കേ​ര​ള​ത്തി​ന്‍റെ ത​ന​താ​യ ബാ​ങ്ക് രൂ​പീ​ക​രി​ക്കും: ക​ട​കം​പ​ള്ളി
കേ​ര​ള​ത്തി​ന്‍റെ  ത​ന​താ​യ ബാ​ങ്ക്  രൂ​പീ​ക​രി​ക്കും:  ക​ട​കം​പ​ള്ളി
Saturday, November 18, 2017 2:39 PM IST
കൊ​​​ച്ചി: കേ​​​ര​​​ള​​​ത്തി​​​ന്‍റെ ത​​​ന​​​താ​​​യ ബാ​​​ങ്ക് എ​​​ന്ന സ്വ​​​പ്നം സാ​​​ക്ഷാ​​​ത്ക​​​രി​​​ക്കു​​​മെ​​​ന്നു സ​​​ഹ​​​ക​​​ര​​​ണ മ​​​ന്ത്രി ക​​​ട​​​കം​​​പ​​​ള്ളി സു​​​രേ​​​ന്ദ്ര​​​ൻ. കേ​​​ര​​​ള ബാ​​​ങ്ക് വ​​​രു​​​ന്പോ​​​ൾ ജി​​​ല്ലാ ബാ​​​ങ്കു​​​ക​​​ളു​​​ടെ ഭ​​​ര​​​ണ​​​സ​​​മി​​​തി മാ​​​ത്ര​​​മേ ഇ​​​ല്ലാ​​​താ​​​വു​​​ക​​​യു​​​ള്ളൂ. നൂ​​​ത​​​ന സാ​​​ങ്കേ​​​തി​​​ക വി​​​ദ്യ​​​യി​​​ൽ അ​​​ധി​​​ഷ്ഠി​​​ത​​​മാ​​​യ സേ​​​വ​​​ന​​​ങ്ങ​​​ൾ കേ​​​ര​​​ള ബാ​​​ങ്ക് വ​​​ഴി ഇ​​​ട​​​പാ​​​ടു​​​കാ​​​ർ​​​ക്ക് ന​​​ൽ​​​കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

വ​​​ല്ലം ജം​​​ഗ്ഷ​​​നി​​​ൽ ഒ​​​ക്ക​​​ൽ സ​​​ർ​​​വീ​​​സ് സ​​​ഹ​​​ക​​​ര​​​ണ ബാ​​​ങ്കി​​​ന്‍റെ വ​​​ല്ലം ബ്രാ​​​ഞ്ച് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.


കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ന​​​യം സാ​​​ധാ​​​ര​​​ണ​​​ക്കാ​​​രെ ബാ​​​ങ്കു​​​ക​​​ളി​​​ൽ നി​​​ന്ന് അ​​​ക​​​റ്റു​​​ക​​​യാ​​​ണ്. വ​​​ൻ​​​കി​​​ട ബാ​​​ങ്കു​​​ക​​​ളു​​​ടെ സേ​​​വ​​​നം ഭീ​​​മ​​ന്മാ​​​ർ​​​ക്കും മാ​​​ത്ര​​​മാ​​​ണ്.

സാ​​​ധാ​​​ര​​​ണ​​​ക്കാ​​​രി​​​ൽ​​​നി​​​ന്ന് പൊ​​​തു​​​മേ​​​ഖ​​​ലാ ബാ​​​ങ്കു​​​ക​​​ൾ അ​​​ക​​​ലം പാ​​​ലി​​​ക്കു​​​ന്ന ഈ ​​​അ​​​ന്ത​​​രീ​​​ക്ഷ​​​ത്തി​​​ൽ കേ​​​ര​​​ള ബാ​​​ങ്കി​​​ന് പ്ര​​​സ​​​ക്തി വ​​​ർ​​​ധി​​​ക്കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.