കാ​​​സ​​​ർ​​​ഗോ​​​ഡ് സോ​​​ളാ​​​ർ പാ​​​ർ​​​ക്കി​​​ന് 250 ഏ​​​ക്ക​​​ർ ഭൂ​​​മി
Thursday, October 19, 2017 12:21 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സോ​​​ളാ​​​ർ പാ​​​ർ​​​ക്ക് നി​​​ർ​​​മി​​ക്കു​​​ന്ന​​​തി​​​ന് കാ​​​സ​​​ർ​​​ഗോ​​​ഡ് ഹോ​​​സ്ദു​​​ർ​​​ഗ് താ​​​ലൂ​​​ക്കി​​​ൽ 250 ഏ​​​ക്ക​​​ർ ഭൂ​​​മി റി​​​ന്യൂ​​​വ​​​ബി​​​ൾ പ​​​വ​​​ർ കോ​​​ർ​​​പ​​റേ​​​ഷ​​​ൻ ഓ​​​ഫ് കേ​​​ര​​​ള​​​യ്ക്ക് ഉ​​​പപാ​​​ട്ട​​​ത്തി​​​നു ന​​​ൽ​​​കാ​​​ൻ മ​​​ന്ത്രി​​​സ​​​ഭാ അ​​​നു​​​മ​​​തി ന​​​ൽ​​​കി. ഭൂ​​​മി​​​യു​​​ടെ ഉ​​​ട​​​മ​​​സ്ഥാ​​​വ​​​കാ​​​ശം റ​​​വ​​​ന്യൂ വ​​​കു​​​പ്പി​​​ൽ നി​​​ക്ഷി​​​പ്ത​​​മാ​​​യി​​​രി​​​ക്കും. ഇ​​​പ്പോ​​​ൾ സോ​​​ളാ​​​ർ പാ​​​ന​​​ലു​​​ക​​​ൾ സ്ഥാ​​​പി​​​ച്ചി​​​രി​​​ക്കു​​​ന്ന ഭൂ​​​മി​​​യി​​​ൽ സോ​​​ളാ​​​ർ പാ​​​ർ​​​ക്ക് മാ​​​ത്ര​​​മേ നി​​​ർ​​​മി​​​ക്കാ​​​വൂ എ​​​ന്ന വ്യ​​​വ​​​സ്ഥ​​​യി​​​ലാ​​​ണ് ഭൂ​​​മി പാ​​​ട്ട​​​ത്തി​​​നു ന​​​ൽ​​​കു​​​ന്ന​​​ത്.

കെ​​എ​​​സ്ഇ​​​ബി​​​യു​​​ടെ പ്ര​​​സ​​​ര​​​ണസം​​​വി​​​ധാ​​​ന​​​ത്തി​​​ന്‍റെ വോ​​​ൾ​​​ട്ടേ​​​ജ് വ​​​ർ​​​ധി​​​പ്പി​​​ക്കാ​​​ൻ ക​​​ഴി​​​യു​​​ന്ന ട്രാ​​​ൻ​​​സ് ഗ്രി​​​ഡ് 2.0 പ​​​ദ്ധ​​​തി​​​യു​​​ടെ ഏ​​​റ​​​നാ​​​ട് ലൈ​​​ൻ​​​സ് പാ​​​ക്കേ​​​ജ്, ഉ​​​ത്ത​​​ര​​​മേ​​​ഖ​​​ല എ​​​ച്ച്ടി​​​എ​​​ൽ​​​എ​​​സ് പാ​​​ക്കേ​​​ജ് എ​​​ന്നീ പ്ര​​​വൃ​​​ത്തി​​​ക​​​ൾ ക​​​രാ​​​റു​​​കാ​​​രെ ഏ​​​ൽ​​​പ്പി​​​ക്കാ​​​ൻ മ​​​ന്ത്രി​​​സ​​​ഭ അ​​​നു​​​മ​​​തി ന​​​ൽ​​​കി. ഏ​​​റ​​​നാ​​​ട് ലൈ​​​ൻ​​​സ് പാ​​​ക്കേ​​​ജി​​​ന് 455 കോ​​​ടി രൂ​​​പ​​​യും ഉ​​​ത്ത​​​ര​​​മേ​​​ഖ​​​ലാ പാ​​​ക്കേ​​​ജി​​​ന് 63 കോ​​​ടി രൂ​​​പ​​​യു​​​മാ​​​ണു ചെ​​​ല​​​വ്. ട്രാ​​​ൻ​​​സ്ഗ്രി​​​ഡ് പ​​​ദ്ധ​​​തി 2021 മാ​​​ർ​​​ച്ചി​​​നു മു​​​ൻ​​​പു പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​നാ​​​ണ് ഉ​​​ദ്ദേ​​​ശി​​​ക്കു​​​ന്ന​​​ത്. 6375 കോ​​​ടി രൂ​​​പ​​​യാ​​​ണ് പ​​​ദ്ധ​​​തി​​​യു​​​ടെ മൊ​​​ത്തം ചെ​​​ല​​​വ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.