ഇടുക്കിയിൽ ജലനിരപ്പ് മൂന്നടികൂടി ഉയർന്നു
Monday, September 18, 2017 12:32 PM IST
ചെ​റു​തോ​ണി: ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ന്‍റെ വൃ​ഷ്ടി​പ്ര​ദേ​ശ​ത്ത് 106.4 മി​ല്ലി​മീ​റ്റ​ർ മ​ഴ​ല​ഭി​ച്ചു. ഈ​വ​ർ​ഷം പെ​യ്ത ഏ​റ്റ​വും ക​ന​ത്ത​മ​ഴ​യാ​ണ് ഞാ​യ​റാ​ഴ്ച ല​ഭി​ച്ച​ത്. ഇ​തോ​ടെ അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് മു​ൻ​ദി​വ​സ​ത്തേ​ക്കാ​ൾ മൂ​ന്ന​ടി​യോ​ളം ഉ​യ​ർ​ന്ന് 2358.96 അ​ടി​യാ​യി.

അ​ണ​ക്കെ​ട്ടി​ന്‍റെ സം​ഭ​ര​ണ​ശേ​ഷി​യു​ടെ 53.39 ശ​ത​മാ​ന​ത്തി​ലെ​ത്തി. ക​ഴി​ഞ്ഞ​വ​ർ​ഷം ഇ​തേ ദി​വ​സം 47.12 ശ​ത​മാ​നം വെ​ള്ള​ം അ​ണ​ക്കെ​ട്ടി​ലു​ണ്ടാ​യി​രു​ന്നു. മൂ​ല​മ​റ്റം വൈ​ദ്യു​ത നി​ല​യം 11.73 ദ​ശ​ല​ക്ഷം യൂ​ണി​റ്റ് വൈ​ദ്യു​തി ഉ​ല്പാ​ദി​പ്പി​ച്ചു. മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് ഇ​ന്ന​ലെ 127 അ​ടി​യോ​ള​മാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.