മലയാളി യുവാവ് ഡ​ൽ​ഹിയിൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു
മലയാളി യുവാവ് ഡ​ൽ​ഹിയിൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു
Tuesday, November 21, 2017 1:55 PM IST
ക​​ടു​​ത്തു​​രു​​ത്തി: കോ​​ത​​ന​​ല്ലൂ​​ർ സ്വ​​ദേ​​ശി​​യാ​​യ യു​​വാ​​വ് ഡ​​ൽ​​ഹി ഫ​​രീ​​ദാ​​ബാ​​ദി​​ൽ വാ​​ഹ​​നാ​​പ​​ക​​ട​​ത്തി​​ൽ മ​​രി​​ച്ചു. കോ​​ത​​ന​​ല്ലൂ​​ർ സ്വ​​ദേ​​ശി​​ക്കൊ​​പ്പം കാ​​റി​​ലു​​ണ്ടാ​​യി​​രു​​ന്ന ഡ​​ൽ​​ഹി സ്വ​​ദേ​​ശി​​യാ​​യ പോ​​ലീ​​സു​​കാ​​ര​​നും അ​​പ​​ക​​ട​​ത്തി​​ൽ മ​​രി​​ച്ചു​​വെ​​ന്നാ​​ണ് നാ​​ട്ടി​​ലെ ബ​​ന്ധു​​ക്ക​​ൾ​​ക്ക് ല​​ഭി​​ച്ച വി​​വ​​രം. ഇ​​വ​​ർ​​ക്കൊ​​പ്പം കാ​​റി​​ലു​​ണ്ടാ​​യി​​രു​​ന്ന ക​​ണ്ണൂ​​ർ സ്വ​​ദേ​​ശി​​യാ​​യ യു​​വാ​​വി​​ന് അ​​പ​​ക​​ട​​ത്തി​​ൽ ഗു​​രു​​ത​​ര​​മാ​​യി പ​​രി​​ക്കേ​​റ്റൂ. കോ​​ത​​ന​​ല്ലൂ​​ർ ച​​ക്കും​​കു​​ഴി​​യി​​ൽ പ്ര​​വീ​​ണ്‍ ത​​ങ്ക​​ച്ച​​ൻ (34) ആ​​ണ് മ​​രി​​ച്ച​​ത്.

പ്ര​​വീ​​ണും സു​​ഹൃ​​ത്ത് ക​​ണ്ണൂ​​ർ സ്വ​​ദേ​​ശി ജോ​​ബി​​നും സു​​ഹൃ​​ത്തി​​ന്‍റെ വി​​വാ​​ഹ​​ത്തി​​ൽ പ​​ങ്കെ​​ടു​​ത്ത് മ​​ട​​ങ്ങു​​ന്പോ​​ളാ​​ണ് അ​​പ​​ക​​ട​​മെ​​ന്ന് ബ​​ന്ധു​​ക്ക​​ൾ പ​​റ​​ഞ്ഞു. ഇ​​രു​​വ​​രും വി​​വാ​​ഹ​​ത്തി​​ൽ പ​​ങ്കെ​​ടു​​ത്ത് മ​​ട​​ങ്ങു​​ന്പോ​​ൾ വ​​ഴി​​യി​​ൽ വ​​ച്ചു ലി​​ഫ്റ്റ് ചോ​​ദി​​ച്ചു കാ​​റി​​ൽ ക​​യ​​റി​​യ​​താ​​ണ് ഡ​​ൽ​​ഹി സ്വ​​ദേ​​ശി​​യാ​​യ പോ​​ലീ​​സു​​കാ​​ര​​നെ​​ന്നാ​​ണ് വി​​വ​​രം ല​​ഭി​​ച്ചി​​രി​​ക്കു​​ന്ന​​ത്. പോ​​ലീ​​സു​​കാ​​ര​​ന് ഇ​​രി​​ക്കു​​ന്ന​​തി​​ന് കാ​​റി​​ന്‍റെ മു​​ൻ​​സീ​​റ്റി​​ൽ ഇ​​രു​​ന്ന ജോ​​ബി​​ൻ പി​​ൻ​​സീ​​റ്റി​​ലേ​​ക്ക് മാ​​റി​​യി​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ഇ​​വ​​ർ സ​​ഞ്ച​​രി​​ച്ച കാ​​റി​​ൽ അ​​മി​​ത​​വേ​​ഗ​​ത​​യി​​ലെ​​ത്തി​​യ ട്ര​​ക്ക് ഇ​​ടി​​ച്ചാ​​ണ് അ​​പ​​ക​​ട​​മു​​ണ്ടാ​​യ​​തെ​​ന്ന് പ്ര​​വീ​​ണ​​ിന്‍റെ ബ​​ന്ധു​​ക്ക​​ൾ പ​​റ​​ഞ്ഞു. ട്ര​​ക്ക് അ​​പ​​ക​​ട​​ത്തെ തു​​ട​​ർ​​ന്ന് നി​​ർ​​ത്താ​​തെ ഓ​​ടി​​ച്ചു പോ​​വുക​​യാ​​യി​​രു​​ന്നു. അ​​പ​​ക​​ട​​ത്തെ തു​​ട​​ർ​​ന്ന് നി​​ര​​വ​​ധി വാ​​ഹ​​ന​​ങ്ങ​​ൾ കൂ​​ട്ട​​യി​​ടി​​യി​​ൽ പെ​​ട്ടു​​വെ​​ന്നും ഇ​​വ​​ർ പ​​റ​​ഞ്ഞു. തി​​ങ്ക​​ളാ​​ഴ്ച രാ​​ത്രി​​യി​​ലു​​ണ്ടാ​​യ അ​​പ​​ക​​ട​​ത്തെ പ​​റ്റി ഇ​​ന്ന​​ലെ രാ​​വി​​ലെ​​യാ​​ണ് നാ​​ട്ടി​​ൽ വി​​വ​​രം ല​​ഭി​​ച്ച​​ത്.


പ്ര​​വീ​​ണിന്‍റെ​​യും പോ​​ലീ​​സു​​കാ​​ര​​ന്‍റെ​​യും മൃ​​ത​​ദേ​​ഹം ഏ​​ഷ്യ​​ൻ ഹോ​​സ്പി​​റ്റ​​ൽ മോ​​ർ​​ച്ച​​റി​​യി​​ൽ സൂ​​ക്ഷി​​ച്ചി​​രി​​ക്കു​​ക​​യാ​​ണ്. ജോ​​ബി​​ൻ അ​​ബോ​​ധാ​​വ​​സ്ഥ​​യി​​ൽ ആ​​ശു​​പ​​ത്രി​​യി​​ൽ ചി​​കി​​ത്സ​​യി​​ൽ ക​​ഴി​​യു​​ക​​യാ​​ണ്. ഡ​​ൽ​​ഹി​​യി​​ൽ ക​​ന്‍റോ​​ണ്‍​മെ​​ന്‍റ് ആ​​ശു​​പ​​ത്രി​​യി​​ൽ ന​​ഴ്സാ​​യി ജോ​​ലി നോ​​ക്കു​​ക​​യാ​​യി​​രു​​ന്നു​​ പ്ര​​വീ​​ണ്‍. ഇ​​തേ ആ​​ശു​​പ​​ത്രി​​യി​​ൽ ത​​ന്നെ​​യാ​​ണ് പ്ര​​വീ​​ണിന്‍റെ ഭാ​​ര്യ ര​​മ്യ​​യും ജോ​​ലി ചെ​​യ്യു​​ന്ന​​ത്. അ​​പ​​ക​​ട​​വാ​​ർ​​ത്ത​​യ​​റി​​ഞ്ഞ് പ്ര​​വീ​​ണിന്‍റെ ബ​​ന്ധു​​ക്ക​​ൾ ഡ​​ൽ​​ഹി​​യി​​ലെ​​ത്തി​​യി​​ട്ടു​​ണ്ട്. മൃ​​ത​​ദേ​​ഹം ഇ​​ന്ന് വൈ​​കുന്നേ​​ര​​ത്തോ​​ടെ നാ​​ട്ടി​​ലെ​​ത്തി​​ക്കാ​​ൻ ക​​ഴി​​യു​​മെ​​ന്നാ​​ണ് പ്ര​​തീ​​ക്ഷി​​ക്കു​​ന്ന​​തെ​​ന്ന് ബ​​ന്ധു​​ക്ക​​ൾ പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.