യുഡിഎഫ് ഹർത്താൽ: അനിഷ്ടസംഭവങ്ങൾ ഉണ്ടാകരുതെന്നു നിർദേശിച്ചു: ചെന്നിത്തല
യുഡിഎഫ് ഹർത്താൽ: അനിഷ്ടസംഭവങ്ങൾ ഉണ്ടാകരുതെന്നു നിർദേശിച്ചു: ചെന്നിത്തല
Sunday, October 15, 2017 11:54 AM IST
ആ​​ല​​പ്പു​​ഴ: ഇ​ന്ന​ത്തെ ഹ​ർ​ത്താ​ലി​ൽ അ​​നി​​ഷ്ട​ സം​​ഭ​​വ​​ങ്ങ​​ൾ ഉ​​ണ്ടാ​​ക​​രു​​തെ​​ന്നു​​ള്ള ക​​ർ​​ശ​​ന നി​​ർ​​ദേ​​ശം പ്ര​​വ​​ർ​​ത്ത​​ക​​ർ​​ക്കു ന​​ൽ​​കി​​യി​​ട്ടു​​ണ്ടെ​ന്നു പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല.
ജ​​ന​​വി​​കാ​​രം ഉ​​യ​​ർ​​ത്തി 10 ദി​​വ​​സം മു​​ന്പാ​​ണ് ഹ​​ർ​​ത്താ​​ലി​​ന് ആ​​ഹ്വാ​​നം ചെ​​യ്ത​​ത്. ഹ​​ർ​​ത്താ​​ലു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടു ഹൈ​​ക്കോ​​ട​​തി​​യി​​ൽ​നി​​ന്ന് ഒ​​രു നി​​ർ​​ദേ​​ശ​​വും ത​​നി​​ക്കു ല​​ഭി​​ച്ചി​​ട്ടി​​ല്ല.

മാ​​ധ്യ​​മ​​ങ്ങ​​ളി​​ൽ ഇ​​തു സം​​ബ​​ന്ധി​​ച്ചു വ​​ന്ന വാ​​ർ​​ത്ത​​യെ​ക്കു​റി​​ച്ച് അ​​റി​​യി​ല്ല. ഹ​​ർ​​ത്താ​​ൽ നി​​രോ​​ധ​​ന​​ത്തി​​ന​​ല്ല, നി​​യ​​ന്ത്ര​​ണ​​ത്തി​​നാ​ണു നി​​യ​​മ​​സ​​ഭ​​യി​​ൽ താ​​ൻ ബി​​ല്ലു കൊ​​ണ്ടു​​വ​​ന്ന​​ത്. അ​​തു പാ​​സാ​​യി​​ല്ല. അ​​തി​​ൽ പ​​റ​​ഞ്ഞി​​രു​​ന്ന​​ത​​നു​​സ​​രി​​ച്ചാ​ണു മു​​ൻ​​കൂ​​ട്ടി അ​​റി​​യി​​ച്ചു ഹ​​ർ​​ത്താ​​ൽ ന​​ട​​ത്തു​​ന്ന​​ത്.കേ​​ന്ദ്ര​​സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രു​​ക​​ൾ ജ​​ന​​ങ്ങ​​ളു​​ടെ ജീ​​വി​​ത പ്ര​​യാ​​സ​​ങ്ങ​​ളും ദു​​രി​​ത​​ങ്ങ​​ളും കൂ​ട്ടു​ക​യാ​ണ്. ദി​​വ​​സേ​​ന ഇ​ന്ധ​ന വി​​ല കൂ​ടു​ക​യാ​ണ്. സം​​സ്ഥാ​​ന സ​​ർ​​ക്കാ​​ർ അ​​ധി​​ക​​നി​​കു​​തി വേ​​ണ്ടെ​​ന്നു വ​​യ്ക്കാ​​ൻ ത​​യാ​​റാ​​യി​​ട്ടി​​ല്ല. വി​​ല​​ക്ക​​യ​​റ്റം കൊ​​ണ്ട് ജ​​ന​​ങ്ങ​​ൾ പൊ​റു​തി​മു​ട്ടു​ക​യാ​ണ്.


ജി​​എ​​സ്ടി ന​​ട​​പ്പാ​​ക്കി​​യ​​പ്പോ​​ൾ സം​​സ്ഥാ​​ന​​ത്തി​​നു നേ​​ട്ട​​മാ​​കു​​മെ​​ന്ന നി​​ല​​പാ​​ടു സ്വീ​​ക​​രി​​ച്ച ധ​​ന​​മ​​ന്ത്രി ഇ​​പ്പോ​​ൾ അ​​തി​​ൽ നി​​ന്നു പി​​ന്നോ​​ക്കം പോ​​യി​​രി​​ക്കു​​ന്നു. - അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ണി​ച്ചു.
ആ​​ല​​പ്പു​​ഴ ഡി​​സി​​സി പ്ര​​സി​​ഡ​​ന്‍റ് എം.​​ലി​​ജു, എ.​​എ. ഷു​​ക്കൂ​​ർ, ന​​ഗ​​ര​​സ​​ഭ ചെ​​യ​​ർ​​മാ​​ൻ തോ​​മ​​സ് ജോ​​സ​​ഫ് തു​​ട​​ങ്ങി​​യ​​വ​​രും പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ പ​​ങ്കെ​​ടു​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.