കൊച്ചി: കേരളത്തിൽ ബുദ്ധിപരമായും മാനസികമായും വെല്ലുവിളി നേരിടുന്നവരുടെ വിദ്യാഭ്യാസം, സംരക്ഷണം, അവകാശങ്ങൾ തുടങ്ങിയ വിഷയങ്ങൾ ചർച്ചചെയ്യുന്നതിന് ഈ മേഖലയിലെ സ്കൂൾ മാനേജ്മെന്റ് അധ്യാപകർ, രക്ഷിതാക്കൾ, സാമൂഹ്യപ്രവർത്തകർ, തുടങ്ങിയവരെ പങ്കെടുപ്പിച്ചു മാനസിക വെല്ലുവിളി നേരിടുന്നവരുടെ ഭരണഘടനാവകാശങ്ങൾ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കുന്നു.
ചാവറ കൾച്ചറൽ സെന്ററിൽ 23ന് രാവിലെ പത്തിനാണ് സെമിനാർ. കൊച്ചി റേഞ്ച് ഐജി പി. വിജയൻ ഉദ്ഘാടനം ചെയ്യും. സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റലി ചാലഞ്ച്ഡ് തിരുവനന്തപുരം മുൻ രജിസ്ട്രാർ എ.വി. പ്രസന്നകുമാർ വിഷയാവതരണം നടത്തും. സിഎംഐ സഭാ വിദ്യാഭ്യാസ മാധ്യമവിഭാഗം ജനറൽ കൗണ്‍സിലർ ഫാ. സെബാസ്റ്റ്യൻ തെക്കേടത്ത് അധ്യക്ഷത വഹിക്കും. എം. അലി, ഡി.ബി. ബിനു എന്നിവർ പ്രസംഗിക്കും.
മാനസിക വെല്ലുവിളി നേരിടുന്നവർക്കുള്ള സർക്കാർ ആനുകൂല്യങ്ങൾ, മാനസികവെല്ലുവിളി നേരിടുന്നവർ അടിമത്തത്തിന്റെ തടവറയിൽ, സ്പെഷൽ സ്കൂൾ ജീവനക്കാരുടെ അവകാശങ്ങൾ എന്നീ വിഷയങ്ങളിൽ എയ്ഡ് ചെയർമാൻ ഫാ. റോയി വടക്കേൽ, സ്പെഷൽ ഒളിന്പിക്സ് ഭാരത്-കേരള ഏരിയ ഡയറക്ടർ ഫാ. റോയി കണ്ണൻചിറ, ആശ്വാസ് ചെയർപേഴ്സണ്‍ സുശീല കുര്യച്ചൻ എന്നിവർ പ്രഭാഷണം നടത്തും. സിസ്റ്റർ ഫ്ളവർ ജോസ്, ഗഫൂർ പുതുപ്പാട്, സിസ്റ്റർ റാണി ജോർജ്, ദീപു ജോണ്‍, പി. രാജലക്ഷ്മി ടീച്ചർ, പി.ബി. ജോർജ്, സിനിൽ ദാസ് എന്നിവർ പങ്കെടുക്കുമെന്ന് ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. റോബി കണ്ണൻചിറ, അസിസ്റ്റന്റ് ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ് എന്നിവർ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.