സ്റ്റേ​ഡി​യ​ങ്ങ​ളി​ൽ സു​ര​ക്ഷാ ചു​മ​ത​ല വ​ഹി​ച്ച കേ​ഡ​റ്റു​ക​ൾ​ക്കു ഫി​ഫ​യു​ടെ പ്ര​ശം​സ
സ്റ്റേ​ഡി​യ​ങ്ങ​ളി​ൽ സു​ര​ക്ഷാ ചു​മ​ത​ല വ​ഹി​ച്ച  കേ​ഡ​റ്റു​ക​ൾ​ക്കു ഫി​ഫ​യു​ടെ പ്ര​ശം​സ
Saturday, October 21, 2017 12:05 PM IST
കൊ​​​ച്ചി: കൊ​​​ച്ചി ആ​​​ദ്യ​​​മാ​​​യി വേ​​​ദി​​​യാ​​​യ ഫി​​​ഫ അ​​​ണ്ട​​​ർ 17 ലോ​​​ക​​​ക​​​പ്പ് ഫു​​​ട്ബോ​​​ൾ മ​​​ത്സ​​​ര​​​ത്തി​​​ന്‍റെ പ്ര​​​ധാ​​​ന വേ​​​ദി​​​യു​​​ടെ​​​യും പ​​​രി​​​ശീ​​​ല​​​ന മൈ​​​താ​​​ന​​​ങ്ങ​​​ളു​​​ടെ​​​യും സു​​​ര​​​ക്ഷാ ചു​​​മ​​​ത​​​ല വ​​​ഹി​​​ച്ച എ​​​ൻ​​​സി​​​സി, എ​​​ൻ​​​എ​​​സ്എ​​​സ് കേ​​​ഡ​​​റ്റു​​​ക​​​ൾ​​​ക്കു ഫി​​​ഫ​​​യു​​​ടെ പ്ര​​​ശം​​​സ.

മ​​​ത്സ​​​ര​​​ങ്ങ​​​ൾ ത​​​ട​​​സം​​​കൂ​​​ടാ​​​തെ ന​​​ട​​​ത്തു​​​ന്ന​​​തി​​​നും സു​​​ര​​​ക്ഷ ഉ​​​ൾ​​​പ്പെടെ​​​യു​​​ള്ള ക്ര​​​മീ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ ചി​​​ട്ട​​​യോ​​​ടും അ​​​ച്ച​​​ട​​​ക്ക​​​ത്തോ​​​ടും ചെ​​​യ്ത​​​തി​​​നും ഫി​​​ഫ അ​​​ധി​​​കൃ​​​ത​​​ർ കേ​​​ഡ​​​റ്റു​​​ക​​​ളെ പ്ര​​​ശം​​​സി​​​ച്ചു.

സ്റ്റേ​​​ഡി​​​യ​​​ത്തി​​​നു​​​ള്ളി​​​ൽ യൂ​​​ണി​​​ഫോം ധ​​​രി​​​ച്ച പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ പാ​​​ടി​​​ല്ലെ​​​ന്നു ഫി​​​ഫ​​​യു​​​ടെ നി​​​ർ​​​ദേ​​​ശ​​​മു​​​ള്ള​​​തി​​​നാ​​​ലാ​​​ണു സി​​​റ്റി പോ​​​ലീ​​​സ് ക​​​മ്മീ​​​ഷ​​​ണ​​​ർ എം.​​​പി. ദി​​​നേ​​​ശി​​​ന്‍റെ മേ​​​ൽ​​​നോ​​​ട്ട​​​ത്തി​​​ൽ കേ​​​ഡ​​​റ്റു​​​ക​​​ളെ സ്റ്റേ​​​ഡി​​​യ​​​ത്തി​​​നു​​​ള്ളി​​​ലെ സു​​​ര​​​ക്ഷാ ക്ര​​​മീ​​​ക​​​ര​​​ണ​​​ങ്ങ​​ൾ​​ക്കാ​​യി നി​​​യോ​​​ഗി​​​ച്ച​​​ത്.


ഡ​​​ൽ​​​ഹി​​​യി​​​ൽ പ്ര​​​ത്യേ​​​ക പ​​​രി​​​ശീ​​​ല​​​നം പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ ഇ​​​വ​​​രെ ക്രൈം​​​ബ്രാ​​​ഞ്ച് എ​​​സി​​​പി ബി​​​ജി ജോ​​​ർ​​​ജ്, എ​​​സി​​​പി ടി.​​​ആ​​​ർ. രാ​​​ജേ​​​ഷ് എ​​​ന്നി​​​വ​​​രു​​​ടെ നി​​​ർ​​​ദേ​​​ശാ​​​നു​​​സ​​​ര​​​ണം സ്റ്റേ​​​ഡി​​​യ​​​ങ്ങ​​​ളി​​​ൽ വി​​​ന്യ​​​സി​​​ച്ചു. വി​​​വി​​​ധ കോ​​​ള​​​ജു​​​ക​​​ളി​​​ൽ നി​​​ന്നാ​​​യി 330 ഓ​​​ളം കേ​​​ഡ​​​റ്റു​​​ക​​​ളാ​​​ണ് സു​​ര​​ക്ഷാ​​ചു​​മ​​ത​​ല നി​​ർ​​വ​​ഹി​​ച്ച​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.