ഓ​ഖി: മ​ര​ണസം​ഖ്യ 46 ആയി
ഓ​ഖി: മ​ര​ണസം​ഖ്യ 46 ആയി
Monday, December 11, 2017 2:37 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം/കൊച്ചി: ഓ​​​ഖി ചു​​​ഴ​​​ലി​​​ക്കാ​​​റ്റി​​​ൽ​​പ്പെ​​ട്ടു മ​​​രി​​​ച്ച മൂ​​​ന്നു മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾകൂ​​​ടി ഇ​​​ന്ന​​​ലെ ക​​​ണ്ടെ​​​ത്തി. നാ​​​വി​​​ക-​തീ​​​ര സേ​​​ന​​​ക​​​ൾ ന​​​ട​​​ത്തി​​​യ തെ​​​ര​​​ച്ചി​​​ലി​​​ലാ​​​ണ് ഇ​​​വ ക​​​ണ്ടെ​​​ത്തി​​​യ​​​ത്. ര​​​ണ്ടു മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ കൊ​​​ച്ചി​​​യി​​​ലെ​​​ത്തി​​​ച്ചു. ഇ​​​തോ​​​ടെ മ​​​ര​​​ണ​​​മ​​​ട​​​ഞ്ഞ​​​വ​​​രു​​​ടെ എ​​​ണ്ണം 46 ആ​​​യി.

വി​​​ഴി​​​ഞ്ഞ​​​ത്തുനി​​​ന്നു തി​​​രി​​​ച്ച​​​റി​​​യാ​​​ൻ ക​​​ഴി​​​യാ​​​ത്ത നി​​​ല​​​യി​​​ൽ ഒ​​​രു മൃ​​​ത​​​ദേ​​​ഹം മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ എ​​​ത്തി​​​ച്ചു. ആ​​​ഴ​​​ക്ക​​​ട​​​ലി​​​ൽനി​​​ന്നു ക​​​പ്പ​​​ൽ മാ​​​ർ​​​ഗ​​​മാ​​​ണു മൃ​​​ത​​​ദേ​​​ഹം വി​​​ഴി​​​ഞ്ഞ​​​ത്ത് എ​​​ത്തി​​​ച്ച​​​ത്.

നാ​​​വി​​​ക​​​സേ​​​ന​​​യു​​​ടെ തെ​​​ര​​​ച്ചി​​​ൽവി​​​മാ​​​ന​​​മാ​​​യ ഹെ​​​ർ​​​ക്കു​​​ലീ​​​സ് ഇ​​​ന്ന​​​ലെ ഡ​​​ൽ​​​ഹി​​​യി​​​ലേ​​​ക്കു മ​​​ട​​​ങ്ങി. ഇ​​​ന്നു തി​​​രി​​​ച്ചെ​​​ത്തു​​​മെ​​​ന്നു സേ​​​നാ​​​വൃ​​​ത്ത​​​ങ്ങ​​​ൾ അ​​​റി​​​യി​​​ച്ചു.


റ​​​വ​​​ന്യു വ​​​കു​​​പ്പി​​​ന്‍റെ ക​​​ണ​​​ക്ക​​​നു​​​സ​​​രി​​​ച്ച് സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​തു​​​വ​​​രെ ഓ​​​ഖി ചു​​​ഴ​​​ലി​​​ക്കാ​​​റ്റി​​​ൽ മ​​​രി​​ച്ച​​​വ​​​ർ 43 പേ​​​രാ​​​ണ്. 95 പേ​​​രെ കാ​​​ണാ​​​നി​​​ല്ലെ​​​ന്നും 2824 പേ​​​രെ ര​​​ക്ഷ​​​പ്പെ​​​ടു​​​ത്തി​​​യെ​​​ന്നു​​​മാ​​​ണ് റ​​​വ​​​ന്യു വ​​​കു​​​പ്പ് ഇ​​​ന്ന​​​ലെ പു​​​റ​​​ത്തു​​​വി​​​ട്ട ക​​​ണ​​​ക്ക്. കാ​​​ണാ​​​താ​​​യ​​​വ​​​ർ ഇ​​രു​​ന്നൂ​​റി​​ല​​​ധി​​​ക​​മാ​​ണെ​​​ന്നു തി​​രു​​വ​​ന​​ന്ത​​പു​​രം അ​​​തി​​​രൂ​​​പ​​​ത വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ൽ തിരിച്ചറിയാത്ത ഒ​​​മ്പ​​​തു മൃ​​​ത​​​ദേ​​​ഹ​​​ങ്ങൾ ഉണ്ട്.


ഇന്നലത്തേതുൾപ്പെടെ കൊ​​​ച്ചി​​​യി​​​ൽ എ​​​ത്തി​​​ച്ച മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ളു​​​ടെ എ​​​ണ്ണം ഇതോടെ എ​​​ട്ടാ​​​യി. ഇ​​​തി​​​ൽ ര​​​ണ്ടു മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ തി​​​രി​​​ച്ച​​​റി​​​ഞ്ഞു. വി​​​ഴി​​​ഞ്ഞം സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ മു​​​ത്ത​​​പ്പ​​​ൻ (48),വി​​​ൽ​​​സ​​​ണ്‍ (48) എ​​​ന്നി​​​വ​​​രു​​​ടെ മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ളാ​​​ണ് തി​​​രി​​​ച്ച​​​റി​​​ഞ്ഞ​​​ത്.


ഇ​ന്ന​ലെ 111 പേ​ർ തി​രി​ച്ചെ​ത്തി

കൊ​​​ച്ചി: ഓ​​​ഖി ചു​​​ഴ​​​ലി​​​ക്കാ​​​റ്റി​​നെ​​ത്തു​​​ട​​​ർ​​​ന്നു ക​​​ട​​​ലി​​​ല​​ക​​​പ്പെ​​​ട്ട 111 പേ​​​ർ കൂ​​​ടി ഇ​​​ന്ന​​​ലെ തി​​​രി​​​ച്ചെ​​​ത്തി. കൊ​​​ച്ചി​​​യി​​​ൽ​​നി​​​ന്നു പോ​​യ​​വ​​രാ​​ണി​​വ​​ർ. ആ​​​കെ തി​​​രി​​​ച്ചെ​​​ത്തി​​​യ ബോ​​​ട്ടു​​​ക​​​ളു​​​ടെ എ​​​ണ്ണം 213 ആ​​​യി. ആ​​​കെ 2312 മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ ഇതുവരെ തി​​​രി​​​ച്ചെ​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.