അ​മി​ത​ഫീ​സ് ഈ​ടാ​ക്കു​ന്ന​തിൽനിന്ന് അ​ഭി​ഭാ​ഷ​ക​ർ സ്വയം പിന്മാ​റ​ണം: വി.​എ​സ്
അ​മി​ത​ഫീ​സ് ഈ​ടാ​ക്കു​ന്ന​തിൽനിന്ന് അ​ഭി​ഭാ​ഷ​ക​ർ സ്വയം പിന്മാ​റ​ണം:  വി.​എ​സ്
Saturday, December 9, 2017 1:51 PM IST
കൊ​​​ച്ചി: പ്ര​​​തി​​​ഫ​​​ല​​​ത്തി​​​ന്‍റെ കാ​​​ര്യ​​​ത്തി​​​ൽ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ നി​​​യ​​​മം നി​​​ർ​​​മി​​​ക്കു​​​ന്ന​​​തി​​​നു കാ​​​ത്തു​​​നി​​​ൽ​​​ക്കാ​​​തെ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ർ സ്വ​​​ന്തം നി​​​ല​​​യി​​​ൽ അ​​​തു കു​​​റ​​​യ്ക്കാ​​​ൻ ത​​​യാ​​​റാ​​​വ​​​ണ​​​മെ​​​ന്നു സം​​​സ്ഥാ​​​ന ഭ​​​ര​​​ണ പ​​​രി​​​ഷ്കാ​​​ര ക​​​മ്മി​​​റ്റി ചെ​​​യ​​​ർ​​​മാ​​​ൻ വി.​​​എ​​​സ്.​ അ​​​ച്യു​​​താ​​​ന​​​ന്ദ​​​ൻ. വി.​​​ആ​​​ർ. കൃ​​​ഷ്ണ​​​യ്യ​​​രു​​​ടെ മൂ​​​ന്നാം ച​​​ര​​​മ​​​വാ​​​ർ​​​ഷി​​​ക​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചു സം​​​ഘ​​​ടി​​​പ്പി​​​ച്ച അ​​​നു​​​സ്മ​​​ര​​​ണ പ​​​രി​​​പാ​​​ടി എ​​​റ​​​ണാ​​​കു​​​ളം ചി​​​ൽ​​​ഡ്ര​​ൻ​​​സ് തി​​​യ​​​റ്റ​​​റി​​​ൽ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

വാ​​​ഹ​​​നാ​​​പ​​​ക​​​ട​​​ത്തി​​​ൽ​​​പ്പെ​​​ട്ട കു​​​ടും​​​ബ​​​ത്തി​​​നു ല​​​ഭി​​​ക്കു​​​ന്ന ന​​​ഷ്ട​​​പ​​​രി​​​ഹാ​​​ര​​​ത്തു​​​ക​​​യി​​​ൽ കൈ​​യി​​​ട്ടു​​​വാ​​​രു​​​ന്ന അ​​​ഭി​​​ഭാ​​​ഷ​​​ക​​​ർ ഒ​​​ന്നോ​​​ർ​​​ക്ക​​​ണം. ആ​​​ലം​​​ബം ന​​​ഷ്ട​​​പ്പെ​​​ട്ടു​​​പോ​​​യ കു​​​ടും​​​ബ​​​ത്തി​​​നു ജീ​​​വി​​​ക്കാ​​​നാ​​​യി ന​​​ൽ​​​കു​​​ന്ന ന​​​ഷ്ട​​​പ​​​രി​​​ഹാ​​​ര​​​ത്തി​​​ലാ​​​ണു നി​​​ങ്ങ​​​ൾ കൈ​​യി​​​ടു​​​ന്ന​​​ത്. അ​​​ഭി​​​ഭാ​​​ഷ​​​ക​​​ർ അ​​​മി​​​ത​​​ഫീ​​​സ് ഈ​​​ടാ​​​ക്കു​​​ന്ന​​​തു ത​​​ട​​​യാ​​​ൻ നി​​​യ​​​മ​​​നി​​​ർ​​​മാ​​​ണം ന​​​ട​​​ത്ത​​​ണ​​​മെ​​​ന്ന് അ​​​ടു​​​ത്തി​​​ടെ സു​​​പ്രീം​​​കോ​​​ട​​​തി കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​നോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ടെ​​ന്നും വി.​​​എ​​​സ്. ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

തു​​ട​​ർ​​ന്നു പ്ര​​സം​​ഗി​​ച്ച വി.​​​എം.​ സു​​​ധീ​​​ര​​​നും കോ​​​ട​​​തി​​​ക​​​ളു​​ടെ തീ​​​ർ​​​പ്പു​​​ക​​​ളു​​​ടെ കാ​​​ര്യ​​​ത്തി​​ൽ ആ​​​ശ​​​ങ്ക പ്ര​​ക​​ടി​​പ്പി​​ച്ചു.

മ​​​ദ്യ​​​ഷാ​​​പ്പു​​​ക​​​ളു​​​ടെ ദൂ​​​ര​​​പ​​​രി​​​ധി സം​​​ബ​​​ന്ധി​​​ച്ച സു​​​പ്രീം​​​കോ​​​ട​​​തി വി​​​ധി പു​​​റ​​​ത്തു​​​വ​​​ന്ന​​​പ്പോ​​​ൾ അ​​​തു ത​​​ന്നി​​​ൽ പ​​​ല ആ​​​ശ​​​ങ്ക​​​ക​​​ൾ ഉ​​​ള​​​വാ​​​ക്കി​​​യെ​​​ന്നു സു​​​ധീ​​​ര​​​ൻ പ​​​റ​​​ഞ്ഞു. ച​​​ട​​​ങ്ങി​​​ൽ കെ.​​​ആ​​​ർ. വി​​​ശ്വം​​​ഭ​​​ര​​​ൻ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ജ​​​സ്റ്റീ​​​സ് വി.​​​ആ​​​ർ. ​കൃ​​​ഷ്ണ​​​യ്യ​​​ർ മൂ​​​വ്മെ​​​ന്‍റും കേ​​​ര​​​ള ഹി​​​ന്ദി പ്ര​​​ചാ​​​ര​​​ക് സ​​​മി​​​തി​​​യും ചേ​​​ർ​​​ന്നാ​​ണ് അ​​​നു​​​സ്മ​​​ര​​​ണ പ​​​രി​​​പാ​​​ടി സം​​ഘ​​ടി​​പ്പി​​ച്ച​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.