മന്ത്രി തോമസ് ചാണ്ടിയുടെ റിസോർട്ട്: ഫയലുകൾ കണ്ടെത്തി
മന്ത്രി തോമസ് ചാണ്ടിയുടെ റിസോർട്ട്: ഫയലുകൾ കണ്ടെത്തി
Monday, September 18, 2017 12:32 PM IST
ആ​ല​പ്പു​ഴ: മ​ന്ത്രി തോ​മ​സ് ചാ​ണ്ടി​യു​ടെ ലേ​ക്ക് പാ​ല​സ് റി​സോ​ർ​ട്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ​യി​ൽ​നി​ന്ന് അ​പ്ര​ത്യ​ക്ഷ​മാ​യ ഫ​യ​ലു​ക​ൾ ക​ണ്ടെ​ത്തി.

വാ​ട്ട​ർ വേ​ൾ​ഡ് ടൂ​റി​സം ക​ന്പ​നി ലേ​ക്ക് പാ​ല​സ് സ്ഥി​തി​ചെ​യ്യു​ന്ന സ്ഥ​ലം കൈ​യേ​റി​യ​താ​ണെ​ന്ന ആ​രോ​പ​ണം ശ​ക്ത​മാ​യി​രു​ന്നു. ഇ​തു സം​ബ​ന്ധി​ച്ച് നി​ജ​സ്ഥി​തി അ​റി​യാ​ൻ മാ​ധ്യ​മ​ങ്ങ​ൾ ന​ഗ​ര​സ​ഭ​യെ സ​മീ​പി​ച്ചെ​ങ്കി​ലും ഫ​യ​ലു​ക​ൾ ഒ​ന്നും ത​ന്നെ ഇ​ല്ലെ​ന്നാ​ണ് റ​വ​ന്യു​വി​ഭാ​ഗ​വും ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി​യും പ​റ​ഞ്ഞ​ത്. ഇ​ക്കാ​ര്യം ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ തോ​മ​സ് ജോ​സ​ഫും സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. എ​ന്നാ​ൽ വ​ള​രെ അ​വി​ചാ​രി​ത​മാ​യി ദി​വ​സ​ങ്ങ​ൾ​ക്കു​ശേ​ഷം ഫ​യ​ലു​ക​ൾ ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോ​ടെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ആ​കെ 18 ഫ​യ​ലു​ക​ളാ​ണ് റ​വ​ന്യു​വി​ഭാ​ഗം ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​ർ അ​ല​മാ​ര​യ്ക്കു​ള്ളി​ൽ​നി​ന്നു ക​ണ്ടെ​ത്തി​യ​ത്.


ഫ​യ​ലു​ക​ൾ ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ തോ​മ​സ് ജോ​സ​ഫ് പ​രി​ശോ​ധി​ച്ചു. കെ​ട്ടി​ട​നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് തോ​മ​സ്ചാ​ണ്ടി 1999-ൽ ​സ​മ​ർ​പ്പി​ച്ച രേ​ഖ​ക​ളാ​ണ് ഇ​വ​യെ​ന്ന് ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. അ​തേ​സ​മ​യം ലേ​ക്ക് പാ​ല​സു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ലാ​നു​ക​ളി​ൽ കൃ​ത്രി​മം ന​ട​ന്നി​ട്ടു​ണ്ടോ എ​ന്നു വി​ശ​ദ​മാ​യി വ​രും ദി​വ​സ​ങ്ങ​ളി​ൽ റ​വ​ന്യു വി​ഭാ​ഗം പ​രി​ശോ​ധി​ക്കും. പ്ര​ധാ​ന്യം ക​ണ​ക്കി​ലെ​ടു​ത്ത് ഫ​യ​ലു​ക​ൾ പ്ര​ത്യേ​ക​മാ​യി സൂ​ക്ഷി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.