പിണറായി ഏകാധിപതി, സർക്കാരിനു മാധ്യമങ്ങളോട് അസഹിഷ്ണുത: ചെന്നിത്തല
പിണറായി ഏകാധിപതി,  സർക്കാരിനു മാധ്യമങ്ങളോട്  അസഹിഷ്ണുത: ചെന്നിത്തല
Tuesday, November 21, 2017 2:04 PM IST
ക​ട്ട​പ്പ​ന: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ മാ​ധ്യ​മ​ങ്ങ​ളോ​ടു​ള്ള അ​സ​ഹി​ഷ്ണു​ത വ​ർ​ധി​ച്ചു​വ​രി​ക​യാ​ണെ​ന്ന് പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. പ​ട​യൊ​രു​ക്കം ജാ​ഥ​യു​മാ​യി ഇ​ടു​ക്കി​യി​ലെ​ത്തി​യ​താ​യി​രു​ന്നു ചെ​ന്നി​ത്ത​ല.

സ്വ​ത​ന്ത്ര മാ​ധ്യ​മ​പ്ര​വ​ർ​ത്ത​നം കേ​ര​ള​ത്തി​ൽ അ​സാ​ധ്യ​മാ​യി​രി​ക്കു​ക​യാ​ണെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല കു​റ്റ​പ്പെ​ടു​ത്തി. മാ​ധ്യ​മ​ങ്ങ​ളെ ഭ​യ​ക്കു​ന്ന​വ​ർ ഏ​കാ​ധി​പ​തി​ക​ളാ​ണ്. ജ​ന​ങ്ങ​ളി​ൽ​നി​ന്ന് അ​വ​ർ​ക്ക് ഒ​ട്ടേ​റെ കാ​ര്യ​ങ്ങ​ൾ ഒ​ളി​ച്ചു​വ​യ്ക്കാ​നു​ണ്ട്. ജ​നാ​ധി​പ​ത്യം നി​ല​നി​ൽ​ക്ക​ണ​മെ​ങ്കി​ൽ മാ​ധ്യ​മ സ്വാ​ത​ന്ത്ര്യം ഉ​ണ്ടാ​ക​ണം.

പി​ണ​റാ​യി സ​ർ​ക്കാ​രി​നു ജ​ന​ങ്ങ​ളെ ഭ​യ​മാ​ണ്. ജ​ന​ങ്ങ​ളി​ൽ​നി​ന്ന് ഒ​ളി​ച്ചോ​ടാ​നാ​ണ് മാ​ധ്യ​മ​ങ്ങ​ൾ​ക്ക് ഭൃ​ഷ്ട് ക​ൽ​പ്പി​ക്കു​ന്ന​ത്. തി​രു​വ​ന​ന്ത​പു​ര​ത്ത് സെ​ക്ര​ട്ടേ​റി​യ​റ്റി​നു​ള്ളി​ൽ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രെ ക​യ​റ്റു​ന്നി​ല്ല.


മൂ​ന്നാ​റി​ലെ ഹ​ർ​ത്താ​ലി​ലും മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ​ക്ക് നേ​രേ കൈ​യേ​റ്റ​മു​ണ്ടാ​യി. കേ​ര​ള​ത്തി​ലെ ക്ര​മ​സ​മാ​ധാ​ന നി​ല പൂ​ർ​ണ​മാ​യും ത​ക​ർ​ന്നി​രി​ക്കു​ക​യാ​ണെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ആ​രോ​പി​ച്ചു.

പോ​ലീ​സ് പൂ​ർ​ണ​മാ​യും നി​ഷ്ക്രി​യ​മാ​യി​രി​ക്കു​ക​യാ​ണ്. ഇ​ത്ര​യും​നാ​ൾ യു​ഡി​എ​ഫ് പ​റ​ഞ്ഞു​കൊ​ണ്ടി​രുന്ന​താ​ണ് ഇ​പ്പോ​ൾ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നും ഇ​ട​തു​മു​ന്ന​ണി ക​ണ്‍വീ​ന​ർ വൈ​ക്കം വി​ശ്വ​നും പ​റ​യു​ന്ന​ത്. തി​രു​വ​ന​ന്ത​പു​ര​ത്തും ച​വ​റ​യി​ലു​മൊ​ക്കെ നി​ര​വ​ധി അ​ക്ര​മ​സം​ഭ​വ​ങ്ങ​ളു​ണ്ടാ​യി.

കേ​ര​ള​ത്തി​ലെ ക്ര​മ​സ​മാ​ധാ​ന നി​ല​യു​ടെ ത​ക​ർ​ച്ച​യെ​ക്കു​റി​ച്ച് യു​ഡി​എ​ഫ് പ​റ​യു​ന്ന​തു ത​ന്നെ​യാ​ണ് ഇ​പ്പോ​ൾ എ​ൽ​ഡി​എ​ഫും പ​റ​യു​ന്ന​തെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.