വേക്ക് ക്നാനായ എക്സ്പോ സംഘടിപ്പിക്കും
Wednesday, September 13, 2017 1:43 PM IST
കോ​​ട്ട​​യം: ക്നാ​​നാ​​യ സ​​മു​​ദാ​​യ​​ത്തി​​ലെ വ്യ​​വ​​സാ​​യ സം​​രം​​ഭ​​ക​​രു​​ടെ കൂ​​ട്ടാ​​യ്മ​​യാ​​യ വേ​​ക്ക് (വേ​​ൾ​​ഡ് അ​​സോ​​സി​​യേ​​ഷ​​ൻ ഓ​​ഫ് ക്നാ​​നാ​​യ ഓൺ​​ട്ര​​പ്ര​​ണേ​​ഴ്സ്) മാ​​യി ചേ​​ർ​​ന്നു വേ​​ക്ക് ക്നാ​​നാ​​യ എ​​ക്സ്പോ 2017’ സം​​ഘ​​ടി​​പ്പി​​ക്കും. വാ​​ണി​​ജ്യം, വി​​ദ്യാ​​ഭ്യ​​സം, കൃ​​ഷി, വ്യ​​വ​​സാ​​യം എ​​ന്നി​​വ ന​​ട​​ത്തു​​ന്ന വി​​വി​​ധ സം​​രം​​ഭ​​ങ്ങ​​ളു​​ടെ സ്റ്റാ​​ളു​​ക​​ളും ഉ​​ത്പന്ന​​ങ്ങ​​ളു​​ടെ പ്ര​​ദ​​ർ​​ശ​​ന​​വും ഉ​​ണ്ടാ​​യി​​രി​​ക്കും.

നാ​​ളെ മു​​ത​​ൽ 17 വ​​രെ ചി​​ങ്ങ​​വ​​നം സെ​​ന്‍റ് ജോ​​ണ്‍​സ് ദ​​യ​​റാ പ​​ള്ളി​​യി​​ലാ​ണ് മേ​ള. 100ൽ​​പ​​രം വ്യ​​വ​​സാ​​യി​​ക​​ൾ മേ​​ള​​യി​​ൽ പ​​ങ്കെ​​ടു​​ക്കും. ഇ​​തോ​​ടൊ​​പ്പം വി​​വി​​ധ വി​​ഷ​​യ​​ങ്ങ​​ളി​​ൽ ക്ലാ​​സു​​ക​​ളും ക​​ലാ​​പ​​രി​​പാ​​ടി​​ക​​ളും ഒ​​രു​​ക്കു​​ന്നു​​ണ്ട്. ക്നാ​​നാ​​യ കു​​ടി​​യേ​​റ്റ ഘോ​​ഷ​​യാ​​ത്ര​​യോടൊപ്പം ബി​​സി​​ന​​സ് രം​​ഗ​​ത്തു വ്യ​​ക്തി​​മു​​ദ്ര പ​​തി​​പ്പി​​ച്ച സം​​രം​​ഭ​​ക​​രെ ആ​​ദ​​രി​​ക്കും. 16ന് ​​ഉ​​ച്ച​​യ്ക്ക് 12നു ​​മീ​​റ്റ് ദ ​​ബി​​സി​​ന​​സ് വു​​മ​​ണ്‍, രാ​​ത്രി ഏ​​ഴി​​ന് ബി​​സി​​ന​​സ് എ​​ക്സ​​ല​​ൻ​​സ് അ​​വാ​​ർ​​ഡ് നൈ​​റ്റ് എ​​ന്നി​​വ ന​​ട​​ക്കും.

നാ​​ളെ രാ​​വി​​ലെ 11.30നു ​​കോ​​ട്ട​​യം ന​​ഗ​​ര​​സ​​ഭ അ​​ധ്യ​​ക്ഷ ഡോ.​​പി.​​ആ​​ർ. സോ​​ന എ​​ക്സ്പോ​​യു​​ടെ സ്റ്റാ​​ൾ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും.

രാ​​ത്രി ഏ​​ഴി​​നു മു​​ൻ മു​​ഖ്യ​​മ​​ന്ത്രി ഉ​​മ്മ​​ൻ ചാ​​ണ്ടി മേ​​ള ഉ​​ദ്ഘാ​​ട​​നം​ചെ​​യ്യും. ആ​​ർ​​ച്ച്ബി​​ഷ​​പ് കു​​ര്യാ​​ക്കോ​​സ് മാ​​ർ സേ​​വേ​​റി​​യോ​​സ് വ​​ലി​​യ മെ​​ത്രാ​​പ്പോ​​ലീ​​ത്ത, കു​​ര്യാ​​ക്കോ​​സ് മാ​​ർ ഗ്രി​​ഗോ​​റി​​യോ​​സ്, കു​​ര്യാ​​ക്കോ​​സ് മാ​​ർ ഈ​​വാ​​നി​​യോ​​സ്, തി​​രു​​വ​​ഞ്ചൂ​​ർ രാ​​ധാ​​കൃ​​ഷ്ണ​​ൻ എം​​എ​​ൽ​​എ എ​​ന്നി​​വ​​ർ പ​​ങ്കെ​​ടു​​ക്കും. 17നു ​​ന​​ട​​ക്കു​​ന്ന സ​​മാ​​പ​​ന സ​​മ്മേ​​ള​​ന​​ത്തി​​ൽ മ​​ന്ത്രി മാ​​ത്യു ടി. ​​തോ​​മ​​സ്, ജോ​​സ് കെ. ​​മാ​​ണി എം​​പി. എം​​എ​​ൽ​​എ​​മാ​​രാ​​യ തി​​രു​​വ​​ഞ്ചൂ​​ർ രാ​​ധാ​​കൃ​​ഷ്ണ​​ൻ, രാ​​ജു ഏ​​ബ്ര​​ഹാം എ​​ന്നി​​വ​​ർ പ​​ങ്കെ​​ടു​​ക്കും. പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ വേ​​ക്ക് ചെ​​യ​​ർ​​മാ​​ൻ തോ​​മ​​സ് ജോ​​ണ്‍ കു​​ള​​ങ്ങ​​ര, സെ​​ക്ര​​ട്ട​​റി ജോ​​ബി ജോ​​യി വി​​ല​​ങ്ങ​​ൻ​​പാ​​റ, റെ​​ജി മാ​​ർ​​ക്കോ​​സ് വാ​​ത​​ക്കാ​​ട്ട്, യാ​​ക്കൂ​​ബ് ജേ​​ക്ക​​ബ് കേ​​ള​​ച്ച​​ന്ദ്ര എ​​ന്നി​​വ​​ർ പ​​ങ്കെ​​ടു​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.