ദേവികുളം തഹസീൽദാറെ സ്ഥലംമാറ്റി
ദേവികുളം തഹസീൽദാറെ സ്ഥലംമാറ്റി
Monday, November 20, 2017 12:40 PM IST
മൂ​​ന്നാ​​ർ: മൂ​​ന്നാ​​റി​​ലെ അ​​ന​​ധി​​കൃ​​ത കൈ​​യേ​​റ്റ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടു ശ​​ക്ത​​മാ​​യ ന​​ട​​പ​​ടി​​യെ​​ടു​​ത്ത റ​​വ​​ന്യു ഉ​​ദ്യോ​​ഗ​​സ്ഥ​​നെ സ​​ര്‍​ക്കാ​​ര്‍ സ്ഥ​​ലം മാ​​റ്റി. ദേവികുളം റ​​വ​​ന്യൂ സ്‌​​പെ​​ഷ​​ല്‍ ത​​ഹ​​സി​​ല്‍​ദാ​​ര്‍ എം.​​ജെ. തോ​​മ​​സി​​നെ​​യാ​​ണു സ്ഥ​​ലം മാ​​റ്റി​​യ​​ത്. ഇ​​ദ്ദേ​​ഹ​​ത്തെ നെ​​ടു​ങ്ക​​ണ്ടം അ​​ഡീ​​ഷ​​ണ​​ല്‍ ത​​ഹ​​സി​​ല്‍​ദാ​​ര്‍ ആ​​യി​​ട്ടാ​​ണ് സ്ഥ​​ലം മാ​​റ്റി​​യ​​ത്.

മൂ​​ന്നാ​​റി​​ല്‍ കെ​​ട്ടി​​ടം പ​​ണി​​യാ​​നാ​​യി റ​​വ​​നന്യു വ​​കു​​പ്പി​​ന്‍റെ എ​​ന്‍ഒ​സി നി​​ര്‍​ബ​​ന്ധ​​മാ​​ക്കി​​യ​​തി​​നു പി​​ന്നി​​ല്‍ സ്ഥ​​ലം മാ​​റ്റ​​പ്പെ​​ട്ട ഉ​​ദ്യോ​​ഗ​​സ്ഥ​​നാ​​യി​​രു​​ന്നു. നി​​യ​​മ​​ലം​​ഘ​​നം ന​​ട​​ത്തി​​യ​​വ​​ര്‍​ക്കെ​​തി​​രേ നോ​​ട്ടീ​​സ് അ​​യ​​ച്ചു ശ​​ക്ത​​മാ​​യ ന​​ട​​പ​​ടി​​യു​​മാ​​യി മു​​ന്നോ​​ട്ട് പോ​​വു​​ന്ന​​തി​​നി​​ടെ​​യാ​ണു സ്ഥ​​ലം മാ​​റ്റം. എ​ന്നാ​ൽ, സ്ഥ​ലം​മാ​റ്റ​ത്തി​ൽ അ​സ്വാ​ഭാ​വി​ക​മാ​യി ഒ​ന്നു​മി​ല്ലെ​ന്നാ​ണ് വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.