ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് ദേശീയ ഉ​പ​ശാ​ഖ ഉ​ദ്ഘാ​ട​നം
Wednesday, September 20, 2017 12:30 PM IST
കോ​​​ത​​​മം​​​ഗ​​​ലം:​ ക​​​ത്തോ​​​ലി​​​ക്കാ കോ​​​ണ്‍​ഗ്ര​​​സ് ദേ​​​ശീ​​​യ ഉ​​​പ​​​ശാ​​​ഖ​​​യു​​​ടെ ഉ​​​ദ്ഘാ​​​ട​​​ന​​​വും കോ​​​ത​​​മം​​​ഗ​​​ലം രൂ​​​പ​​​ത വാ​​​ർ​​​ഷി​​​ക​ പൊ​​​തു​​​യോ​​​ഗ​​​വും ഇ​​​ന്നു പൈ​​​ങ്ങോ​​​ട്ടൂ​​​രി​​​ൽ ന​​​ട​​​ക്കും.​

രാ​​​വി​​​ലെ പ​​​ത്തി​​​ന് ബി​​​ഷ​​​പ് മാ​​​ർ റെ​​​മി​​ജി​​​യൂ​​​സ് ഇ​​​ഞ്ച​​​നാ​​​നി​​​യി​​​ൽ ഉ​​ദ്ഘാ​​ട​​നം നി​​​ർ​​​വ​​​ഹി​​​ക്കും.​ രൂ​​​പ​​​ത പ്ര​​​സി​​​ഡ​​​ന്‍റ് ഐ​​​പ്പ​​​ച്ച​​​ൻ ത​​​ടി​​​ക്കാ​​​ട്ട് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും.​ യൂ​​​ണി​​​റ്റ് ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് വി​​​ത​​​ര​​​ണം ദേ​​​ശീ​​​യ ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​ജി​​​യോ ക​​​ട​​​വി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.​ ശ​​​താ​​​ബ്ദി ആ​​​ഘോ​​​ഷ​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് സൗ​​​ജ​​​ന്യ​​​മാ​​​യി ന​​​ൽ​​​കു​​​ന്ന ഭൂ​​​മി​​​യു​​​ടെ കൈ​​​മാ​​​റ്റം കേ​​​ന്ദ്ര പ്ര​​​സി​​​ഡ​​​ന്‍റ് വി.​​​വി.​ അ​​​ഗ​​​സ്റ്റി​​​ൻ നി​​​ർ​​​വ​​​ഹി​​​ക്കും.​

കേ​​​ന്ദ്ര ​ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ബി​​​ജു പ​​​റ​​​യ​​​ന്നി​​​ലം ക്ലാ​​​സ് ന​​​യി​​​ക്കും. പൈ​​​ങ്ങോ​​​ട്ടൂ​​​ർ ഫൊ​​​റോ​​​ന ഡ​​​യ​​​റ​​​ക്ട​​​ർ ഫാ.​ ​​ജോ​​​ർ​​​ജ് വ​​​ട​​​ക്കേ​​​ൽ അ​​​നു​​​ഗ്ര​​​ഹ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും.​ രൂ​​​പ​​​ത ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ജോ​​​സ് ഇ​​​ല​​​ഞ്ഞി​​​ക്ക​​​ൽ, ദേ​​​ശീ​​​യ ട്ര​​​ഷ​​​റ​​​ർ ജോ​​​സു​​​കു​​​ട്ടി മാ​​​ട​​​പ്പി​​​ള്ളി, പ്ര​​​ഫ.​ ജോ​​​സു​​​കു​​​ട്ടി ജെ. ​​​ഒ​​​ഴു​​​ക​​​യി​​​ൽ, ത​​​ന്പി പി​​​ട്ടാ​​​പ്പി​​​ള്ളി​​​ൽ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ക്കും. ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് ര​​​ണ്ടി​​​ന് രൂ​​​പ​​​താ​​​സ​​​മി​​​തി​​​യു​​​ടെ സ്ഥാ​​​നാ​​​രോ​​​ഹ​​​ണ യോ​​​ഗ​​​ത്തി​​​ൽ രൂ​​​പ​​​ത ഡ​​​യ​​​റ​​​ക്ട​​​ർ മോ​​​ണ്‍.​ ജോ​​​ർ​​​ജ് ഓ​​​ലി​​​യ​​​പ്പു​​​റം അ​​​നു​​​ഗ്ര​​​ഹ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും. ​ജോ​​​സ് ഇ​​​ല​​​ഞ്ഞി​​​ക്ക​​​ൽ,വി.​​​യു.​ ചാ​​​ക്കോ, ജോ​​​ണ്‍ മു​​​ണ്ട​​​ൻ​​​കാ​​​വി​​​ൽ, എ.​​​ജെ. ജോ​​​ണ്‍ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.