ബാറിൽ യു​വാ​വ് കു​ത്തേ​റ്റ് മ​രി​ച്ചു; മൂന്നു പേ​ർ അ​റ​സ്റ്റി​ൽ
Thursday, November 16, 2017 1:49 PM IST
ക​​​ള​​​മ​​​ശേ​​​രി: ബാ​​​റി​​​ൽ മ​​​ദ്യ​​​പി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ​​​യു​​​ണ്ടാ​​​യ വാ​​​ക്കു​​ത​​​ർ​​​ക്ക​​ത്തെ​​തു​​ട​​ർ​​ന്ന് ക​​ത്തി​​ക്കു​​ത്തേ​​റ്റ് യു​​വാ​​വ് മ​​രി​​ച്ചു. ആ​​​ലു​​​വ മു​​​പ്പ​​​ത്ത​​​ടം പാ​​​ല​​​റ ക​​​ണ്ണി​​​ക​​​മ​​​ലി വീ​​​ട്ടി​​​ൽ അ​​​ക്ഷ​​​യ് കു​​​മാ​​​ർ (22) ആ​​​ണ് മ​​​ര​​​ണ​​​മ​​​ട​​​ഞ്ഞ​​​ത്. സം​​​ഭ​​​വ​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് ഏ​​​ലൂ​​​ർ നോ​​​ർ​​​ത്ത് സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ ക​​​ള​​​ത്തി​​​ങ്ക​​​ൽ വീ​​​ട്ടി​​​ൽ റെ​​​നീ​​​ഷ് (31), കൊ​​​ള​​​വേ​​​ലി വീ​​​ട്ടി​​​ൽ സ​​​നീ​​​ഷ് (28), ക​​​ള​​​രി​​​പ്പ​​​റ​​​ന്പി​​​ൽ വീ​​​ട്ടി​​​ൽ അ​​​നി​​​ൽ​​​കു​​​മാ​​​ർ (28) എ​​​ന്നി​​​വ​​​രെ പോ​​ലീ​​സ് അ​​​റ​​​സ്റ്റു​​ചെ​​യ്തു.

ബു​​​ധ​​​നാ​​​ഴ്ച രാ​​​ത്രി ഏ​​​ലൂ​​​രി​​​ലെ ബാ​​​റി​​​ലാ​​​ണ് സം​​​ഭ​​​വം . ക​​​സേ​​​ര​​​യു​​​ടെ പേ​​​രി​​​ലാ​​​ണ് ത​​​ർ​​​ക്കം ആ​​​രം​​​ഭി​​​ച്ച​​​തെ​​​ന്നാ​​​ണ് സൂ​​​ച​​​ന. വാ​​​ക്കു​​ത​​​ർ​​​ക്ക​​​ത്തി​​​നൊ​​​ടു​​​വി​​​ൽ പ്ര​​​തി​​​ക​​​ളി​​​ലൊ​​​രാ​​​ൾ ക​​​ത്തി​​​യെ​​​ടു​​​ത്ത് അ​​​ക്ഷ​​​യ് കു​​​മാ​​​റി​​നെ കു​​​ത്തി​. ക​​​ഴു​​​ത്തി​​​ൽ മു​​​റി​​​വേ​​​റ്റ അ​​​ക്ഷ​​​യി​​നെ സ​​​മീ​​​പ​​​ത്തെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ എ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും ഇ​​​ന്ന​​​ലെ രാ​​ത്രി മ​​​ര​​​ണ​​​മ​​​ട​​​ഞ്ഞു.


സം​​​ഭ​​​വ​​ത്തി​​നു​​ശേ​​ഷം ഒ​​​ളി​​​വി​​​ൽ പോ​​​യ പ്ര​​​തി​​​ക​​​ളെ ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ആ​​​ലു​​​വ റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​ൻ പ​​​രി​​​സ​​​ര​​​ത്തു​​നി​​​ന്ന് എ​​​റ​​​ണാ​​​കു​​​ളം നോ​​​ർ​​​ത്ത് സി​​​ഐ കെ.​​​ജെ.​​​പീ​​​റ്റ​​​റി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ എ​​​സ്ഐ അ​​​ഭി​​​ലാ​​​ഷും സം​​​ഘ​​​വും അ​​​റ​​​സ്റ്റ് ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു. പ്ര​​​തി​​​ക​​​ളെ കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​ക്കി റി​​​മാ​​​ൻ​​​ഡ് ചെ​​​യ്തു. സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ സൂ​​​ക്ഷി​​​ച്ചി​​​രി​​​ക്കു​​​ന്ന അ​​​ക്ഷ​​​യി​​​ന്‍റെ മൃ​​​ത​​​ദേ​​​ഹം ഇ​​​ന്നു പോ​​​സ്റ്റു​​​മോ​​​ർ​​​ട്ട​​​ത്തി​​​ന് ശേ​​​ഷം ഉ​​​ച്ച​​​യ്ക്ക് ര​​​ണ്ടി​​​ന് പാ​​​താ​​​ളം ശ്മ​​​ശാ​​​ന​​​ത്തി​​​ൽ സം​​​സ്ക​​​രി​​​ക്കും. എ​​​ട​​​യാ​​​ർ എ​​​എ​​​സ്പി​​​എ​​​ൽ ജീ​​​വ​​​ന​​​ക്കാ​​​ര​​​നാ​​​യി​​​രു​​​ന്നു അ​​​ക്ഷ​​​യ്. അമ്മ: ശോ​​​ഭ. സ​​​ഹോ​​​ദ​​​ങ്ങ​​ൾ : അ​​​ജ​​​യ്, ആ​​​ഷി​​​ക്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.