ഒ​രു മാ​സം പ്രാ​യ​മാ​യ കു​ഞ്ഞി​നു ലി​സി​യി​ൽ ഹൃ​ദ​യ​ ശ​സ്ത്ര​ക്രി​യ
ഒ​രു മാ​സം പ്രാ​യ​മാ​യ കു​ഞ്ഞി​നു ലി​സി​യി​ൽ ഹൃ​ദ​യ​ ശ​സ്ത്ര​ക്രി​യ
Friday, November 24, 2017 3:24 PM IST
കൊ​​​ച്ചി: ഗു​​​രു​​​ത​​​ര ഹൃ​​​ദ്രോ​​​ഗ​​​ത്തെ​​ത്തു​​ട​​ർ​​ന്നു കോ​​​ഴി​​​ക്കോ​​​ട് മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ൽ​​നി​​​ന്നു മൂ​​​ന്നു മ​​​ണി​​​ക്കൂ​​​ർ​​കൊ​​​ണ്ട് റോഡ് മാർഗം എ​​​റ​​​ണാ​​​കു​​​ളം ലി​​​സി ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ എ​​ത്തി​​ച്ച ഒ​​​രു മാ​​​സം പ്രാ​​​യ​​​മാ​​​യ കു​​​ഞ്ഞി​​​ന് ആ​​​റു മ​​​ണി​​​ക്കൂ​​​ർ നീ​​​ണ്ട ശ​​​സ്ത്ര​​​ക്രി​​​യ. ശ​​​സ്ത്ര​​​ക്രി​​​യ​​​യി​​​ൽ സം​​​തൃ​​​പ്തി രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ ഡോ​​​ക്ട​​​ർ​​​മാ​​​ർ, കു​​​ഞ്ഞ് അ​​​പ​​​ക​​​ട​​​നി​​​ല പൂ​​​ർ​​​ണ​​​മാ​​​യും ത​​​ര​​​ണം ചെ​​​യ്തി​​​ട്ടി​​​ല്ലെ​​​ന്നും ര​​​ണ്ടു ദി​​​വ​​​സ​​​ത്തി​​​നു​​​ശേ​​​ഷം വെ​​​ന്‍റി​​​ലേ​​​റ്റ​​​ർ മാ​​​റ്റാ​​​നാ​​​കു​​​മെ​​​ന്നും അ​​റി​​യി​​ച്ചു.

​താ​​​നൂ​​​ർ സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ ദ​​​ന്പ​​​തി​​​ക​​​ളു​​​ടെ ആ​​​ണ്‍​കു​​​ഞ്ഞി​​നാ​​ണു ശ​​സ്ത്ര​​ക്രി​​യ ന​​ട​​ത്തി​​യ​​ത്. ഹൃ​​​ദ​​​യ​​​ത്തി​​​ലെ ര​​​ക്ത​​​ധ​​​മ​​​നി​​​ക​​​ളു​​​ടെ സ്ഥാ​​​ന​​​മാ​​​റ്റം മൂ​​​ല​​​മു​​​ണ്ടാ​​​കു​​​ന്ന ട്രാ​​​ൻ​​​സ്പൊ​​​സി​​​ഷ​​​ൻ ഓ​​​ഫ് ഗ്രേ​​​റ്റ് ആ​​​ർ​​​ട്ട​​​റീ​​​സ് എ​​​ന്ന ഗു​​​രു​​​ത​​​രാ​​വ​​സ്ഥ​​യാ​​ണു കു​​ഞ്ഞി​​ന്. വ്യാ​​​ഴാ​​​ഴ്ച വൈ​​​കു​​​ന്നേ​​​രമാണ് കുഞ്ഞിനെ ലി​​​സി ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ എ​​​ത്തി​​​ച്ചത്.



ക്കു​​ക​​യാ​​യി​​രു​​ന്നു.
ന്യൂ​​​മോ​​​ണി​​​യ ബാ​​​ധി​​​ച്ചി​​​രു​​​ന്ന​​​തി​​​നാ​​​ൽ ര​​​ണ്ടു ദി​​​വ​​​സ​​​ത്തി​​​നു​​​ശേ​​​ഷം ശ​​​സ്ത്ര​​​ക്രി​​​യ ന​​​ട​​​ത്താ​​​നാ​​​യി​​​രു​​​ന്നു തീ​​​രു​​​മാ​​​നം. എ​​​ന്നാ​​​ൽ, ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ കു​​​ഞ്ഞി​​​ന്‍റെ ആ​​​രോ​​​ഗ്യ​​​സ്ഥി​​​തി കൂ​​​ടു​​​ത​​​ൽ ഗു​​​രു​​​ത​​​ര​​​മാ​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് അ​​​ടി​​​യ​​​ന്ത​​ര ​ശ​​​സ്ത്ര​​​ക്രി​​​യ​​​യ്ക്കു വി​​​ധേ​​​യ​​​മാ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ആ​​​ർ​​​ട്ടീ​​​രി​​​യ​​​ൽ സ്വി​​​ച്ച് എ​​​ന്ന​​​റി​​​യ​​​പ്പെ​​​ടു​​​ന്ന സ​​​ങ്കീ​​​ർ​​​ണ​​​മാ​​​യ ശ​​​സ്ത്ര​​​ക്രി​​​യ​​യാ​​ണു ന​​ട​​ത്തി​​യ​​ത്.


പീ​​​ഡി​​​യാ​​​ട്രി​​​ക് കാ​​​ർ​​​ഡി​​​യാ​​​ക് സ​​​ർ​​​ജ​​​റി വി​​​ഭാ​​​ഗ​​​ത്തി​​​ലെ ഡോ.​​തോ​​​മ​​​സ് മാ​​​ത്യു, ഡോ.​​​എ​​​ഡ്വി​​​ൻ ഫ്രാ​​​ൻ​​​സി​​​സ്, ഡോ.​​​സി.​ സു​​​ബ്ര​​​ഹ്മ​​​ണ്യ​​​ൻ, ഡോ.​​​അ​​​ന്നു ജോ​​​സ്, ഡോ.​​​വി. ബി​​​ജേ​​​ഷ് എ​​​ന്നി​​​വ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു ശ​​​സ്ത്ര​​​ക്രി​​​യ. മു​​​തി​​​ർ​​​ന്ന ഡോ​​​ക്ട​​​ർ​​​മാ​​​രാ​​​യ ഡോ. ​​​ജോ​​​സ് ചാ​​​ക്കോ പെ​​​രി​​​യ​​​പ്പു​​​റം, ഡോ. ​​​റോ​​​ണി മാ​​​ത്യു ക​​​ട​​​വി​​​ൽ, ഡോ. ​​​ജേ​​​ക്ക​​​ബ് ഏ​​​ബ്ര​​​ഹാം എ​​​ന്നി​​​വ​​​ർ പി​​​ന്തു​​​ണ​​​യു​​​മാ​​​യി ഒ​​​പ്പ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു. സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഹൃ​​​ദ്യം പ​​​ദ്ധ​​​തി വ​​​ഴി​​​യാ​​​ണു കു​​​ട്ടി​​​യു​​​ടെ ഹൃ​​​ദ​​​യ​ ശ​​​സ്ത്ര​​​ക്രി​​​യ ന​​​ട​​​ത്തു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.