ഭാ​ഗ്യ​ക്കു​റി സു​വ​ർ​ണജൂ​ബി​ലി : കു​ടും​ബ​സം​ഗ​മ​വും മ​ത്സ​ര​ങ്ങ​ളും ഇ​ന്നും നാ​ളെ​യും തൃ​ശൂ​രി​ൽ
Monday, October 16, 2017 11:51 AM IST
തൃ​​​ശൂ​​​ർ: സം​​​സ്ഥാ​​​ന ഭാ​​​ഗ്യ​​​ക്കു​​​റി സു​​​വ​​​ർ​​​ണ​​ജൂ​​​ബി​​​ലി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന സം​​​സ്ഥാ​​​ന​​​ത​​​ല ക​​​ലാ-​​​കാ​​​യി​​​ക മ​​​ത്സ​​​ര​​​ങ്ങ​​​ളും കു​​​ടും​​​ബ​​​സം​​​ഗ​​​മ​​​വും ഇ​​​ന്നും നാ​​​ളെ​​​യു​​​മാ​​​യി തൃ​​​ശൂ​​​രി​​​ൽ ന​​​ട​​​ക്കും. തേ​​​ക്കി​​​ൻ​​​കാ​​​ട് മൈ​​​താ​​​ന​​​ത്തു ന​​​ട​​​ക്കു​​​ന്ന കു​​​ടും​​​ബ​​​സം​​​ഗ​​​മം രാ​​​വി​​​ലെ 11നു ​​​ധ​​​ന​​​കാ​​​ര്യ​​​മ​​​ന്ത്രി ഡോ.​​​ടി.​​​എം. തോ​​​മ​​​സ് ഐ​​​സ​​​ക്ക് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. മേ​​​യ​​​ർ അ​​​ജി​​​ത ജ​​​യ​​​രാ​​​ജ​​​ൻ അ​​​ധ്യ​​​ക്ഷ​​​യാ​​​കും.

സു​​​വ​​​ർ​​​ണ ജൂ​​​ബി​​​ലി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി ജി​​​ല്ലാ​​​ത​​​ല മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ൽ വി​​​ജ​​​യി​​​ക​​​ളാ​​​യ ഭാ​​​ഗ്യ​​​ക്കു​​​റി ഏ​​​ജ​​​ന്‍റു​​​മാ​​​രും വി​​​ല്പ​​​ന​​​ക്കാ​​​രും അ​​​വ​​​രു​​​ടെ കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളും മേ​​​ള​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും. ഭാ​​​ഗ്യ​​​ക്കു​​​റി ഏ​​​ജ​​​ന്‍റു​​​മാ​​​രു​​​ടെ മ​​​ക്ക​​​ൾ​​​ക്കു​​​ള്ള യൂ​​​ണി​​​ഫോം വി​​​ത​​​ര​​​ണം അ​​​നി​​​ൽ അ​​​ക്ക​​​ര എം​​​എ​​​ൽ​​​എ​​​യും അം​​​ഗ​​​പ​​​രി​​​മി​​​ത​​​രാ​​​യ ഭാ​​​ഗ്യ​​​ക്കു​​​റി ക്ഷേ​​​മ​​​നി​​​ധി അം​​​ഗ​​​ങ്ങ​​​ൾ​​​ക്കു​​​ള്ള മു​​​ച്ച​​​ക്ര വാ​​​ഹ​​​ന​​​വി​​​ത​​​ര​​​ണം ഭാ​​​ഗ്യ​​​ക്കു​​​റി ക്ഷേ​​​മ​​​നി​​​ധി ബോ​​​ർ​​​ഡ് മു​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ എം.​​​വി. ജ​​​യ​​​രാ​​​ജ​​​നും നി​​​ർ​​​വ​​​ഹി​​​ക്കും. വി​​​ദ്യാ​​​ഭ്യാ​​​സ അ​​​വാ​​​ർ​​​ഡു​​​ക​​​ൾ സം​​​സ്ഥാ​​​ന ഭാ​​​ഗ്യ​​​ക്കു​​​റി ഡ​​​യ​​​റ​​​ക്ട​​​ർ എ​​​സ്. വെ​​​ങ്കി​​​ടേ​​​ശ​​​പ​​​തി വി​​​ത​​​ര​​​ണം ചെ​​​യ്യും. ഉ​​​ച്ച​​​ക​​ഴി​​ഞ്ഞു ര​​​ണ്ടി​​​ന് ചെ​​​മ്പൂ​​​ക്കാ​​​വ് ജ​​​വ​​​ഹ​​​ർ ബാ​​​ല​​​ഭ​​​വ​​​നി​​​ൽ ന​​​ട​​​ക്കു​​​ന്ന ക​​​ലാ​​​മ​​​ത്സ​​​ര​​​ങ്ങ​​​ൾ പെ​​​രു​​​വ​​​നം കു​​​ട്ട​​​ൻ​​​മാ​​​രാ​​​ർ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. ഡോ.​​​സി. രാ​​​വു​​​ണ്ണി അ​​​ധ്യ​​​ക്ഷ​​​നാ​​​കും.


നാ​​​ളെ രാ​​​വി​​​ലെ ഗ​​​വ. വൊ​​​ക്കേ​​​ഷ​​​ണ​​​ൽ ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ളി​​​ൽ ന​​​ട​​​ക്കു​​​ന്ന കാ​​​യി​​​ക​​​മ​​​ത്സ​​​ര​​​ങ്ങ​​​ൾ സം​​​സ്ഥാ​​​ന തൊ​​​ഴി​​​ൽ ക്ഷേ​​​മ​​​നി​​​ധി ബോ​​​ർ​​​ഡ് ചെ​​​യ​​​ർ​​​മാ​​​ൻ എം.​​​എം. വ​​​ർ​​​ഗീ​​​സ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. സം​​​സ്ഥാ​​​ന ഭാ​​​ഗ്യ​​​ക്കു​​​റി ക്ഷേ​​​മ​​​നി​​​ധി ബോ​​​ർ​​​ഡ് അം​​​ഗം എം.​​​കെ. ബാ​​​ല​​​കൃ​​​ഷ്ണ​​​ൻ അ​​​ധ്യ​​​ക്ഷ​​​നാ​​​കും.

വൈ​​​കു​​ന്നേ​​രം നാ​​​ലി​​​ന് ചെ​​​മ്പൂ​​​ക്കാ​​​വ് ജ​​​വ​​​ഹ​​​ർ ബാ​​​ല​​​ഭ​​​വ​​​നി​​​ൽ ന​​​ട​​​ക്കു​​​ന്ന സ​​​മാ​​​പ​​​ന സ​​​മ്മേ​​​ള​​​നം മ​​​ന്ത്രി സി. ​​​ര​​​വീ​​​ന്ദ്ര​​​നാ​​​ഥ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് ഷീ​​​ല വി​​​ജ​​​യ​​​കു​​​മാ​​​ർ അ​​​ധ്യ​​​ക്ഷ​​​യാ​​​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.