സോളാർ റിപ്പോർട്ട് അടർത്തിമാറ്റുന്നതു ശരിയല്ല: ഉമ്മൻ ചാണ്ടി
സോളാർ റിപ്പോർട്ട് അടർത്തിമാറ്റുന്നതു ശരിയല്ല: ഉമ്മൻ ചാണ്ടി
Sunday, October 15, 2017 11:54 AM IST
കോ​ട്ട​യം: സോ​ളാ​ർ ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ടി​ന്‍റെ എ​ല്ലാ ഭാ​ഗ​ങ്ങ​ളും പ്ര​സി​ദ്ധീ​ക​രി​ക്കാ​തെ സ​ർ​ക്കാ​രി​നു വേ​ണ്ട​തു മാ​ത്രം പു​റ​ത്തുവി​ടു​ന്ന​തു ശ​രി​യ​ല്ലെ​ന്ന് ഉ​മ്മ​ൻ ചാ​ണ്ടി. നി​യ​മ​ന​ട​പ​ടി​യു​മാ​യി മു​ന്നോ​ട്ടു​പോ​കു​ന്ന​ത് ഒ​രു ജ​നാ​ധി​പ​ത്യ സ​ർ​ക്കാ​രി​നു ഭൂ​ഷ​ണ​മാ​ണോ​യെ​ന്ന് ആ​ലോ​ചി​ക്ക​ണം. സോ​ളാ​ർ റി​പ്പോ​ട്ടി​ലെ എ​ല്ലാ വ​ശ​ങ്ങ​ളു​ടെ​യും പ്ര​സ​ക്ത ഭാ​ഗ​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നെ​ങ്കി​ൽ കു​റ്റം പ​റ​യി​ല്ലാ​യി​രു​ന്നു.


ടേം​സ് ഓ​ഫ് റ​ഫ​റ​ൻ​സി​ലെ കാ​ര്യ​ങ്ങ​ൾ ഒ​ന്നും പ​റ​ഞ്ഞി​ട്ടി​ല്ല. ക​മ്മീ​ഷ​ൻ പ​റ​ഞ്ഞു​വെ​ന്നുപ​റ​ഞ്ഞു സ​ർ​ക്കാ​ർ നി​ഗ​മ​ന​ങ്ങ​ളാ​ണു കാ​ണി​ച്ചി​രി​ക്കു​ന്ന​ത്. അ​തു ക​മ്മീ​ഷ​ൻ പ​റ​ഞ്ഞ​താ​ണോ​യെ​ന്ന് അ​റി​യ​ണ​മെ​ങ്കി​ൽ റി​പ്പോ​ർ​ട്ട് കി​ട്ട​ണം.. എ​ങ്കി​ൽ മാ​ത്ര​മേ നി​യ​മ​പ​ര​വും വ​സ്തു​താ​പ​ര​മാ​ണെ​ന്നു പ​രി​ശോ​ധി​ക്കാ​നും വി​ല​യി​രു​ത്താ​നും ക​ഴി​യൂ. അ​ല്ലെ​ങ്കി​ൽ അ​തി​നെ വി​മ​ർ​ശി​ക്കു​മെ​ന്നും ഉ​മ്മ​ൻ ചാ​ണ്ടി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.