തൃശൂർ: മാനേജ്മെന്റ് വിദ്യാർത്ഥികൾക്കായുള്ള ലെഗാഡോ 2കെ17 മാള ഹോളി ഗ്രേസ് അക്കാഡമി ഓഫ് മാനേജ്മെൻറ് സ്റ്റഡീസിൽ 16, 17 തീയതികളിൽ നടത്തും.
ഈ വർഷത്തെ ലെഗാഡോ സമുദ്രത്തെയും സമുദ്ര ജീവികളെയും ആസ്പദമാക്കിയാണ് ആവിഷ്കരിച്ചിരിക്കുന്നതെന്നു ഹോളിഗ്രേസ് അക്കാദമി ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ പ്രഫ. കെ. രവീന്ദ്രനാഥ് പത്രസമ്മേളനത്തിൽ പറഞ്ഞു.
പതിനഞ്ചു മത്സരങ്ങളിലായി രണ്ടുലക്ഷം രൂപയുടെ സമ്മാനങ്ങളാണ് വിദ്യാർഥികളെ കാത്തിരിക്കുന്നത്. ജില്ലാ കളക്ടർ ഡോ. എ. കൗശിഗൻ ഉദ്ഘാടനം ചെയ്യും. മുൻ കേരള ചീഫ് സെക്രട്ടറി ജിജി തോംസണ് അധ്യക്ഷത വഹിക്കും.
രണ്ടു ദിവസങ്ങളിലായി നടക്കുന്ന മത്സരങ്ങളിൽ ബെസ്റ്റ് മാനേജർ, മാനേജർ, ബെസ്റ്റ് മാനേജ്മെന്റ് ടീം, എച്ച്ആർ, ഫിനാൻസ്, മാർക്കറ്റിംഗ്, ബിസിനസ് ക്വിസ്, ട്രെഷർ ഹണ്ട് , ഫോട്ടോഗ്രാഫി, സ്പോട് ഡാൻസ്, ഡാൻസ് നൈറ്റ്, ക്ലോത്ത് ഷോ തുടങ്ങിയ വിവിധ മത്സരങ്ങളാണുണ്ടാകുക. 400 രൂപയാണ് രജിസ്ട്രേഷൻ ഫീസ്.
പത്രസമ്മേളനത്തിൽ ചെയർമാൻ വക്കച്ചൻ താക്കോൽക്കാരൻ, ജോജി ചന്ദ്രൻ, പ്രഫ. ജോബി ജേക്കബ്, കെ.വൈ. സ് നേഹ എന്നിവർ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.