സ​ന്യാ​സം ര​ക്ത​സാ​ക്ഷി​ത്വ​മാ​ണ്: മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട്
സ​ന്യാ​സം ര​ക്ത​സാ​ക്ഷി​ത്വ​മാ​ണ്:  മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട്
Saturday, December 9, 2017 2:08 PM IST
ഭ​​ര​​ണ​​ങ്ങാ​​നം: സ​​ന്യാ​​സ​​ത്തി​​ന്‍റെ തി​​ക​​വ് ര​​ക്ത​​സാ​​ക്ഷി​​ത്വ​​മാ​​ണെ​​ന്ന് പാ​ലാ രൂ​പ​ത ബി​ഷ​പ് മാ​​ർ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ട്. വാ​​ഴ്ത്ത​​പ്പെ​​ട്ട ര​​ക്ത​​സാ​​ക്ഷി സി​​സ്റ്റ​​ർ റാ​​ണി മ​​രി​​യ​​യെ​​ക്കു​​റി​​ച്ചു​​ള്ള സി​​ന്പോ​​സി​​യം വി​​ശു​​ദ്ധ അ​​ൽ​​ഫോ​​ൻ​​സാ തീ​​ർ​​ഥാ​​ട​​ന​​കേ​​ന്ദ്ര​​ത്തി​​ൽ ഉ​​ദ്ഘാ​​ട​​നം ചെ​​യ്ത് സ​​ന്ദേ​​ശം ന​​ൽ​​കു​​ക​​യാ​​യി​​രു​​ന്നു ബി​​ഷ​​പ്.

ഫ്രാ​​ൻ​​സി​​സ്ക​​ൻ ആ​​ധ്യാ​​ത്മി​​ക​​ത​​യു​​ടെ പ്രാ​​യോ​​ഗി​​ക​​മാ​​ന​​ങ്ങ​​ളെ​​ക്കു​​റി​​ച്ച് ഫാ. ​​സേ​​വ്യ​​ർ കൊ​​ച്ചു​​റു​​ന്പി​​ൽ ക​​പ്പൂ​​ച്ചി​​നും വ​​ട​​ക്കേ ഇ​​ന്ത്യ​​ൻ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ മി​​ഷ​​ൻ​​പ്ര​​വ​​ർ​​ത്ത​​ന​​ത്തി​​ന്‍റെ വെ​​ല്ലു​​വി​​ളി​​ക​​ളെ സം​​ബ​​ന്ധി​​ച്ച് ഫാ.​ ​തോ​​മ​​സ് ചെ​​ങ്ങ​​നാ​​രി​​പ​​റ​​ന്പി​​ൽ എം​​എ​​സ്ടി​​യും പ്ര​​ബ​​ന്ധ​​ങ്ങ​​ൾ അ​​വ​​ത​​രി​​പ്പി​​ച്ചു.


പാ​ലാ രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ മാ​​ർ ജേ​​ക്ക​​ബ് മു​​രി​​ക്ക​​ൻ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യ​​ർ​​പ്പി​​ച്ച് സ​​ന്ദേ​​ശം​​ന​​ൽ​​കി. തീ​​ർ​​ഥാ​​ട​​ന​​കേ​​ന്ദ്രം റെ​​ക്ട​​ർ ഫാ. ​​മാ​​ത്യു ച​​ന്ദ്ര​​ൻ​​കു​​ന്നേ​​ൽ, തീ​​ർ​​ഥാ​​ട​​ന​​കേ​​ന്ദ്രം അ​​ഡ്മി​​നി​​സ്ട്രേ​​റ്റ​​ർ റ​​വ. ഡോ. ​​തോ​​മ​​സ് പാ​​റ​​യ്ക്ക​​ൽ, എ​​ഫ്സി​​സി ഭ​​ര​​ണ​​ങ്ങാ​​നം പ്രൊ​​വി​​ൻ​​ഷ്യാ​​ൾ സി​​സ്റ്റ​​ർ ആ​​നി ക​​ല്ല​​റ​​ങ്ങാ​​ട്ട്, പ്രൊ​​വി​​ൻ​​ഷ്യ​​ൽ കൗ​​ൺ​​സി​​ല​​ർ സി​​സ്റ്റ​​ർ ഗ്രേ​​യ്സ് മു​​ണ്ട​​പ്ലാ​​ക്ക​​ൽ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു. അ​​ൽ​​ഫോ​​ൻ​​സാ റെ​​ഡി​​ഡ​​ൻ​​ഷ്യ​​ൽ സ്കൂ​​ൾ പ്രി​​ൻ​​സി​​പ്പ​​ൽ ഡോ. ​​സി​​സ്റ്റ​​ർ ആ​​ൻ​​സ​​ൽ മ​​രി​​യ മോ​​ഡ​​റേ​​റ്റ​​റാ​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.