കു​ഡും​ബി വി​ദ്യാ​ർ​ഥി​ക​ൾ​ക്കു ​ഗ്രാ​ന്‍റ്: ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് തേടി
Tuesday, August 22, 2017 11:47 AM IST
കൊ​​​ച്ചി: കു​​​ഡും​​​ബി സ​​​മു​​​ദാ​​​യ​​​ത്തി​​​ൽ​​​പെ​​​ട്ട വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ ലം​​​പ്സം​ ഗ്രാ​​​ന്‍റ് വി​​​ത​​​ര​​​ണം സം​​​ബ​​​ന്ധി​​​ച്ച റി​​​പ്പോ​​​ർ​​​ട്ട് ര​​​ണ്ടാ​​​ഴ്ച​​​യ്ക്കു​​​ള്ളി​​​ൽ ന​​​ല്കാ​​​ൻ പി​​​ന്നോ​​​ക്ക​​​വി​​​ഭാ​​​ഗ വി​​​ക​​​സ​​​ന വ​​​കു​​​പ്പ് ഡ​​​യ​​​റ​​​ക്ട​​​റോ​​​ട് പി​​​ന്നോ​​​ക്ക​​​വി​​​ഭാ​​​ഗ ക​​​മ്മീ​​​ഷ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ഗ്രാ​​​ന്‍റ് വി​​​ത​​​ര​​​ണ​​​ത്തി​​​ന് ഉ​​​ട​​​ൻ ന​​​ട​​​പ​​​ടി​​​ക​​​ളെ​​​ടു​​​ക്കാ​​​നും ക​​​മ്മീ​​​ഷ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

കു​​​ഡും​​​ബി സ​​​മു​​​ദാ​​​യ​​​ത്തി​​​ലെ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് അ​​​ർ​​​ഹ​​​ത​​​പ്പെ​​​ട്ട ലം​​​പ്സം ഗ്രാ​​​ന്‍റ് ല​​​ഭി​​​ക്കു​​​ന്നി​​​ല്ലെ​​​ന്നു കേ​​​ര​​​ള കു​​​ഡും​​​ബി ഫെ​​​ഡ​​​റേ​​​ഷ​​​ൻ ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി സു​​​ധീ​​​ർ ക​​​മ്മീ​​​ഷ​​​നു മു​​​ന്നി​​​ൽ പ​​​രാ​​​തി ന​​​ല്കി​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണി​​​ത്. റി​​​ട്ട​​​യേ​​​ർ​​ഡ് ജ​​​സ്റ്റീ​​​സ് ജി.​ ​​ശി​​​വ​​​രാ​​​ജ​​​ൻ അ​​​ധ്യ​​​ക്ഷ​​​നാ​​​യ ക​​​മ്മീ​​​ഷ​​​ൻ ഇ​​​ന്ന​​​ലെ എ​​​റ​​​ണാ​​​കു​​​ളം ഗ​​​വ ഗ​​​സ്റ്റ് ഹൗ​​​സി​​​ൽ ന​​​ട​​​ത്തി​​​യ സി​​​റ്റിം​​​ഗി​​​ലാ​​​ണ് പ​​​രാ​​​തി ന​​​ൽ​​​കി​​​യ​​​ത്.


ഒ​​​ഇ​​​സി വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​​പെ​​​ട്ട ഇ​​​വ​​​ർ​​​ക്ക് വി​​​ദ്യാ​​​ഭ്യാ​​​സ-​​സാ​​​ന്പ​​​ത്തി​​​ക ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ൾ ല​​​ഭി​​​ക്കു​​​ന്നി​​​ല്ലെ​​​ന്ന പ​​​രാ​​​തി​​​യും ക​​​മ്മീ​​​ഷ​​​ൻ പ​​​രി​​​ഗ​​​ണി​​​ച്ചു. പ​​​രാ​​​തി​​​ക​​​ൾ പ​​​രി​​​ഗ​​​ണി​​​ച്ച് ന​​​ട​​​പ​​​ടി​​​ക​​​ളെ​​​ടു​​​ക്കാ​​​ൻ പി​​​ന്നോ​​​ക്ക​​​വി​​​ഭാ​​​ഗ വി​​​ക​​​സ​​​ന വ​​​കു​​​പ്പ് ഡ​​​യ​​​റ​​​ക്ട​​​റോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.