കനത്ത മഴയിൽ തെ​ങ്ങ് ഒടിഞ്ഞുവീ​ണ് വ്യാ​പാ​രി മരിച്ചു
കനത്ത മഴയിൽ തെ​ങ്ങ്  ഒടിഞ്ഞുവീ​ണ് വ്യാ​പാ​രി മരിച്ചു
Sunday, September 17, 2017 12:54 PM IST
പ​​​ഴ​​​യ​​​ങ്ങാ​​​ടി(​​ക​​ണ്ണൂ​​ർ): ക​​​ന​​​ത്ത മ​​​ഴ​​​യി​​​ൽ തെ​​​ങ്ങു വീ​​​ണ് വ്യാ​​​പാ​​​രി മ​​​രി​​​ച്ചു. മ​​​ട​​​ക്ക​​​ര പാ​​​ല​​​ത്തി​​​നു സ​​​മീ​​​പ​​ത്ത് ക​​​രി​​​മ്പി​​​ൻ ജ്യൂ​​​സ് വി​​ൽ​​ക്കു​​ന്ന ഓ​​​ട്ട​​​ക്ക​​​ണ്ണ​​​ൻ വീ​​​ട്ടി​​​ൽ മു​​​ഹ​​​മ്മ​​​ദ് കു​​​ഞ്ഞി (56) യാ​​​ണു മ​​​രി​​​ച്ച​​​ത്. ഇ​​​ന്ന​​​ലെ രാ​​​ത്രി ഏ​​​ഴോ​​​ടെ​​​യാ​​​യി​​​രു​​​ന്നു സം​​ഭ​​വം. ക​​​ട​ പൂ​​​ട്ടി വീ​​​ട്ടി​​​ലേ​​​ക്കു പോ​​​കാ​​​നു​​​ള്ള ഒ​​​രു​​​ക്ക​​​ത്തി​​​നി​​​ടെ​​​യാ​​​യി​​രു​​ന്നു അ​​​പ​​​ക​​​ടം.

തെ​​​ങ്ങി​​​ൻ​​ത​​​ടി​​​ക്കി​​​ട​​​യി​​​ൽ​​പ്പെ​​​ട്ടു​​​പോ​​​യ മു​​​ഹ​​​മ്മ​​​ദ് കു​​​ഞ്ഞി​​​യെ ഉ​​​ട​​​ൻ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും ജീ​​വ​​ൻ ര​​ക്ഷി​​ക്കാ​​നാ​​യി​​ല്ല. ചെ​​​റു​​​കു​​​ന്ന് മി​​​ഷ​​​ൻ ആ​​​ശു​​​പ​​​ത്രി മോ​​​ർ​​​ച്ച​​​റി​​​യി​​​ൽ സൂ​​​ക്ഷി​​​ച്ചി​​​രി​​ക്കു​​​ന്ന മൃ​​​ത​​​ദേ​​​ഹം ഇ​​ന്നു രാ​​വി​​ലെ പ​​​രി​​​യാ​​​രം മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ൽ പോ​​​സ്റ്റ്മോ​​​ർ​​​ട്ട​​ത്തി​​നു​​ശേ​​ഷം ക​​​ബ​​​റ​​​ട​​​ക്കും. ഭാ​​​ര്യ: ഷെ​​​രി​​​ഫ. മ​​​ക്ക​​​ൾ: ഷ​​​ക്കീ​​​ർ ,ഷാ​​​ബി​​​ർ, റം​​​സീ​​​ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.