കാത്തിരുന്ന ആ വിളി രാമപുരത്ത് എത്തി
Thursday, September 14, 2017 12:45 AM IST
പാ​​ലാ: ഒ​ടു​വി​ൽ ബ​​ന്ധു​​ക്ക​​ൾ ആ​​കാം​​ക്ഷ​​യോ​​ടെ കാ​​ത്തി​​രു​​ന്ന ആ ​​വി​​ളി​​യെ​​ത്തി. മോ​​ച​​ന​​ത്തി​​നാ​​യി പ്രാ​​ർ​​ഥി​​ച്ച​​വ​​രോ​​ടു ന​​ന്ദി​ പ​റ​ഞ്ഞു​കൊ​ണ്ടു​ള്ള ഫാ.​​ ടോം ഉ​​ഴു​​ന്നാ​​ലി​​ലി​ന്‍റെ ഫോ​ൺ​കോ​ൾ. ബ​​ന്ധു​​വും രാ​​മ​​പു​​രം സ്വ​​ദേ​​ശി​​നി​​യും ഉ​​ഴ​​വൂ​​ർ സെ​​ന്‍റ് സ്റ്റീ​​ഫ​​ൻ​​സ് കോ​​ള​​ജി​​ലെ അ​​ധ്യാ​​പി​​ക​​യു​​മാ​​യ ന​​വി​​ത എ​​ലി​​സ​​ബ​​ത്ത് ജോ​​സി​​നെ​യാ​ണ് ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം ആ​​റോ​​ടെ​ റോ​മി​ൽ​നി​ന്ന് ഫാ.​ടോം വി​ളി​ച്ച​ത്.


റോ​​മി​​ൽ ഫാ.​​ടോ​​മി​​ന്‍റെ കൂ​​ടെ​​യു​​ള്ള ഫാ.​​ ഏബ്രഹാം ക​​വ​​ല​​ക്കാ​​ട്ടി​​ന്‍റെ ഫോ​​ണി​​ൽ നിന്നാ ണു ബ​​ന്ധു​​വി​​നെ വി​​ളി​​ച്ച​​ത്. അ​ടു​​ത്ത ബ​​ന്ധു​​ക്ക​​ളു​​ടെ കാ​​ര്യ​​ങ്ങ​​ൾ ചോ​​ദി​​ച്ച​റി​ഞ്ഞ അ​​ദ്ദേ​​ഹം നാ​​ട്ടി​​ലേ​​ക്കു വ​​രു​​ന്ന​തു സം​ബ​ന്ധി​ച്ചു തീ​​രു​​മാ​​നി​​ച്ചി​​ട്ടി​​ല്ലെന്നും ന​വി​ത​യോ​ടു പ​​റ​​ഞ്ഞു. മോ​​ച​​ന​​ത്തി​​നാ​​യി പ​​രി​​ശ്ര​​മി​​ച്ച​​വ​​രോ​​ട് ഫാ.​​ ടോം ആ​വ​ർ​ത്തി​ച്ചു ന​ന്ദി അ​റി​യി​ച്ച​താ​യും ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു.