ശ​​​ബ​​​രി​​​മ​​​ല വി​​​ക​​​സ​​​ന പ​​​ദ്ധ​​​തി​​​ക​​​ളു​​​ടെ ശി​​​ലാ​​​സ്ഥാ​​​പ​​​നം ഇ​​​ന്ന്
ശ​​​ബ​​​രി​​​മ​​​ല വി​​​ക​​​സ​​​ന പ​​​ദ്ധ​​​തി​​​ക​​​ളു​​​ടെ ശി​​​ലാ​​​സ്ഥാ​​​പ​​​നം ഇ​​​ന്ന്
Monday, October 16, 2017 12:11 PM IST
ശ​​​ബ​​​രി​​​മ​​​ല: ശ​​​ബ​​​രി​​​മ​​​ല വി​​​ക​​​സ​​​ന പ​​​ദ്ധ​​​തി​​​ക​​​ളു​​​ടെ ശി​​​ലാ​​​സ്ഥാ​​​പ​​​നം ഇ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍ സ​​​ന്നി​​​ധാ​​​ന​​​ത്തും പ​​​മ്പ​​​യി​​​ലും നി​​​ര്‍വ​​​ഹി​​​ക്കും.

ശ​​​ബ​​​രി​​​മ​​​ല സ​​​ന്നി​​​ധാ​​​ന​​​ത്തെ പു​​​ണ്യ​​​ദ​​​ര്‍ശ​​​നം കോം​​​പ്ല​​​ക്സ്, ജ​​​ല​​​സം​​​ഭ​​​ര​​​ണി എ​​​ന്നി​​​വ​​​യു​​​ടെ ശി​​​ലാ​​​സ്ഥാ​​​പ​​​നം രാ​​​വി​​​ലെ 9.30ന് ​​​സ​​​ന്നി​​​ധാ​​​ന​​​ത്തും പ​​​മ്പ​​​യി​​​ലെ സ്നാ​​​ന​​​ഘ​​​ട്ടി​​​ന്‍റെ ന​​​വീ​​​ക​​​ര​​​ണം, തീ​​​ര്‍ഥാ​​​ട​​​ക​​​ര്‍ക്കു​​​ള്ള കാ​​​ത്തി​​​രി​​​പ്പ് കേ​​​ന്ദ്ര​​​ത്തോ​​​ടു​​​കൂ​​​ടി​​​യ ന​​​ട​​​പ്പ​​​ന്ത​​​ല്‍, നി​​​ല​​​യ്ക്ക​​​ലെ ആ​​​ധു​​​നി​​​ക സൗ​​​ക​​​ര്യ​​​ങ്ങ​​​ളോ​​​ടു കൂ​​​ടി​​​യ ശു​​​ചി​​​മു​​​റി​​​ക​​​ള്‍ എ​​​ന്നി​​​വ​​​യു​​​ടെ ശി​​​ലാ​​​സ്ഥാ​​​പ​​​ന​​​ക​​​ർ​​​മം വൈ​​​കു​​​ന്നേ​​​രം നാ​​​ലി​​​ന് പ​​​മ്പ​​​യി​​​ലും ന​​​ട​​​ക്കും.

തീ​​​ര്‍ഥാ​​​ട​​​ന ഒ​​​രു​​​ക്ക​​​ങ്ങ​​​ള്‍ വി​​​ല​​​യി​​​രു​​​ത്തു​​​ന്ന​​​തി​​​ന് രാ​​​വി​​​ലെ 10ന് ​​​വി​​​വി​​​ധ വ​​​കു​​​പ്പു​​​ക​​​ളു​​​ടെ യോ​​​ഗം മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ സാ​​​ന്നി​​​ധ്യ​​​ത്തി​​​ല്‍ സ​​​ന്നി​​​ധാ​​​ന​​​ത്ത് ചേ​​​രും.


സം​​​സ്ഥാ​​​ന ടൂ​​​റി​​​സം വ​​​കു​​​പ്പ് പ​​​ണി​​​ക​​​ഴി​​​പ്പി​​​ക്കു​​​ന്ന പു​​​ണ്യ​​​ദ​​​ര്‍ശ​​​നം കോം​​​പ്ല​​​ക്സും ശ​​​ബ​​​രി​​​മ​​​ല മാ​​​സ്റ്റ​​​ര്‍ പ്ലാ​​​ന്‍ ഉ​​​ന്ന​​​താ​​​ധി​​​കാ​​​ര സ​​​മി​​​തി മു​​​ഖേ​​​ന ന​​​ട​​​പ്പാ​​​ക്കു​​​ന്ന വി​​​ക​​​സ​​​ന പ​​​ദ്ധ​​​തി​​​ക​​​ളും പൂ​​​ര്‍ത്തി​​​യാ​​​കു​​​മ്പോ​​​ള്‍ തീ​​​ര്‍ഥാ​​​ട​​​ക​​​ര്‍ക്ക് കു​​​ടി​​​വെ​​​ള്ള​​​ത്തി​​​നും താ​​​മ​​​സ​​​ത്തി​​​നും വി​​​ശ്ര​​​മ​​​ത്തി​​​നും മെ​​​ച്ച​​​പ്പെ​​​ട്ട സൗ​​​ക​​​ര്യ​​​ങ്ങ​​​ള്‍ സ​​​ന്നി​​​ധാ​​​ന​​​ത്ത് ഉ​​​റ​​​പ്പാ​​​കും.

ദേ​​​വ​​​സ്വം ബോ​​​ര്‍ഡ് പ്ര​​​സി​​​ഡ​​​ന്‍റ് പ്ര​​​യാ​​​ര്‍ ഗോ​​​പാ​​​ല​​​കൃ​​​ഷ്ണ​​​ന്‍ മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും. ടൂ​​​റി​​​സം വ​​​കു​​​പ്പ് ഡ​​​യ​​​റ​​​ക്ട​​​ര്‍ പി. ​​​ബാ​​​ല​​​കി​​​ര​​​ണ്‍ പ​​​ദ്ധ​​​തി അ​​​വ​​​ത​​​രി​​​പ്പി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.