സ്വ​കാ​ര്യ​ബ​സ് ഉ​ട​മ​ക​ൾ 22ന് ക​രി​ദി​നം ആ​ച​രി​ക്കും
സ്വ​കാ​ര്യ​ബ​സ് ഉ​ട​മ​ക​ൾ 22ന് ക​രി​ദി​നം ആ​ച​രി​ക്കും
Tuesday, September 19, 2017 2:07 PM IST
കൊ​​​ച്ചി: പ്ര​​​തി​​​ദി​​​നം ഇ​​​ന്ധ​​​ന വി​​​ല​​​യി​​​ലു​​​ണ്ടാ​​​കു​​​ന്ന വ​​​ർ​​​ധ​​​ന​​​യി​​​ലും ഡീ​​​സ​​​ലി​​​ന്‍റെ ഗു​​​ണ​​​നി​​​ല​​​വാ​​​രം കു​​​റ​​​യു​​​ന്ന​​​തി​​​ലും പ്ര​​​തി​​​ഷേ​​​ധി​​​ച്ചു കേ​​​ര​​​ള സ്റ്റേ​​​റ്റ് പ്രൈ​​​വ​​​റ്റ് ബ​​​സ് ഓ​​​പ്പ​​​റേ​​​റ്റേ​​​ഴ്സ് ഫെ​​​ഡ​​​റേ​​​ഷ​​​ൻ 22നു ​​​സം​​​സ്ഥാ​​​ന വ്യാ​​​പ​​​ക​​​മാ​​​യി ക​​​രി​​​ദി​​​നം ആ​​​ച​​​രി​​​ക്കും. അ​​​ന്നേ ദി​​​വ​​​സം ബ​​​സു​​​ക​​​ളി​​​ൽ ക​​​റു​​​ത്ത ബാ​​​ന​​​റു​​​ക​​​ളും കൊ​​​ടി​​​ക​​​ളും കെ​​​ട്ടി​​​യാ​​​യി​​​രി​​​ക്കും സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തു​​​ക. ഒ​​​ക്ടോ​​​ബ​​​ർ 11നു ​​​ബ​​​സ് ഉ​​​ട​​​മ​​​ക​​​ൾ എ​​​റ​​​ണാ​​​കു​​​ളം ഇ​​​രി​​​ന്പ​​​ന​​​ത്തെ ഓ​​​യി​​​ൽ ക​​​ന്പ​​​നി​​​യി​​​ലേ​​​ക്കു മാ​​​ർ​​​ച്ച് ന​​​ട​​​ത്തും.

ബ​​സ് ചാ​​ർ​​ജ് വ​​​ർ​​​ധി​​​പ്പി​​​ക്കേ​​​ണ്ട സാ​​​ഹ​​​ച​​​ര്യ​​​മാ​​​ണി​​​പ്പോ​​​ഴു​​​ള്ള​​​തെ​​​ങ്കി​​​ലും നി​​​ത്യോ​​​പ​​​യോ​​​ഗ സാ​​​ധ​​​ന​​​ങ്ങ​​​ളു​​​ടെ വി​​​ല​​​വ​​​ർ​​​ധ​​​ന​​​യി​​​ൽ ന​​​ട്ടം തി​​​രി​​​യു​​​ന്ന ജ​​​ന​​​ങ്ങ​​​ളെ കൂ​​​ടു​​​ത​​​ൽ ബു​​​ദ്ധി​​​മു​​​ട്ടി​​​ലാ​​​ക്കാ​​​ൻ ഉ​​​ദ്ദേ​​​ശി​​​ക്കു​​​ന്നി​​​ല്ലെ​​ന്നു പ്ര​​​സി​​​ഡ​​​ന്‍റ് എം.​​​ബി. സ​​​ത്യ​​​ൻ, ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ലോ​​​റ​​​ൻ​​​സ് ബാ​​​ബു എ​​​ന്നി​​​വ​​​ർ പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ പ​​​റ​​​ഞ്ഞു. എ​​​ന്നാ​​​ൽ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ നി​​​ര​​​ക്കി​​​ൽ വ​​​ർ​​​ധ​​​ന​ വ​​​രു​​​ത്ത​​​ണ​​​മെ​​​ന്ന് സ​​​ർ​​​ക്കാ​​​രി​​​നോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്. സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഭാ​​​ഗ​​​ത്തു​​​നി​​​ന്ന് അ​​​നു​​​കൂ​​​ല നി​​​ല​​​പാ​​​ടു​​​ണ്ടാ​​​യി​​​ല്ലെ​​​ങ്കി​​​ൽ ഒ​​​ക്ടോ​​​ബ​​​ർ അ​​​ഞ്ചു മു​​​ത​​​ൽ അ​​​നി​​​ശ്ചി​​​ത​​​കാ​​​ല ബ​​​സ് സ​​​മ​​​രം ആ​​​രം​​​ഭി​​​ക്കും.


ര​​​ണ്ടു മാ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ ഏ​​​ഴു രൂ​​​പ​​​യാ​​​ണ് ഇ​​​ന്ധ​​​ന​​വി​​​ല വ​​​ർ​​​ധി​​​ച്ച​​​ത്. ക്രൂ​​​ഡോ​​​യി​​​ൽ വി​​​ല 156 ഡോ​​​ള​​​റു​​​ണ്ടാ​​​യി​​​രു​​​ന്ന​​​പ്പോ​​​ൾ ഡീ​​​സ​​​ൽ വി​​​ല 54 രൂ​​​പ​​​മാ​​​ത്ര​​​മാ​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ ഇ​​​ന്നു ക്രൂ​​​ഡോ​​​യി​​​ലി​​​നു വെ​​​റും 42 ഡോ​​​ള​​​റാ​​​യ​​​പ്പോ​​​ൾ ഡീ​​​സ​​​ൽ വി​​​ല 64 രൂ​​​പ​​​യി​​​ലെ​​​ത്തി. പെ​​​ട്രോ​​​ളി​​​യം ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളെ ജി​​​എ​​​സ്ടി​​​യു​​​ടെ പ​​​രി​​​ധി​​​യി​​​ൽ കൊ​​​ണ്ടു​​​വ​​​ന്നാ​​​ൽ ഇ​​​ന്ധ​​​ന​​വി​​​ല​​​യി​​​ൽ ആ​​​ശ്വാ​​​സ​​​ക​​​ര​​​മാ​​​യ കു​​​റ​​​വു​​വ​​​രും. സ്പെ​​​യ​​​ർ പാ​​​ർ​​​ട്സി​​​ന്‍റെ വി​​​ല കു​​​ത്ത​​​നെ വ​​​ർ​​​ധി​​​ച്ച സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ബ​​​സ് സ​​​ർ​​​വീ​​​സ് മേ​​​ഖ​​​ല ന​​​ഷ്ട​​​ത്തി​​​ലാ​​​ണെന്നും ഭാ​​ര​​വാ​​ഹി​​ക​​ൾ പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.