‘കുടുംബശ്രീ വിദ്യാരംഭം’ ശനിയാഴ്ച
Wednesday, October 18, 2017 1:06 PM IST
ആ​ല​പ്പു​ഴ: കും​ടും​ബ​ശ്രീ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി അം​ഗ​ങ്ങ​ൾ​ക്കാ​യി ന​ട​ത്തു​ന്ന അ​നൗ​പ​ചാ​രി​ക വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി​യാ​യ ‘കു​ടും​ബ​ശ്രീ സ്കൂ​ൾ’21ന് ​ആ​രം​ഭി​ക്കും. കു​ടും​ബ​ശ്രീ സം​വി​ധാ​ന​ത്തെ ച​ല​നാ​ത്മ​ക​മാ​ക്കു​ന്ന​തി​നും കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ താ​ഴെ​ത്ത​ട്ടി​ൽ എ​ത്തി​ക്കു​ന്ന​തി​നു​മാ​യാ​ണ് ‘കും​ടും​ബ​ശ്രീ സ്കൂ​ൾ’ എ​ന്ന പേ​രി​ൽ സ്വ​യം പ​ഠ​ന വി​ദ്യാ​ഭ്യാ​സ​പ​രി​പാ​ടി അം​ഗ​ങ്ങ​ൾ​ക്കാ​യി ന​ട​പ്പാ​ക്കു​ന്ന​ത്.

21നു ​വൈ​കു​ന്നേ​രം നാ​ലി​ന് ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ 80 സി​ഡി​എ​സു​ക​ൾ​ക്ക് കീ​ഴി​ലെ അ​യ​ൽ​ക്കൂ​ട്ട​ങ്ങ​ളി​ലാ​യാ​ണ് ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കു​ന്ന​ത്. മ​ണ്ഡ​ലം ത​ല​ങ്ങ​ളി​ൽ മ​ന്ത്രി​മാ​ര​ടക്ക​മു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ൾ പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. കു​ടും​ബ​ശ്രീ ഘ​ട​ന, പ​ദ്ധ​തി​ക​ൾ, സ്ത്രീ ​ശാ​ക്തീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ,ആ​രോ​ഗ്യ-​ശു​ചി​ത്വ-​കാ​ർ​ഷി​ക മേ​ഖ​ല​ക​ളി​ൽ ഏ​റ്റെ​ടു​ക്കേ​ണ്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, അ​ഴി​മ​തി വി​മു​ക്ത സ​മൂ​ഹം, വി​മു​ക്തി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നീ ആ​റു വി​ഷ​യ​ങ്ങ​ളി​ലാ​യി ര​ണ്ടു മ​ണി​ക്കൂ​റു​ക​ൾ വീ​ത​മ​ട​ങ്ങു​ന്ന ആ​റു സെ​ഷ​നു​ക​ളി​ലാ​യാ​ണ് ക്ലാ​സു​ക​ൾ ന​ട​ക്കു​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.