ഓഖി ദുരിതാശ്വാസ പ്രവർത്തനങ്ങൾ അപര്യാപ്തം: മലങ്കര കാത്തലിക് അസോസിയേഷൻ
ഓഖി ദുരിതാശ്വാസ പ്രവർത്തനങ്ങൾ അപര്യാപ്തം: മലങ്കര കാത്തലിക് അസോസിയേഷൻ
Sunday, December 10, 2017 2:42 PM IST
പു​ന്ന​മൂ​ട്: ഓ​ഖി ചു​ഴ​ലി​ക്കാ​റ്റ് ദു​ര​ന്ത​ത്തി​ൽ തീ​ര​ദേ​ശ​വാ​സി​ക​ൾ​ക്ക് ന​ൽ​കു​ന്ന സ​ർ​ക്കാ​ർ സ​ഹാ​യ​ങ്ങ​ൾ അ​പ​ര്യാ​പ്ത​മാ​ണെ​ന്നും പു​ന​ര​ധി​വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത്വ​രി​ത​പ്പെ​ടു​ത്ത​ണ​മെ​ന്നും മ​ല​ങ്ക​ര കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ൻ സ​ഭാ​ത​ല സ​മി​തി കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. മാ​വേ​ലി​ക്ക​ര പു​ന്ന​മൂ​ട് അ​മ​ല​ഗി​രി അ​ര​മ​ന​യി​ൽ കൂ​ടി​യ യോ​ഗം അ​ൽ​മാ​യ ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ ബി​ഷ​പ് ഡോ. ​ജോ​ഷ്വാ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ‌


13ന് ​ദു​ര​ന്ത ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ൾ ജോ​ഷ്വാ മാ​ർ ഇ​ഗ്നാ​ത്തി​യോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​ന്ദ​ർ​ശി​ക്കാ​നും ആ​വ​ശ്യ​മാ​യ ദു​രി​താ​ശ്വാ​സ​ങ്ങ​ൾ എ​ത്തി​ക്കു​ന്ന​തി​നും യോ​ഗം തീ​രു​മാ​നി​ച്ചു.
എം​സി​എ പ്ര​സി​ഡ​ന്‍റ് മോ​ൻ​സ​ൻ കെ. ​മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ. ​ജോ​ണ്‍ അ​രി​ക്ക​ൽ, ബാ​ബു ക​ല്ലു​ങ്ക​ൽ, സ​ണ്ണി ജോ​ർ​ജ്, ബാ​ബു അ​ന്പ​ല​ത്തും​കാ​ല, അ​ല​ക്സ് വ​ള​വി​ൽ, പി.​കെ. ജോ​സ​ഫ്, വി. ​ജോ​ർ​ജ്, തോ​മ​സ് ചെ​റി​യാ​ൻ, ജെ. ​ക്രി​സ്തു​ദാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.