സ്വ​ത​ന്ത്ര ​സോ​ഫ്റ്റ്‌​വെ​യ​ര്‍ ഇ​ന്‍​സ്റ്റാ​ള്‍ ഫെ​സ്റ്റ് ഒ​ക്ടോ​ബ​ര്‍ ര​ണ്ടി​ന്
Thursday, September 21, 2017 11:50 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സോ​​​ഫ്റ്റ്‌​​​വെ​​​യ​​​ര്‍ സ്വാ​​​ത​​​ന്ത്ര്യ​​​ദി​​​നാ​​​ച​​​ര​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു കേ​​​ര​​​ളാ ഇ​​​ന്‍​ഫ്രാ​​​സ്ട്ര​​​ക്ച​​​ര്‍ ആ​​​ൻ​​​ഡ് ടെ​​​ക്നോ​​​ള​​​ജി ഫോ​​​ര്‍ എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ന്‍ (കൈ​​​റ്റ്)​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ള്‍​ക്കാ​​​യി ഒ​​​ക്ടോ​​​ബ​​​ര്‍ ര​​​ണ്ടി​​​നു സ്വ​​​ത​​​ന്ത്ര​​​സോ​​​ഫ്റ്റ്വെ​​​യ​​​ര്‍ ഇ​​​ന്‍​സ്റ്റാ​​​ള്‍ ഫെ​​​സ്റ്റ് സം​​​ഘ​​​ടി​​​പ്പി​​​ക്കും. ഇ​​​ന്‍​സ്റ്റാ​​​ള്‍ ഫെ​​​സ്റ്റി​​​ല്‍ എ​​​ത്തി​​​ക്കു​​​ന്ന കം​​​പ്യൂ​​​ട്ട​​​റു​​​ക​​​ളി​​​ല്‍ ഐ​​​ടി@സ്കൂ​​​ള്‍ ഗ്നു/​​​ലി​​​ന​​​ക്സ് സൗ​​​ജ​​​ന്യ​​​മാ​​​യി ഇ​​​ന്‍​സ്റ്റാ​​​ള്‍ ചെ​​​യ്തു ന​​​ല്‍​കും.

വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്കും ഓ​​​ഫീ​​​സ് ആ​​​വ​​​ശ്യ​​​ങ്ങ​​​ള്‍​ക്കും പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ള്‍​ക്കും ഉ​​​പ​​​യോ​​​ഗ​​​പ്ര​​​ദ​​​മാ​​​യ ഓ​​​ഫീ​​​സ് പാ​​​ക്കേ​​​ജു​​​ക​​​ള്‍, മ​​​ള്‍​ട്ടി​​​മീ​​​ഡി​​​യാ സോ​​​ഫ്റ്റ് വെ​​യ​​​റു​​​ക​​​ള്‍, ഗ്രാ​​​ഫി​​​ക്സ്, വീ​​​ഡി​​​യോ, ​ഓ​​​ഡി​​​യോ എ​​​ഡി​​​റ്റിം​​ഗ്, അ​​​നി​​​മേ​​​ഷ​​​ന്‍ സോ​​​ഫ്റ്റ് വെ​​യ​​​റു​​​ക​​​ള്‍, വി​​​ദ്യാ​​​ഭ്യാ​​​സ സോ​​​ഫ്റ്റ് വെ​​യ​​​റു​​​ക​​​ള്‍, പ്രോ​​​ഗ്രാ​​​മിം​​​ഗ് ടൂ​​​ളു​​​ക​​​ള്‍ തു​​​ട​​​ങ്ങി​​​യ​​​വ ഉ​​​ള്‍​ക്കൊ​​​ള്ളു​​​ന്ന ഐ​​​ടി@​​​സ്കൂ​​​ള്‍ ഗ്നു/​​​ലി​​​ന​​​ക്സ് സ​​​ഞ്ച​​​യ​​​മാ​​​ണ് ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​ത്. ഉ​​​ട​​​മ​​​സ്ഥാ​​​വ​​​കാ​​​ശ​​​മു​​​ള്ള സോ​​​ഫ​​​റ്റ്‌​​​വെ​​​യ​​​റു​​​ക​​​ളു​​​ടെ വി​​​ല​​​യു​​​മാ​​​യി താ​​​ര​​​ത​​​മ്യം ചെ​​​യ്താ​​​ല്‍ ഏ​​​ക​​​ദേ​​​ശം ഒ​​​രു ല​​​ക്ഷ​​​ത്തി​​​ല​​​ധി​​​കം രൂ​​​പ വി​​​ല​​​മ​​​തി​​​ക്കു​​​ന്ന പാ​​​ക്കേ​​​ജു​​​ക​​​ള്‍ ഇ​​​തി​​​ല്‍ ഉ​​​ള്‍​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്. ഐ​​​ടി@സ​​​കൂ​​​ളി​​​ന്‍റെ ജി​​​ല്ലാ റി​​​സോ​​​ഴ്സ് കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലാ​​​ണ് ഇ​​​ന്‍​സ്റ്റാ​​​ള്‍​ഫെ​​​സ്റ്റ് ന​​​ട​​​ത്തു​​​ന്ന​​​ത്.


സോ​​​ഫ്റ്റ്‌​​​വെ​​​യ​​​ര്‍, സം​​​ബ​​​ന്ധ​​​മാ​​​യ വി​​​ദ​​​ഗ്ധ​​​രു​​​ടെ ക്ളാ​​​സു​​​ക​​​ളും ഗ്നു/​​​ലി​​​ന​​​ക്സ് സം​​​ശ​​​യ നി​​​വാ​​​ര​​​ണ സെ​​​ഷ​​​നും ഉ​​​ണ്ടാ​​​യി​​​രി​​​ക്കും. തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ളി​​​ലെ ഹാ​​​യ്സ്കൂ​​​ള്‍ കു​​​ട്ടി​​​ക്കൂ​​​ട്ടം അം​​​ഗ​​​ങ്ങ​​​ള്‍​ക്ക് ഇ​​​ന്‍​സ്റ്റ​​​ലേ​​​ഷ​​​ന്‍ പ​​​രി​​​ശീ​​​ല​​​ന​​​വും ന​​​ല്‍​കും.

വീ​​​ട്, വി​​​ദ്യാ​​​ഭ്യാ​​​സം, വാ​​​ണി​​​ജ്യം, ഭ​​​ര​​​ണ​​​നി​​​ര്‍​വ​​​ഹ​​​ണം തു​​​ട​​​ങ്ങി എ​​​ല്ലാ മേ​​​ഖ​​​ല​​​ക​​​ളി​​​ലും സ്വ​​​ത​​​ന്ത്ര സോ​​​ഫ്റ്റ് വെ​​യ​​​റു​​​ക​​​ള്‍ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഗു​​​ണ​​​ഫ​​​ല​​​ങ്ങ​​​ളെ​​​പ്പ​​​റ്റി ലോ​​​ക​​​ജ​​​ന​​​ത​​​യെ ബോ​​​ധ​​​വ​​​ത്ക​​രി​​​ക്കു​​​ക​​​യാ​​​ണ് സ്വ​​​ത​​​ന്ത്ര സോ​​​ഫ്റ്റ് വെ​​യ​​​ർ ദി​​​നാ​​​ച​​​ര​​​ണ​​​ത്തി​​​ന്‍റെ ല​​​ക്ഷ്യം. വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ളി​​​ലും സ​​​ര്‍​ക്കാ​​​ര്‍ ഓ​​​ഫീ​​​സു​​​ക​​​ളി​​​ലും സ്വ​​​ത​​​ന്ത്ര ​സോ​​​ഫ്റ്റ് വെ​​യ​​​ർ ഉ​​​പ​​​യോ​​​ഗം ഉ​​​റ​​​പ്പു​​​വ​​​രു​​​ത്ത​​​ണ​​​മെ​​​ന്ന് സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​ര്‍ നി​​​ഷ്ക​​​ര്‍​ഷി​​​ച്ചി​​​ട്ടു​​​ണ്ട്.

ഫെ​​​സ്റ്റി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കാ​​​ന്‍ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​വ​​​ര്‍ www.kite.ke rala.gov.in ലെ ഇ​​​ന്‍​സ്റ്റാ​​​ള്‍ ഫെ​​​സ്റ്റ് ര​​​ജി​​​സ്ട്രേ​​​ഷ​​​ന്‍ ലി​​​ങ്കി​​​ല്‍ 26 ന​​​കം ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്യ​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.