ചൈ​​​നാ യാ​​​ത്രാ​​​നു​​​മ​​​തി നി​​​ഷേ​​​ധിച്ചതു പ്രോ​​​ട്ടോ​​​കോ​​​ൾ പ്ര​​​ശ്നം​​​മൂ​​​ലം: കേ​​​ന്ദ്ര​​​മ​​​ന്ത്രി വി.​​​കെ. സിം​​​ഗ്
ചൈ​​​നാ യാ​​​ത്രാ​​​നു​​​മ​​​തി നി​​​ഷേ​​​ധിച്ചതു പ്രോ​​​ട്ടോ​​​കോ​​​ൾ പ്ര​​​ശ്നം​​​മൂ​​​ലം: കേ​​​ന്ദ്ര​​​മ​​​ന്ത്രി വി.​​​കെ. സിം​​​ഗ്
Wednesday, September 13, 2017 1:15 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​ന്ത്രി ക​​​ട​​​കം​​​പ​​​ള്ളി സു​​​രേ​​​ന്ദ്ര​​​നു ചൈ​​​ന​​​യി​​​ലേ​​​ക്കു​​​ള്ള യാ​​​ത്രാ​​​നു​​​മ​​​തി നി​​​ഷേ​​​ധി​​​ച്ച​​​ത് പ്രോ​​​ട്ടോ​​​കോ​​​ൾ പ്ര​​​ശ്നം​​​മൂ​​​ല​​​മെ​​​ന്ന് കേ​​​ന്ദ്ര വി​​​ദേ​​​ശ​​​കാ​​​ര്യ സ​​​ഹ​​​മ​​​ന്ത്രി വി.​​​കെ. സിം​​​ഗ്.
ചൈ​​​ന​​​യി​​​ൽ വേ​​​ൾ​​​ഡ് ടൂ​​​റി​​​സം ഓ​​​ർ​​​ഗ​​​നൈ​​​സേ​​​ഷ​​​ൻ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന ജ​​​ന​​​റ​​​ൽ അ​​​സം​​​ബ്ലി​​​യി​​​ലെ ഉ​​​ന്ന​​​ത​​​ത​​​ല യോ​​​ഗ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​നാ​​​ണ് ക​​​ട​​​കം​​​പ​​​ള്ളി പോ​​​കാ​​​നി​​​രു​​​ന്ന​​​ത്.


ഉ​​​ദ്യേ​​​ഗ​​​ത​​​ല​​​ത്തി​​​ൽ താ​​​ഴ്ന്ന പ​​​ദ​​​വി​​​യു​​​ള്ള​​​വ​​​രു​​​മാ​​​യാ​​​ണു മ​​​ന്ത്രി ച​​​ർ​​​ച്ച ന​​​ട​​​ത്താ​​​നി​​​രു​​​ന്ന​​​ത്. ഇ​​​തു രാ​​​ജ്യ​​​ത്തി​​​ന്‍റെ അ​​​ന്ത​​​സി​​​ന് നി​​​ര​​​ക്കു​​​ന്ന​​​ത​​​ല്ല. ശ​​​രി​​​യാ​​​യ പ്രോ​​​ട്ടോ​​​കോ​​​ളി​​​ലൂ​​​ടെ​​​യാ​​​ണോ മ​​​ന്ത്രി ക​​​ട​​​കം​​​പ​​​ള്ളി സു​​​രേ​​​ന്ദ്ര​​​ൻ സ​​​ന്ദ​​​ർ​​​ശി​​​ക്കാ​​​നി​​​രു​​​ന്ന​​​തെ​​​ന്ന് പ​​​രി​​​ശോ​​​ധി​​​ക്കേ​​​ണ്ട​​​തു​​​ണ്ടെ​​​ന്നും കേ​​​ന്ദ്ര മ​​​ന്ത്രി പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.