കെപിസിസി എതിർത്തിട്ടും തോമസ് ചാണ്ടിക്കായി ത​ൻ​ഖ ഹാജർ
കെപിസിസി എതിർത്തിട്ടും  തോമസ് ചാണ്ടിക്കായി ത​ൻ​ഖ ഹാജർ
Tuesday, November 14, 2017 2:13 PM IST
കൊ​​​ച്ചി:​ മ​​​ന്ത്രി തോ​​​മ​​​സ് ചാ​​​ണ്ടി​​​ക്കു ​വേ​​​ണ്ടി കെ​​പി​​സി​​സി​​യു​​ടെ എ​​തി​​ർ​​പ്പ​​വ​​ഗ​​ണി​​ച്ചു ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​കാ​​​നെ​​​ത്തി​​​യ സു​​​പ്രീം​കോ​​​ട​​​തി​​​യി​​​ലെ പ്ര​​​മു​​​ഖ അ​​​ഭി​​​ഭാ​​​ഷ​​​ക​​​നും കോ​​​ണ്‍​ഗ്ര​​​സ് രാ​​​ജ്യ​​​സ​​​ഭാം​​​ഗ​​​വു​​​മാ​​​യ വി​​​വേ​​​ക് ത​​​ൻ​​​ഖ​​​യ്ക്കു​​​ നേ​​രേ യൂ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സ്, കെ​​എ​​സ് യു​ ​​പ്ര​​വ​​ർ​​ത്ത​​ക​​രു​​ടെ ക​​​രി​​​ങ്കൊ​​​ടി.

ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ഒ​​​ൻ​​​പ​​​ത​​​ര​​​യോ​​​ടെ കൊ​​​ച്ചി മേ​​​ന​​​ക ജം​​​ഗ്ഷ​​​നു സ​​​മീ​​​പ​​​ത്തു​​​ള്ള താ​​​ജ് ഗേ​​റ്റ് വേ ​​ഹോ​​​ട്ട​​​ലി​​​ൽ​​നി​​​ന്നു കോ​​​ട​​​തി​​​യി​​​ലേ​​​ക്കു പോ​​​കാ​​​ൻ പു​​​റ​​​ത്തേ​​​ക്കി​​​റ​​​ങ്ങി​​​യ വി​​​വേ​​​ക് ത​​​ൻ​​​ഖ​​​യു​​​ടെ വാ​​​ഹ​​​ന​​​ത്തി​​​നു മു​​ന്നി​​ൽ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ ക​​​രി​​​ങ്കൊ​​​ടി​​​യു​​മാ​​​യി ചാ​​​ടി​​വീ​​​ഴു​​​ക​​​യാ​​​യി​​​രു​​​ന്നു. യൂ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സ് സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി ത​​​ന്പി സു​​​ബ്ര​​​ഹ്മ​​​ണ്യ​​​ത്തി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലെ​​​ത്തി​​​യ പ​​​ത്തോ​​​ളം പ്ര​​​വ​​​ർ​​​ത്ത​​​ർ ഗോ ​​​ബാ​​​ക്ക് വി​​​ളി​​​ക​​​ളു​​​മാ​​​യി ത​​​ൻ​​​ഖ​​​യു​​​ടെ വാ​​​ഹ​​​നം ത​​ട​​യു​​ക​​യും മു​​​ക​​​ളി​​​ൽ ചാ​​​ടി​​​ക്ക​​​യ​​​റാ​​ൻ ശ്ര​​​മി​​ക്കു​​ക​​യും​​ചെ​​യ്തു. പോ​​​ലീ​​​സ് ബ​​​ല​​​പ്ര​​​യോ​​​ഗ​​ത്തി​​ലൂ​​ടെ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ അ​​​റ​​​സ്റ്റ്​​ചെ​​​യ്തു നീ​​​ക്കി. തി​​​ങ്ക​​​ളാ​​​ഴ്ച രാ​​ത്രി കൊ​​​ച്ചി​​​യി​​​ലെ​​​ത്തി​​​യതാണു വി​​​വേ​​​ക് ത​​​ൻ​​​ഖ.തോ​​​മ​​​സ് ചാ​​​ണ്ടി​​​ക്കാ​​യി തൻഖ ഹാ​​​ജ​​​രാ​​​കു​​​ന്ന​​​തു ത​​​ട​​​യാ​​​ൻ കെ​​​പി​​​സി​​​സി അ​​​ധ്യ​​​ക്ഷ​​​ൻ എം.​​​എം.​ ഹ​​​സ​​​ൻ, പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല​, വി.​​എം. സു​​ധീ​​ര​​ൻ തു​​ട​​ങ്ങി​​യ നേ​​താ​​ക്ക​​ൾ എ​​ഐ​​സി​​സി നേ​​താ​​ക്ക​​ളു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട​​ങ്കി​​ലും ഫ​​​ലം ക​​​ണ്ടി​​​ല്ല.


മ​​​ധ്യ​​​പ്ര​​​ദേ​​​ശി​​​ൽ​​നി​​​ന്നു​​​ള്ള കോ​​​ണ്‍​ഗ്ര​​​സി​​​ന്‍റെ രാ​​​ജ്യ​​​സ​​​ഭാം​​​ഗ​​​മാ​​​ണു വി​​​വേ​​​ക് ത​​​ൻ​​​ഖ. കോ​​ൺ​​ഗ്ര​​സ് നേ​​താ​​വെ​​ന്ന നി​​ല​​യി​​ല​​ല്ല, തോ​​​മ​​​സ് ചാ​​​ണ്ടി​​​യു​​മാ​​യു​​ള്ള സൗ​​ഹൃ​​ദ​​ത്തി​​ന്‍റെ പേ​​രി​​ൽ അ​​ഭി​​ഭാ​​ഷ​​ക​​നെ​​ന്ന നി​​ല​​യി​​ലാ​​ണു ഹാ​​ജ​​രാ​​കു​​ന്ന​​തെ​​ന്നാ​​ണു ത​​​ൻ​​​ഖ പ്ര​​തി​​ക​​രി​​ച്ച​​തെ​​ന്ന് എം.​​​എം.​ ഹ​​​സ​​​ൻ പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.