ലോ​റി​യി​ൽ ത​ടി ക​യ​റ്റു​ന്ന​തി​നി​ടെ​ തടിവീണു തൊ​ഴി​ലാ​ളി മ​രി​ച്ചു
ലോ​റി​യി​ൽ ത​ടി ക​യ​റ്റു​ന്ന​തി​നി​ടെ​ തടിവീണു തൊ​ഴി​ലാ​ളി മ​രി​ച്ചു
Sunday, November 19, 2017 11:11 AM IST
റാ​​ന്നി: ലോ​​റി​​യി​​ല്‍ ക്രെ​​യി​​ന്‍ ഉ​​പ​​യോ​​ഗി​​ച്ച് ത​​ടി ക​​യ​​റ്റു​​ന്ന​​തി​​നി​​ട​​യി​​ല്‍ ത​​ടി വീ​​ണ് തൊ​​ഴി​​ലാ​​ളി മ​​രി​​ച്ചു. ഇ​​ട​​മു​​റി തോ​​മ്പി​​ക്ക​​ണ്ടം വ​​ലി​​യ​​പ​​താ​​ല്‍ കി​​ഴ​​ക്കേ​​മ​​ല കൈ​​ത​​ത്ത​​റ​​യി​​ല്‍ വീ​​ട്ടി​​ല്‍ ചാ​​ക്കോ​​യു​​ടെ (സ​​ണ്ണി അ​​രീ​​പ്പ​​റ​​മ്പി​​ല്‍) മകൻ ജോ​​ണ്‍ കെ.​​ ചാ​​ക്കോ​​(​​ഷൈ​​നു - 31)ആണ് ​​മ​​രി​​ച്ച​​ത്. ശ​​നി​​യാ​​ഴ്ച രാ​​ത്രി എ​​ട്ടോ​​ടെ ഇ​​ട​​മു​​റി സ്കൂ​​ള്‍ ജം​​ഗ്ഷ​​നി​​ലെ ഓ​​ട്ടോ സ്റ്റാ​​ന്‍ഡി​​ലാ​​യി​​രു​​ന്നു സം​​ഭ​​വം.

ലോ​​റി​​യു​​ടെ മു​​ക​​ളി​​ല്‍ ത​​ടി​​യി​​ല്‍ നി​​ല്‍ക്കു​​ക​​യാ​​യി​​രു​​ന്ന ഷൈ​​നു താ​​ഴെ വീ​​ഴു​​ക​​യും ഒ​​പ്പം ത​​ടി തെ​​റ്റി ഷൈ​​നു​​വി​​ന്‍റെ അ​​ര ഭാ​​ഗ​​ത്ത് വ​​ന്ന് ഇ​​ടി​​ക്കു​​ക​​യു​​മാ​​യി​​രു​​ന്നു. അ​​ര ഭാ​​ഗ​​ത്തെ എ​​ല്ലു​​ക​​ള്‍ ത​​ക​​ര്‍ന്ന നി​​ല​​യി​​ല്‍ ഷൈ​​നു​​വി​​നെ ആ​​ദ്യം റാ​​ന്നി താ​​ലൂ​​ക്ക് ആ​​ശു​​പ​​ത്രി​​യി​​ലും പി​​ന്നീ​​ട് കോ​​ഴ​​ഞ്ചേ​​രി​​യി​​ലെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ലും പ്ര​​വേ​​ശി​​പ്പി​​ച്ചെ​​ങ്കി​​ലും ജീ​​വ​​ന്‍ ര​​ക്ഷി​​ക്കാ​​നാ​​യി​​ല്ല. പ​​ത്ത​​നം​​തി​​ട്ട ജ​​ന​​റ​​ല്‍ ആ​​ശു​​പ​​ത്രി​​യി​​ല്‍ പോ​​സ്റ്റു​​മോ​​ര്‍ട്ട​​ത്തി​​നു​​ശേ​​ഷം മൃ​​ത​​ദേ​​ഹം ബ​​ന്ധു​​ക്ക​​ള്‍ക്ക് വി​​ട്ടു​​കൊ​​ടു​​ത്തു. സം​​സ്കാ​​രം നാ​​ളെ 12നു ​​പാ​​റേ​​ക്ക​​ട​​വ് ഐ​​പി​​സി ച​​ര്‍ച്ച് സെ​​മി​​ത്തേ​​രി​​യി​​ല്‍. മാ​​താ​​വ്: അ​​മ്മി​​ണി, സ​​ഹോ​​ദ​​ങ്ങ​​ള്‍: ഷി​​നു, ഷൈ​​ബു, ഷി​​ജി, പ​​രേ​​ത​​യാ​​യ സൂ​​സ​​ന്‍ ചാ​​ക്കോ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.