ഫാ. ജോസഫ് ആലഞ്ചേരി സീറോമലബാർ യൂത്ത് കമ്മീഷൻ സെക്രട്ടറി
ഫാ. ജോസഫ് ആലഞ്ചേരി സീറോമലബാർ യൂത്ത് കമ്മീഷൻ സെക്രട്ടറി
Wednesday, September 20, 2017 12:30 PM IST
കൊ​ച്ചി: സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ യൂ​ത്ത് ക​മ്മീ​ഷ​ൻ സെ​ക്ര​ട്ട​റി​യും യു​വ​ജ​ന​വി​ഭാ​ഗം (എ​സ്എം​വൈ​എം) ഡ​യ​റ​ക്ട​റു​മാ​യി പാ​ലാ രൂ​പ​താം​ഗ​മാ​യ ഫാ. ​ജോ​സ​ഫ് ആ​ല​ഞ്ചേ​രി നി​യ​മി​ത​നാ​യി.

സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ യു​വ​ജ​ന ശു​ശ്രൂ​ഷ​ക​ളെ ഏ​കോ​പി​ക്കു​ന്ന വേ​ദി​യാ​ണ് എ​സ്എം​വൈ​എം. ഫാ. ​സെ​ബാ​സ്റ്റ്യ​ൻ കൈ​പ്പ​ൻ​പ്ലാ​ക്ക​ൽ വി​ര​മി​ച്ച ഒ​ഴി​വി​ലേ​ക്കാ​ണു നി​യ​മ​നം. കോ​ട്ട​യം രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ജോ​സ​ഫ് പ​ണ്ടാ​ര​ശേ​രി​യാ​ണു ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ. മാ​ർ എ​ഫ്രേം ന​രി​കു​ളം, മാ​ർ ജോ​സ് പു​ത്ത​ൻ​വീ​ട്ടി​ൽ എ​ന്നി​വ​ർ അം​ഗ​ങ്ങ​ളാ​ണ്.


രാ​മ​പു​രം മാ​ർ ആ​ഗ​സ്തി​നോ​സ് കോ​ള​ജ് വൈ​സ് പ്രി​ൻ​സി​പ്പ​ൽ, ശാ​സ്ത്ര​പ​ഥം സ​യ​ൻ​സ് മാ​സി​ക എ​ക്സി​ക്യൂ​ട്ടീ​വ് എ​ഡി​റ്റ​ർ, എ​ഴു​ത്തു​കാ​ര​നും നാ​ട​ക​കൃ​ത്തും ധ്യാ​ന​ചി​ന്ത​ക​നു​മാ​ണ്.

പ​ത്തു​ഗ്ര​ന്ഥ​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. പാ​ലാ​യി​ൽ ന​ട​ന്ന മു​പ്പ​ത്തി​യൊ​ന്നാം സി​ബി​സി​ഐ മീ​റ്റിം​ഗി​ന്‍റെ മീ​ഡി​യാ വി​ഭാ​ഗം ത​ല​വ​നാ​യി​രു​ന്നു. എം​ബി​എ ബി​രു​ദ​ധാ​രി​യാ​ണ്. എ​ട്ടു​വ​ർ​ഷം പാ​ലാ രൂ​പ​ത കെ​സി​വൈ​എം ഡ​യ​റ​ക്ട​റു​മാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.