കോളജ് രാ​ഷ്‌ട്രീ​യം : കോ​ട​തി​വി​ധി സ്വാ​ഗ​താ​ർ​ഹ​മെ​ന്നു ക​ത്തോ​ലി​ക്കാ കോ​ള​ജ് മാ​നേ​ജേ​ഴ്സ് അ​സോ​.
Friday, October 20, 2017 12:59 PM IST
കൊ​​​ച്ചി: കോ​​​ള​​​ജ് കാ​​​ന്പ​​​സു​​​ക​​​ളി​​​ൽ രാ​​​ഷ്‌​​ട്രീ​​​യം നി​​​രോ​​​ധി​​​ച്ചു​​​കൊ​​​ണ്ടു​​​ള്ള ഹൈ​​​ക്കോ​​​ട​​​തി​​​വി​​​ധി സ്വാ​​​ഗ​​​താ​​​ർ​​​ഹ​​​മാ​​​ണെ​​​ന്നു കേ​​​ര​​​ള ക​​​ത്തോ​​​ലി​​​ക്കാ കോ​​​ള​​​ജ് മാ​​​നേ​​​ജേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ. ക​​​ലാ​​​ല​​​യ രാ​​​ഷ്‌​​ട്രീ​​​യ​​​ത്തി​​​നെ​​​തി​​​രാ​​​യ കോ​​​ട​​​തി​​​വി​​​ധി​​​ക​​​ൾ ഇ​​​തി​​​ന​​​കം ത​​​ന്നെ പ​​​ല പ്രാ​​​വ​​​ശ്യം ഉ​​​ണ്ടാ​​​യി​​​ട്ടും അ​​​തി​​​ന്‍റെ അ​​​ന്ത​​​ഃസ​​​ത്ത ഉ​​​ൾ​​​ക്കൊ​​​ണ്ടു​​​ള്ള തു​​​ട​​​ർ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​യി​​​ട്ടി​​​ല്ല.

ക​​​ലാ​​​പാ​​​ന്ത​​​രീ​​​ക്ഷം കോ​​​ള​​​ജു​​​ക​​​ളി​​​ലെ പ​​​ഠ​​​ന​​​ത്തെ ത​​​ട​​​സ​​​പ്പെ​​​ടു​​​ത്തു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണു പ്ര​​​സ​​​ക്ത​​​മാ​​​യ കോ​​​ട​​​തി​​​വി​​​ധി ഉ​​​ണ്ടാ​​​യി​​​ട്ടു​​​ള്ള​​​ത്. ഏ​​​താ​​​നും ചി​​​ല​​​രു​​​ടെ രാ​​​ഷ്‌​​ട്രീ​​യ​​​ഭാ​​​വി രൂ​​​പീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നു​​​വേ​​​ണ്ടി ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​നു കു​​​ട്ടി​​​ക​​​ളു​​​ടെ പ​​​ഠ​​​ന സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളും ഭാ​​​വി​​​യു​​​മാ​​​ണ് കോ​​​ള​​​ജു​​​ക​​​ളി​​​ൽ ത​​​ട​​​സ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​ത്. ക​​​ക്ഷി രാ​​​ഷ്‌​​ട്രീ​​​യ​​​ത്തി​​ന​​​തീ​​​ത​​​മാ​​​യി പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റി രീ​​​തി​​​യി​​​ൽ യൂ​​​ണി​​​യ​​​ൻ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ത്താ​​​നു​​​ള്ള ഉ​​​ത്ത​​​ര​​​വു​​​ക​​​ൾ നി​​​ല​​​വി​​​ലു​​​ണ്ടെ​​​ങ്കി​​​ലും പ​​​ല കോ​​​ള​​​ജു​​​ക​​ളി​​ലും അ​​​തി​​​നെ അ​​​വ​​​ഗ​​​ണി​​​ക്കു​​​ക​​​യാ​​​ണ്.


കോ​​​ട​​​തി​​​വി​​​ധി കോ​​​ള​​​ജു​​​ക​​​ളു​​​ടെ പ​​​ഠ​​​ന​​​നി​​​ല​​​വാ​​​രം കൂ​​​ടു​​​ത​​​ൽ ഉ​​​യ​​​ർ​​​ത്തും. സ​​​ങ്കു​​​ചി​​​ത രാ​​​ഷ്‌​​ട്രീ​​​യ​​​നേ​​​ട്ട​​​ങ്ങ​​​ളു​​​ടെ പേ​​​രി​​​ൽ കോ​​​ട​​​തി​​​വി​​​ധി​​​യെ ത​​​ള്ളി​​​പ്പ​​​റ​​​യാ​​​തെ ഇ​​​ത് അം​​​ഗീ​​​ക​​​രി​​​ച്ച് കോ​​​ള​​​ജു​​​ക​​​ളി​​​ൽ സ​​​മാ​​​ധാ​​​നാ​​​ന്ത​​​രീ​​​ക്ഷം നി​​​ല​​​നി​​​ർ​​​ത്താ​​​നു​​​ള്ള സ​​​ഹ​​​ക​​​ര​​​ണ​​​വും പ്രോ​​​ത്സാ​​​ഹ​​​ന​​​വു​​​മാ​​​ണു പ്ര​​​ബു​​​ദ്ധ​​​രാ​​​യ നേ​​​താ​​​ക്ക​​​ളി​​​ൽ നി​​​ന്നു​​​ണ്ടാ​​​കേ​​​ണ്ട​​​ത്.

പാ​​​ലാ​​​രി​​​വ​​​ട്ടം പി​​ഒ​​സി​​യി​​ൽ ന​​​ട​​​ന്ന കേ​​​ര​​​ള​​​ത്തി​​​ലെ ക​​​ത്തോ​​​ലി​​​ക്കാ കോ​​​ള​​​ജ് മാ​​​നേ​​​ജ​​​ർ​​​മാ​​​രു​​​ടെ​​​യും പ്രി​​​ൻ​​​സി​​​പ്പ​​​ൽ​​​മാ​​​രു​​​ടെ​​​യും സ​​​മ്മേ​​​ള​​​നം കോ​​​ട​​​തി​​​വി​​​ധി​​​യെ സ്വാ​​​ഗ​​​തം ചെ​​​യ്തു​​​കൊ​​​ണ്ടു​​​ള്ള പ്ര​​​മേ​​​യം അം​​​ഗീ​​​ക​​​രി​​​ച്ചു. പി​​​ഒ​​​സി ഡ​​​യ​​​റ​​​ക്ട​​​ർ റ​​​വ.​​​ഡോ. വ​​​ർ​​​ഗീ​​​സ് വ​​​ള്ളി​​​ക്കാ​​​ട്ട് സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. സു​​​പ്രീം കോ​​​ട​​​തി​​​യി​​​ലെ മു​​​തി​​​ർ​​​ന്ന അ​​​ഭി​​​ഭാ​​​ഷ​​​ക​​​ൻ ഡോ. ​​​എം. പി. ​​​രാ​​​ജു ന്യൂ​​​ന​​​പ​​​ക്ഷാ​​​വ​​​കാ​​​ശ​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ചു സം​​​സാ​​​രി​​​ച്ചു. കെ​​​സി​​​ബി​​​സി വി​​​ദ്യാ​​​ഭ്യാ​​​സ ക​​​മ്മീ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​ജോ​​​സ് ക​​​രി​​​വേ​​​ലി​​​ക്ക​​​ൽ സെ​​​മി​​​നാ​​​റി​​​നു നേ​​​തൃ​​​ത്വം ന​​​ൽ​​​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.