മൂ​​​ല്യാ​​​ധി​​​ഷ്ഠി​​​ത രാ​​ഷ്‌​​ട്രീ​​​യം ബിജെപിയുടേതു മാത്രം: കുമ്മനം
മൂ​​​ല്യാ​​​ധി​​​ഷ്ഠി​​​ത രാ​​ഷ്‌​​ട്രീ​​​യം ബിജെപിയുടേതു മാത്രം: കുമ്മനം
Tuesday, October 17, 2017 12:00 PM IST
തിരുവനന്തപുരം: സി​​​പി​​​എം വി​​​ശ്വ​​​സി​​​ക്കു​​​ന്ന​​​ത് അ​​​ക്ര​​​മ​​​രാ​​ഷ്‌​​ട്രീ​​​യ​​​ത്തി​​​ലാ​​​ണെ​​​ന്നു ബി​​​ജെ​​​പി സം​​​സ്ഥാ​​​ന അ​​​ധ്യ​​​ക്ഷ​​​ൻ കു​​​മ്മ​​​നം രാ​​​ജ​​​ശേ​​​ഖ​​​ര​​​ൻ. അ​​​ഴി​​​മ​​​തി​​​ക്കേ​​​സു​​​ക​​​ളി​​​ൽ മു​​​ങ്ങി​​​ക്കു​​​ളി​​​ച്ച കോ​​​ണ്‍​ഗ്ര​​​സി​​​നും ആ​​​രോ​​​പ​​​ണ വി​​​ധേ​​​യ​​​നാ​​​യ മ​​​ന്ത്രി തോ​​​മ​​​സ് ചാ​​​ണ്ടി​​​യെ ചു​​​മ​​​ക്കു​​​ന്ന പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നും സി​​​പി​​​എ​​​മ്മി​​​നും മൂ​​​ല്യാ​​​ധി​​​ഷ്ഠി​​​ത രാ​​ഷ്‌​​ട്രീ​​​യ​​​ത്തെ​​ക്കു​​​റി​​​ച്ചു പ​​​റ​​​യാ​​​ൻ അ​​​വ​​​കാ​​​ശ​​​മി​​​ല്ല. കേ​​​ര​​​ള​​​ത്തി​​​ൽ ബി​​​ജെ​​​പി​​​ക്കു മാ​​​ത്ര​​​മേ മൂ​​​ല്യാ​​​ധി​​​ഷ്ഠി​​​ത രാ​​ഷ്‌​​ട്രീ​​​യം പ​​​റ​​​യാ​​​ൻ ക​​​ഴി​​​യൂ എ​​​ന്നും കു​​മ്മ​​​നം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു. ജ​​​ന​​​ര​​​ക്ഷാ യാ​​​ത്ര​​​യു​​​ടെ സ​​​മാ​​​പ​​​ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ്രസംഗിക്കുക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.


കേ​​​ന്ദ്ര​​​മ​​​ന്ത്രി​​​മാ​​​രാ​​​യ പൊ​​​ൻ​ രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ, അ​​​ശ്വ​​​നി കു​​​മാ​​​ർ ചൗ​​​ബേ, അ​​​ൽ​​​ഫോ​​​ന്‍​സ് ക​​​ണ്ണ​​​ന്താ​​​നം, എം​​​പി​​​മാ​​​രാ​​​യ റി​​​ച്ചാ​​​ർ​​​ഡ് ഹേ, ​​​സു​​​രേ​​​ഷ് ഗോ​​​പി, ഒ. ​​​രാ​​​ജ​​​ഗോ​​​പാ​​​ൽ എം​​​എ​​​ൽ​​​എ, ബി​​​ജെ​​​പി ദേ​​​ശീ​​​യ നി​​​ർ​​​വാ​​​ഹ​​​ക സ​​​മി​​​തി അം​​​ഗം വി. ​​​മു​​​ര​​​ളീ​​​ധ​​​ര​​​ൻ, ബി​​​ഡി​​​ജെ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് തു​​​ഷാ​​​ർ വെ​​​ള്ളാ​​​പ്പ​​​ള്ളി, ജെ​​​ആ​​​ർ​​​എ​​​സ് അ​​​ധ്യ​​​ക്ഷ സി.​​​കെ. ജാ​​​നു തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.