സു​നി​യു​ടെ ജാ​മ്യാ​പേ​ക്ഷ​യി​ൽ വി​ധി 14ന്
സു​നി​യു​ടെ ജാ​മ്യാ​പേ​ക്ഷ​യി​ൽ വി​ധി 14ന്
Monday, December 11, 2017 1:53 PM IST
അ​​​ങ്ക​​​മാ​​​ലി: ന​​​ടി​​​യെ ആ​​​ക്ര​​​മി​​​ച്ച കേ​​​സി​​​ൽ ഒ​​​ന്നാം പ്ര​​​തി പ​​​ൾ​​​സ​​​ർ സു​​​നി സ​​​മ​​​ർ​​​പ്പി​​​ച്ച ജാ​​​മ്യാ​​​പേ​​​ക്ഷ​​​യി​​​ൽ വി​​​ധി 14ന്. ​​ദീ​​​ർ​​​ഘ​​​കാ​​​ല​​​മാ​​​യി ക​​​സ്റ്റ​​​ഡി​​​യി​​ൽ തു​​​ട​​​രു​​​ക​​​യാ​​​ണെ​​​ന്നും ഇ​​തു മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ​​ലം​​​ഘ​​​ന​​​മാ​​​ണെ​​​ന്നും സു​​​നി​​​യു​​​ടെ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ൻ വാ​​​ദി​​​ച്ചു. 19നാ​​​ണ് സു​​​നി​​​യു​​​ൾ​​​പ്പെ​​​ടെ റി​​​മാ​​​ൻ​​​ഡ് പ്ര​​​തി​​​ക​​​ളു​​​ടെ റി​​​മാ​​​ൻ​​​ഡ് തീ​​​രു​​​ന്ന​​​ത്. ഈ ​​​കേ​​​സി​​​ൽ ജാ​​​മ്യം ല​​​ഭി​​​ച്ച ന​​​ട​​​ൻ ദി​​​ലീ​​​പു​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള പ്ര​​​തി​​​ക​​​ളോ​​​ട് അ​​​ന്നു​​ത​​​ന്നെ ഹാ​​​ജ​​​രാ​​​കാ​​​ൻ അ​​​ങ്ക​​​മാ​​​ലി കോ​​​ട​​​തി സ​​​മ​​​ൻ​​​സ് അ​​​യ​​​ച്ചി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.