എ.അജിത് കുമാറിനു യാത്രയയപ്പ് നൽകി
Friday, November 24, 2017 2:49 PM IST
കോ​​ട്ട​​യം: റ​​ബ​​ർ​​ബോ​​ർ​​ഡ് ചെ​​യ​​ർ​​മാ​​ൻ സ്ഥാ​ന​മൊ​ഴി​ഞ്ഞ എ. ​​അ​​ജി​​ത്കു​​മാ​​റി​ന് റ​​ബ​​ർ​​ബോ​​ർ​​ഡ് ആ​​സ്ഥാ​​ന​​ത്തു ജീ​​വ​​ന​​ക്കാ​​ർ യാ​​ത്ര​​യ​​യ​​പ്പ് ന​​ൽ​​കി. 2016 മേ​​യി​ലാ​ണ് അ​​ജി​​ത്കു​​മാ​​ർ ചെ​​യ​​ർ​​മാ​​നാ​​യി ചു​​മ​​ത​​ല​​യേ​​റ്റ​​ത്. 2016 ഡി​​സം​​ബ​​റി​​ൽ എ​​ക്സി​​ക്യൂ​​ട്ടീ​​വ് ഡ​​യ​​റ​​ക്ട​​റായി. പിന്നീട് ചെ​​യ​​ർ​​മാ​​ന്‍റെ​​യും എ​​ക്സി​​ക്യൂ​​ട്ടീ​​വ് ഡ​​യ​​റ​​ക്ട​​റു​​ടെ​​യും പ​​ദ​​വി​​ക​​ൾ ഒ​​ന്നി​​ച്ചു വ​​ഹി​​ക്കു​ക​യാ​യി​രു​ന്നു.



റ​​ബ​​റി​​ന്‍റെ ഉ​​ത്പാ​​ദ​​ന​​വും ഉ​​ത്പാ​​ദ​​ന​​ക്ഷ​​മ​​ത​​യും കൂ​ട്ടാ​നും കൃ​​ഷി​​ച്ചെ​​ല​​വു​​ക​​ൾ കു​​റ​​യ്ക്കാ​​നു​​മു​​ള്ള വി​​വി​​ധ പ​ദ്ധ​തി​ക​ൾ​ക്ക് അ​​ദ്ദേ​​ഹം തു​​ട​​ക്കം കു​​റി​​ച്ചു. ഏ​​ഴു​ വ​​ർ​​ഷം കേ​​ര​​ള ഗ​​വ​​ർ​​ണ​​റു​​ടെ സെ​​ക്ര​​ട്ട​​റി​​യാ​​യി പ്ര​​വ​​ർ​​ത്തി​​ച്ചു. ചു​​മ​​ത​​ല​​യൊ​​ഴി​​ഞ്ഞ​ ശേ​​ഷം കേ​​ര​​ള​ കേ​​ഡ​​റി​​ലേ​​ക്കു​​ത​​ന്നെ​​യാ​ണു തി​​രി​​കെ​​പ്പോ​​കു​​ന്ന​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.