ശശീന്ദ്രന്‍റെ മടങ്ങിവരവ് ജനങ്ങളെ അവഹേളിക്കൽ: ചെന്നിത്തല
ശശീന്ദ്രന്‍റെ മടങ്ങിവരവ് ജനങ്ങളെ അവഹേളിക്കൽ: ചെന്നിത്തല
Thursday, November 23, 2017 2:56 PM IST
കോ​​ട്ട​​യം: എ.​​കെ. ശ​​ശീ​​ന്ദ്ര​​നെ വീ​​ണ്ടും മ​​ന്ത്രി​​യാ​​ക്കു​​ന്ന​​ത് ജ​​ന​​ങ്ങ​​ളോ​​ടു​​ള്ള അ​​വ​​ഹേ​​ള​​ന​​മാ​​ണെ​ന്നു പ്ര​​തി​​പ​​ക്ഷ​ നേ​​താ​​വ് ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല. കു​​റ്റം ചെ​​യ്തി​​ട്ടി​​ല്ലെ​​ന്നു ശശീന്ദ്രൻപോലും പ​​റ​​ഞ്ഞി​​ട്ടി​​ല്ല. മ​​ന്ത്രി​​സ​​ഭ​​യി​​ൽ തി​​രി​​ച്ചു​​വ​​രാ​​ൻ ത​​ട​​സ​​മി​​ല്ലെ​​ന്ന മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ വാ​​ദം വി​​ചി​​ത്ര​​മാ​​ണ്. അ​​ഞ്ചു​​ല​​ക്ഷം വ​​രെ​​യു​​ള്ള കാ​​ർ​​ഷി​​ക വാ​​യ്പ​​ക​​ൾ എ​​ഴു​​തി​​ത്ത​​ള്ള​​ണമെന്നും ചെന്നിത്തല പറ ഞ്ഞു.

റ​​ബ​​ർ വി​​ല​​സ്ഥി​​ര​​താ ഫ​​ണ്ടി​​ലേ​​ക്ക് 1000 കോ​​ടി​​യെ​​ങ്കി​​ലും മാ​​റ്റി​​വ​​യ്ക്ക​​ണം. വി​​ല​​സ്ഥി​​ര​​താ​​ഫ​​ണ്ട് 150 രൂ​​പ​​യി​​ൽ​​നി​​ന്ന് 200 ആ​​ക്കി ഉ​​യ​​ർ​​ത്ത​​ണം. മു​​ന്ന​​ണി വി​​പു​​ലീ​​ക​​ര​​ണം ആ​​ലോ​​ചി​​ക്കു​​ന്നി​​ല്ല. കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് - എം ​​നി​​ല​​പാ​​ടു വ്യ​​ക്ത​​മാ​​ക്കി​​യാ​​ൽ അ​​ഭി​​പ്രാ​​യം പ​​റ​​യും. സാ​​ന്പ​​ത്തി​​ക സം​​വ​​ര​​ണ​​ത്തെ​​ക്കുറി​​ച്ചു യു​​ഡി​​എ​​ഫ് സ​​ർ​​ക്കാ​​ർ ആ​​ലോ​​ചി​​ച്ചി​​രു​​ന്നു. സ​​മ​​വാ​​യ​​ത്തി​​ലെ​​ത്താത്ത തിനാ ലാ​​ണ് ന​​ട​​പ്പാ​​ക്കാ​​ത്തി​​രു​​ന്ന​​തെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.