വിദ്യാർഥിനിയെ ക​യ​റി​പ്പി​ടി​ച്ച കോ​ണ്‍​സ്റ്റബി​ൾ റി​മാ​ൻ​ഡി​ൽ
Wednesday, September 13, 2017 1:43 PM IST
ചെ​​​റാ​​​യി(​​കൊ​​ച്ചി): പ​​​ട്ടാ​​​പ്പ​​​ക​​​ൽ ന​​​ടു​​​റോ​​​ഡി​​​ൽ പ​​​തി​​​നാ​​​ലു​​​കാ​​​രി​​​യാ​​​യ വി​​ദ്യാ​​ർ​​ഥി​​നി​​യെ ക​​​യ​​​റി​​​പ്പി​​​ടി​​​ച്ച പോ​​​ലീ​​​സു​​​കാ​​​ര​​​നെ നാ​​​ട്ടു​​​കാ​​​ർ പി​​​ടി​​​കൂ​​​ടി പോ​​​ലീ​​​സി​​​ലേ​​​ൽ​​​പി​​​ച്ചു. തൃ​​​ശൂ​​​ർ കെ​​​എ​​​പി ക്യാ​​​ന്പി​​​ലെ പോ​​​ലീ​​​സു​​​കാ​​​ര​​​നാ​​​യ നാ​​​യ​​​ര​​​ന്പ​​​ലം വെ​​​ളി​​​യ​​​ത്തു​​പ​​​റ​​​ന്പ് നി​​​ക​​​ത്തി​​​ത്ത​​​റ വി​​​ജേ​​​ഷ് (30) ആ​​​ണു പി​​​ടി​​​യി​​​ലാ​​​യ​​​ത്. പോ​​​ലീ​​​സു​​​കാ​​​ര​​​നെ​​​തി​​​രേ പീ​​​ഡ​​​ന​​​ത്തി​​​നാ​​ണു കേ​​​സെ​​​ടു​​​ത്തി​​രി​​ക്കു​​ന്ന​​ത്. കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​ക്കി​​​യ പ്ര​​​തി​​​യെ റി​​​മാ​​​ൻ​​​ഡ് ചെ​​​യ്തു.


ചെ​​​റാ​​​യി വ​​​സ്തേ​​​രി​​​പ്പാ​​​ല​​​ത്തി​​​നു സ​​​മീ​​​പ​​​മാ​​യി​​രു​​ന്നു കേ​​സി​​നാ​​സ്പ​​ദ​​മാ​​യ സം​​​ഭ​​​വം. രാ​​​വി​​​ലെ റോ​​​ഡി​​​ലൂ​​​ടെ ന​​​ട​​​ന്നു​​​പോ​​​കു​​​ക​​​യാ​​​യി​​​രു​​​ന്ന വി​​ദ്യാ​​ർ​​ഥി​​നി​​യെ ഇ​​​യാ​​​ൾ ത​​​ട​​​ഞ്ഞു​​നി​​​ർ​​​ത്തി മൊ​​​ബൈ​​​ലി​​​ൽ എ​​​ന്തോ അ​​​ശ്ലീ​​​ലം കാ​​​ണി​​​ച്ചു​​​വ​​​ത്രേ. ഇ​​തേ​​ത്തു​​​ട​​​ർ​​​ന്നു വി​​​ദ്യാ​​​ർ​​​ഥി​​​നി പോ​​​ലീ​​​സു​​​കാ​​​ര​​​ന്‍റെ മൊ​​​ബൈ​​​ൽ ത​​​ട്ടി​​​പ്പ​​​റി​​​ച്ചെ​​​ടു​​​ത്തു. മൊ​​​ബൈ​​​ലി​​​നാ​​​യി പി​​​ടി​​​കൂ​​​ടി​​​യ സ​​​മ​​​യ​​​ത്താ​​​ണു വി​​​ദ്യാ​​​ർ​​​ഥി​​​നി​​​യെ ക​​​യ​​​റി​​​പ്പി​​​ടി​​​ച്ച​​​തെ​​​ന്നു മു​​​ന​​​ന്പം പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.