ഫാ.​ ടോം ഉ​ഴു​ന്നാ​ലി​ലി​ന്‍റെ മോ​ച​നം: 17നു കൃ​ത​ജ്ഞ​താദി​നം
ഫാ.​ ടോം ഉ​ഴു​ന്നാ​ലി​ലി​ന്‍റെ മോ​ച​നം: 17നു കൃ​ത​ജ്ഞ​താദി​നം
Wednesday, September 13, 2017 2:04 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: യെ​​​മ​​​നി​​​ൽ ഭീ​​​ക​​​ര​​​ർ ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യ ഫാ. ​​​ടോം ഉ​​​ഴു​​​ന്നാ​​​ലി​​​ലി​​​ന്‍റെ മോ​​​ച​​​ന​​​ത്തി​​​ൽ ന​​​ന്ദി രേ​​​ഖ​​​പ്പെ​​​ടു​​​ത്തി രാ​​​ജ്യ​​​ത്തെ എ​​​ല്ലാ ക​​​ത്തോ​​​ലി​​​ക്കാ ദേ​​​വാ​​​ല​​​യ​​​ങ്ങ​​​ളി​​​ലും ഈ ​​​മാ​​​സം 17ന് കൃ​​​ത​​​ജ്ഞ​​​താ ദി​​​നം ആ​​​ച​​​രി​​​ക്കും.

കാ​​​ത്ത​​​ലി​​​ക് ബി​​​ഷ​​​പ്സ് കോ​​​ണ്‍​ഫ​​​റ​​​ൻ​​​സ് ഓ​​​ഫ് ഇ​​​ന്ത്യ പ്ര​​​സി​​​ഡ​​​ന്‍റും മ​​​ല​​​ങ്ക​​​ര ക​​​ത്തോ​​​ലി​​​ക്കാ​​​സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ്പുമാ​​​യ ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ബ​​​സേ​​​ലി​​​യോ​​​സ് ക്ലീ​​​മി​​​സ് കാ​​​തോ​​​ലി​​​ക്കാ​​​ബാ​​​വ​​​യാ​​​ണ് പ​​​ട്ടം ബി​​​ഷ​​​പ്സ് ഹൗ​​​സി​​​ൽ ന​​​ട​​​ത്തി​​​യ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​ത്.

ഫാ. ​​​ടോ​​മി​​​ന്‍റെ മോ​​​ച​​​ന​​​ത്തി​​​നാ​​​യി ഇ​​​ട​​​പെ​​​ട​​​ലു​​​ക​​​ൾ ന​​​ട​​​ത്തി​​​യ​​​വ​​​രെയും പ്രാ​​​ർ​​​ഥ​​​ന​​​യി​​​ലൂടെയും പ​​​ല ത​​​ല​​​ങ്ങ​​​ളി​​​ലും ഈ ​​​വി​​​ഷ​​​യ​​​ത്തി​​​ൽ സ​​​ഹ​​​ക​​​രി​​​ച്ച​​​വ​​​രെയും അ​​​ന്നു വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന​​​യി​​​ലും പ്ര​​​ത്യേ​​​ക പ്രാ​​​ർ​​​ഥ​​​ന​​​യി​​​ലും അ​​നു​​സ്മ​​രി​​ക്കും. ഫാ. ​​​ടോ​​മി​​​ന്‍റെ മോ​​​ച​​​ന​​​ത്തി​​​നാ​​​യി ഏ​​​റ്റ​​​വു​​​മ​​​ധി​​​കം പ​​​രി​​​ശ്ര​​​മം ന​​​ട​​ത്തി​​​യ ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ​​​യെ പ്ര​​​ത്യേ​​​കം ഓ​​​ർ​​​ക്കു​​​ന്ന​​​താ​​​യി ക​​​ർ​​​ദി​​​നാ​​​ൾ പ​​​റ​​​ഞ്ഞു.

മോ​​​ച​​​ന​​​ത്തി​​​നാ​​​യി പ്ര​​​ത്യേ​​​ക താ​​​ത്പ​​​ര്യ​​​മെ​​​ടു​​​ത്ത ഒ​​​മാ​​​ൻ സ​​​ർ​​​ക്കാ​​​രി​​​നോ​​​ടും ഈ ​​​വി​​​ഷ​​​യ​​​ത്തി​​​ൽ അ​​​നു​​​ഭാ​​​വ​​​പൂ​​​ർ​​​ണ​​​മാ​​​യ ഇ​​​ട​​​പെ​​​ട​​​ലു​​​ക​​​ൾ ന​​​ട​​​ത്താ​​​ൻ സ​​​മ്മ​​​തി​​​ച്ച ഭാ​​​ര​​​ത സ​​​ർ​​​ക്കാ​​​രി​​​നോ​​​ടും ന​​​ന്ദി അ​​​റി​​​യി​​​ക്കു​​​ന്നു. പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി, വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി സു​​​ഷ​​​മ സ്വ​​​രാ​​​ജ്, മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ, രാ​​​ജ്യ​​​സ​​​ഭാ ഡെപ്യൂ​​​ട്ടി ചെ​​​യ​​​ർ​​​മാ​​​ൻ പ്ര​​​ഫ. പി.​​​ജെ. കു​​​ര്യ​​​ൻ, മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി ഉ​​​മ്മ​​​ൻ ചാ​​​ണ്ടി, മ​​​ന്ത്രി​​​മാ​​​ർ, ഭാ​​​ര​​​ത ക​​​ത്തോ​​​ലി​​​ക്കാ സ​​​ഭ​​​യി​​​ലെ മെ​​​ത്രാ​​​ന്മാ​​​ർ, സ​​​ഹോ​​​ദ​​​രീസ​​​ഭ​​​യി​​​ലെ മ​​​ത​​​മേ​​​ല​​​ധ്യ​​​ക്ഷ​​​ന്മാ​​​ർ, വൈ​​​ദി​​​ക​​​ർ, സ​​​മ​​​ർ​​​പ്പി​​​ത​​​ർ, അ​​ല്മാ​​യസ​​​മൂ​​​ഹം എ​​​ന്നി​​​വ​​​രോ​​​ടു​​​ള്ള ന​​​ന്ദി​​​യും അ​​​റി​​​യി​​​ക്കു​​​ന്നു.

കൂ​​​ടാ​​​തെ കേ​​​ര​​​ള​​​ത്തി​​​ൽനി​​​ന്നു​​​ള്ള എം​​​പി​​​മാ​​​ർ, എം​​​എ​​​ൽ​​​എ​​​മാ​​​ർ, വി​​​വി​​​ധ രാ​​ഷ്‌​​ട്രീ​​യ-സാ​​​മൂ​​​ഹ്യ നേ​​​താ​​​ക്ക​​​ൾ, സ​​​ന്ന​​​ദ്ധ പ്ര​​​സ്ഥാ​​​ന​​​ങ്ങ​​​ൾ തു​​​ട​​​ങ്ങി ഫാ. ​​​ടോം ഉ​​​ഴു​​​ന്നാ​​​ലി​​​ലി​​​ന്‍റെ മോ​​​ച​​​ന​​​ത്തി​​​നാ​​​യി പ​​​രി​​​ശ്ര​​​മി​​​ച്ച എ​​​ല്ലാ​​​വ​​​രോ​​​ടും ന​​​ന്ദി അ​​​റി​​​യി​​​ക്കു​​​ന്നു. ​ഫാ. ​​ടോ​​മി​​ന്‍റെ കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ൾ, സ​​​ലേ​​​ഷ്യ​​​ൻ സ​​​ന്യാ​​​സസ​​​മൂ​​​ഹം തു​​​ട​​​ങ്ങി​​​യ​​​വ​​​രോ​​​ടു​​​മു​​​ള്ള ന​​​ന്ദി അ​​​റി​​​യി​​​ക്കു​​​ന്ന​​​താ​​​യി ക​​​ർ​​​ദി​​​നാ​​​ൾ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.