ഐ​എ​സ‌്സി വി​ദ്യാ​ർ​ഥി​ക​ളുടെ സിലബസ് വീ​ഡി​യോ രൂപത്തിൽ
Wednesday, November 15, 2017 12:13 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​ന്ത്യ​​​ൻ സ്കൂ​​​ൾ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് എ​​​ക്സാ​​​മി​​​നേ​​​ഷ​​​ൻ​​​സ്(​​​ഐ​​​എ​​​സ‌്സി) സി​​​ല​​​ബ​​​സി​​​നെ കു​​​റി​​​ച്ച് വി​​​ശ​​​ദ​​​മാ​​​യി അ​​​റി​​​യാ​​​ൻ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും അ​​​ധ്യാ​​​പ​​​ക​​​ർ​​​ക്കു​​​മാ​​​യി വി​​​ഷ​​​യ​​​ങ്ങ​​​ളു​​​ടെ വീ​​​ഡി​​​യോ പു​​​റ​​​ത്തി​​​റ​​​ക്കി.

ഫി​​​സി​​​ക്സ്, കെ​​​മി​​​സ്ട്രി, ബ​​​യോ​​​ള​​​ജി, മാ​​​ത്ത​​​മാ​​​റ്റി​​​ക്സ് എ​​​ന്നീ വി​​​ഷ​​​യ​​​ങ്ങ​​​ളു​​​ടെ 2018 അ​​​ക്കാ​​​ഡ​​​മി​​​ക വ​​​ർ​​​ഷ​​​ത്തെ സി​​​ല​​​ബ​​​സു​​​ക​​​ളെ കു​​​റി​​​ച്ചു​​​ള്ള വീ​​​ഡി​​​യോ ആ​​​ണ് www.cis ce.org എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ലും യൂ​​​ട്യൂ​​​ബി​​​ലും അ​​​പ് ലോ​​​ഡ് ചെ​​​യ്തി​​​ട്ടു​​​ള്ള​​​ത്.

സി​​​ല​​​ബ​​​സി​​​ലു​​​ണ്ടാ​​​യി​​​ട്ടു​​​ള്ള മാ​​​റ്റ​​​ങ്ങ​​​ൾ​​​ക്കു പു​​​റ​​​മേ ചോ​​​ദ്യ​​​പേ​​​പ്പ​​​റി​​​ന്‍റെ ഘ​​​ട​​​ന​​​യെ സം​​​ബ​​​ന്ധി​​​ച്ചും ആ​​​ഴ​​​ത്തി​​​ലു​​​ള്ള വി​​​വ​​​ര​​​ങ്ങ​​​ൾ പ​​​ക​​​ർ​​​ന്നു ത​​​രു​​​ന്ന വീ​​​ഡി​​​യോ കു​​​ട്ടി​​​ക​​​ൾ​​​ക്കു​​​ള്ള ശി​​​ശു​​​ദി​​​ന സ​​​മ്മാ​​​ന​​​മാ​​​യാ​​​ണ് പു​​​റ​​​ത്തി​​​റ​​​ക്കു​​​ന്ന​​​തെ​​​ന്ന് ഐ​​​എ​​​സ‌്സി പ​​​ത്ര​​​ക്കു​​​റി​​​പ്പി​​​ൽ അ​​​റി​​​യി​​​ച്ചു.