ലിസ്റ്റ് വൈകുന്നത് യോഗ്യതയുള്ളവർ കൂടുതലുള്ളതിനാൽ: എം.എം. ഹസൻ
ലിസ്റ്റ് വൈകുന്നത് യോഗ്യതയുള്ളവർ കൂടുതലുള്ളതിനാൽ: എം.എം. ഹസൻ
Saturday, October 21, 2017 12:56 PM IST
തി​രു​വ​ന​ന്ത​പു​രം: കെ​​പി​​സി​​സി​​യി​​ലേ​​ക്കു വ​​രാ​​ൻ അ​​ർ​​ഹ​​ത​​യു​​ള്ള​​വ​​ർ ധാ​​രാ​​ള​​മു​​ള്ള​​തി​​നാ​​ലാ​​ണു കെ​​പി​​സി​​സി ലി​​സ്റ്റ് വൈ​​കു​​ന്ന​തെ​ന്നു കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് എം.​എം.​ ഹ​സ​ൻ‌. വ​​നി​​ത​​ക​​ളും യു​​വാ​​ക്ക​​ളും അ​​ട​​ക്കം കൂ​​ടു​​ത​​ൽ പേ​​ർ​​ക്കു പ്രാ​​തി​​നി​​ധ്യം കൊ​​ടു​​ക്ക​​ണ​​മെ​​ന്നാ​​ണു ത​​ന്‍റെ അ​​ഭി​​പ്രാ​​യം.

ക​​ലാ​​ല​​യ രാ​ഷ്‌​ട്രീ​​യം നി​​രോ​​ധി​​ക്കാ​​നു​​ള്ള ഹൈ​​ക്കോ​​ട​​തി വി​​ധി ദൂ​​ര​​വ്യാ​​പ​​ക​​മാ​​യ പ്ര​​ത്യാ​​ഘാ​​ത​​ങ്ങ​​ൾ​​ക്കി​​ട​​യാ​​ക്കും. എ​​സ്എ​​ഫ്ഐ​​യും എ​​ബി​​വി​​പി​​യും ജ​​നാ​​ധി​​പ​​ത്യ സ്വാ​​ത​​ന്ത്ര്യം ദു​​രു​​പ​​യോ​​ഗം ചെ​​യ്ത​​തി​​നാ​​ലാ​​ണു വി​​ധി​​യു​​ണ്ടാ​​യ​​ത്. അ​​രാ​ഷ്‌​ട്രീ​യ അ​​വ​​സ്ഥ​​യെ വ​​ർ​​ഗീ​​യശ​​ക്തി​​ക​​ളും ക​​ഞ്ചാ​​വു മാ​​ഫി​​യ​​ക​​ളും ദു​​രു​​പ​​യോ​​ഗം ചെ​​യ്യു​​ന്ന സാ​​ഹ​​ച​​ര്യം സ​​ർ​​ക്കാ​​ർ കോ​​ട​​തി​​യു​​ടെ ശ്ര​​ദ്ധ​​യി​​ൽ ​​പെ​​ടു​​ത്ത​​ണ​​മെ​​ന്നും അ​​ദ്ദേ​​ഹം ആ​​വ​​ശ്യ​​പ്പെ​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.