അടൂരിൽ പ്രാർഥനാനിറവിൽ മെത്രാഭിഷേകം; പുനരൈക്യ വാർഷികം ഇന്ന്
അടൂരിൽ പ്രാർഥനാനിറവിൽ മെത്രാഭിഷേകം; പുനരൈക്യ വാർഷികം ഇന്ന്
Wednesday, September 20, 2017 12:20 PM IST
അ​ടൂ​ർ: മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ 87-ാമ​ത് പു​ന​രൈ​ക്യ​വാ​ർ​ഷി​ക സം​ഗ​മ​ത്തി​ന്‍റെ സ​മാ​പ​ന​വും സ​ഭ​യി​ലെ ര​ണ്ടു മെ​ത്രാ​ൻ​മാ​രു​ടെ സ്ഥാ​നാ​ഭി​ഷേ​ക​വും ഇ​ന്ന് അ​ടൂ​രി​ൽ ന​ട​ക്കും. മൂ​ന്നു ദി​വ​സ​മാ​യി അ​ടൂ​രി​ൽ ന​ട​ന്നു​വ​രു​ന്ന പു​ന​രൈ​ക്യ​സ​ഭാ സം​ഗ​മ​ത്തി​ന്‍റെ സ​മാ​പ​നം ഉ​ച്ച​യോ​ടെ​യാ​ണ്.

രാ​വി​ലെ എ​ട്ടി​ന് മാ​ർ ഈ​വാ​നി​യോ​സ് ന​ഗ​റി​ലെ (ഗ്രീ​ൻ​വാ​ലി ക​ണ്‍വ​ൻ​ഷ​ൻ സെ​ന്‍റ​ർ) പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ മ​ദ്ബ​ഹാ​യി​ൽ മെ​ത്രാ​ഭി​ഷേ​ക ശു​ശ്രൂ​ഷ​യ്ക്കു മു​ന്നോ​ടി​യാ​യി ആ​ഘോ​ഷ​മാ​യ പൊ​ന്തി​ഫി​ക്ക​ൽ കു​ർ​ബാ​ന ആ​രം​ഭി​ക്കും. അ​ന്ത്യോ​ക്യ​യി​ലെ സു​റി​യാ​നി ക​ത്തോ​ലി​ക്കാ പാ​ത്രി​യ​ർ​ക്കീ​സ് മാ​ർ ഇ​ഗ്‌​നാ​ത്തി​യോ​സ് യൂ​സ​ഫ് യൗ​നാ​ൻ ബാ​വ, ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്കാ ബാ​വ, ഇ​ന്ത്യ​യി​ലെ വ​ത്തി​ക്കാ​ൻ സ്ഥാ​ന​പ​തി ആ​ർ​ച്ച്ബി​ഷ​പ് ജാം​ബ​ത്തി​സ്ത ദി​ക്വാ​ത്രോ മെ​ത്രാ​പ്പോ​ലീ​ത്ത എ​ന്നി​വ​ർ​ക്കു രാ​വി​ലെ എ​ട്ടി​ന് ആ​രാ​ധ​ന​ക്ര​മ​പ​ര​മാ​യ സ്വീ​ക​ര​ണം.

തു​ട​ർ​ന്ന് ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്കാ ബാ​വ​യു​ടെ പ്ര​ധാ​ന കാ​ർ​മി​ക​ത്വ​ത്തി​ൽ കു​ർ​ബാ​ന തു​ട​ങ്ങും. ആ​ർ​ച്ച്ബി​ഷ​പ് ജാം​ബ​ത്തി​സ്ത ദി​ക്വാ​ത്രോ മെ​ത്രാ​പ്പോ​ലീ​ത്ത വ​ച​ന​സ​ന്ദേ​ശം ന​ൽ​കും. കു​ർ​ബാ​ന​യു​ടെ മ​ധ്യ​ത്തി​ലാ​യി മെ​ത്രാ​ഭി​ഷേ​ക ശു​ശ്രൂ​ഷ​ക​ൾ ആ​രം​ഭി​ക്കും. സ​ഭ​യു​ടെ കൂ​രി​യ ബി​ഷ​പ്പാ​യി മോ​ണ്‍.​ഡോ.​യൂ​ഹാ​നോ​ൻ കൊ​ച്ചു​തു​ണ്ടി​ൽ റ​ന്പാ​നും പു​ത്തൂ​ർ രൂ​പ​ത​യു​ടെ ബി​ഷ​പ്പാ​യി മോ​ണ്‍.​ഡോ. ഗീ​വ​ർ​ഗീ​സ് കാ​ലാ​യി​ൽ റ​ന്പാ​നും അ​ഭി​ഷി​ക്ത​രാ​കും. കു​ർ​ബാ​ന​യി​ൽ മ​ദ്ബ​ഹാ​യി​ൽ പ്ര​ത്യേ​ക സ്ഥ​ല​ത്തു മു​ട്ടു​കു​ത്തി നി​ൽ​ക്കു​ന്ന അ​ഭി​ന​വ ബി​ഷ​പ്പു​മാ​രെ പ​രി​ശു​ദ്ധാ​ത്മാ​ഭി​ഷേ​ക​ത്തി​നു​വേ​ണ്ടി​യു​ള്ള പ്ര​ത്യേ​ക പ്രാ​ർ​ഥ​ന​ക​ൾ ന​ട​ത്തി സ്ഥാ​ന​വ​സ്ത്ര​ങ്ങ​ളും ചി​ഹ്ന​ങ്ങ​ളും ന​ൽ​കി പു​തി​യ പേ​രു​ക​ൾ ന​ൽ​കി മെ​ത്രാ​ൻ​മാ​രാ​യി അ​ഭി​ഷേ​കം​ചെ​യ്യും. ക​ർ​ദി​നാ​ളി​നൊ​പ്പം സ​ഭ​യി​ലെ മ​റ്റു മെ​ത്രാ​പ്പോ​ലീ​ത്ത​മാ​ർ അം​ശ​വ​സ്ത്ര​ങ്ങ​ൾ അ​ണി​ഞ്ഞ് ശു​ശ്രൂ​ഷ​ക​ളി​ൽ സ​ഹ​കാ​ർ​മി​ക​രാ​കും.


വി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ പൂ​ ർ​ത്തീ​ക​ര​ണ​ത്തു​ട​ർ​ന്ന് പു​ന​രൈ​ക്യ​വാ​ർ​ഷി​ക സ​മാ​പ​ന സ​ന്ദേ​ശം ക​ർ​ദി​നാ​ൾ ന​ൽ​കും. തു​ട​ർ​ന്ന് അ​ടു​ത്ത പു​ന​രൈ​ക്യ വാ​ർ​ഷി​ക സ​മ്മേ​ള​ന സ്ഥ​ല​ത്തേ​ക്കു പ​താ​ക കൈ​മാ​റു​ന്ന​തോ​ടെ സ​മാ​പ​ന​മാ​കും.

രാ​വി​ലെ അ​ടൂ​ർ തി​രു​ഹൃ​ദ​യ ദേ​വാ​ല​യ​ത്തി​ന്‍റെ വി​ശു​ദ്ധ മൂ​റോ​ൻ കൂ​ദാ​ശ​യു​ടെ ഭാ​ഗ​മാ​യി ഇ​ന്ന​ലെ രാ​വി​ലെ ന​ട​ന്ന സ​മൂ​ഹ​ബ​ലി​ക്കു ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്കാ ബാ​വ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

പു​ന​രൈ​ക്യ വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച സ​ഭ​യി​ലെ അ​ല്മാ​യ, യു​വ​ജ​ന, ബാ​ല, മാ​തൃ​സം​ഗ​മ​ങ്ങ​ൾ വി​വി​ധ വേ​ദി​ക​ളി​ൽ ന​ട​ന്നു. വൈ​കു​ന്നേ​രം സു​വി​ശേ​ഷ സ​ന്ധ്യ​യ്ക്ക് ഫാ.​ദാ​നി​യേ​ൽ പൂ​വ​ണ്ണ​ത്തി​ൽ നേ​തൃ​ത്വം ന​ൽ​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.