കഞ്ചാവുമായി ആറു പേർ പിടിയിൽ
കഞ്ചാവുമായി ആറു പേർ പിടിയിൽ
Monday, August 21, 2017 1:06 PM IST
നെ​ടു​ങ്ക​ണ്ടം: ക​ന്പം​മെ​ട്ട് ചെക്ക് പോ​സ്റ്റി​ൽ എ​ക്സൈ​സ് സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ക​ഞ്ചാ​വു​മാ​യി എം​ബി​എ ബി​രു​ദ​ധാ​രി​യും സ്ത്രീ​യും ഉ​ൾ​പ്പെടെ നാ​ലു​പേ​ർ പി​ടി​യി​ലാ​യി. വ്യ​ത്യ​സ്ത കേ​സു​ക​ളി​ലാ​യി നാ​ലു​പേ​രി​ൽനി​ന്നു കാ​ൽ​ കി​ലോ ക​ഞ്ചാ​വാ​ണു ക​ണ്ടെ​ത്തി​യ​ത്.

ബ​സി​ൽ ക​ഞ്ചാ​വ് ക​ട​ത്താ​ൻ ശ്ര​മി​ച്ച ര​ണ്ട് ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളെ ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി​യി​ലാ​ണ് പി​ടി​കൂ​ടി​യ​ത്. ഇ​വ​രി​ൽ​നി​ന്നും 76 ഗ്രാം ​ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്തു. ഉ​ടു​ന്പ​ൻ​ചോ​ല വ​ള്ളി​ക്ക​ട​വ് എ​സ്റ്റേ​റ്റ് ല​യ​ത്തി​ൽ താ​മ​സി​ക്കു​ന്ന അ​ള​ക​ർ(50), തേ​നി വ​ര​ശു​നാ​ട് അ​ന​ക്കം​പെ​ട്ടി പാ​ണ്ഡ്യ​ൻ(42) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. അ​ള​ക​ർ സ്വ​ന്തം ആ​വ​ശ്യ​ത്തി​നും പാ​ണ്ഡ്യ​ൻ വി​ൽ​പ്പന​യ്ക്കു​മാ​ണ് ത​മി​ഴ്നാ​ട്ടി​ലെ ക​ന്പ​ത്തു​നി​ന്നു ക​ഞ്ചാ​വ് എ​ത്തി​ച്ച​തെ​ന്ന് എ​ക്സൈ​സ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ഇ​ന്ന​ലെ ക​ന്പ​ത്തു​നി​ന്നു ത​മി​ഴ്നാ​ട് ബ​സി​ൽ ക​ഞ്ചാ​വു​മാ​യെ​ത്തി​യ എം​ബി​എ ബി​രു​ദ​ധാ​രി​യാ​യ ക​ണ്ണൂ​ർ ഇ​രി​ക്കൂ​ർ നൂ​ർ​മ​ഹ​ൽ വീ​ട്ടി​ൽ യൂ​ന​സി(22)​ന്‍റെ കൈ​യി​ൽ​നി​ന്നും 150 ഗ്രാം ​ക​ഞ്ചാ​വ് എ​ക്സൈ​സ് പി​ടി​ച്ചെ​ടു​ത്തു. എ​റ​ണാ​കു​ള​ത്ത് സ്വ​കാ​ര്യ ക​ന്പ​നി​യി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ് യൂ​ന​സ്. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്ന​ര​യോ​ടെ ത​മി​ഴ്നാ​ട് ബ​സി​ലെ​ത്തി​യ തേ​നി ഉ​ത്ത​മ​പാ​ള​യം മേ​ലെ​ച​ന്തി​ല​ച്ചേ​രി കോ​ള​നി​പ്പ​ടി ല​ക്ഷ്മി(38)​യു​ടെ പ​ക്ക​ൽ സൂ​ക്ഷി​ച്ചി​രു​ന്ന പ്ലാ​സ്റ്റി​ക് ക​വ​റി​ൽ​നി​ന്നു​മാ​ണ് 72 ഗ്രാം ​ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത്. ക​ന്പം​മെ​ട്ട് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ജി. ​അ​നി​ൽ​കു​മാ​ർ, പ്രി​വ​ന്‍റീ​വ് ഓ​ഫീസ​ർ​മാ​രാ​യ ജോ​ണ്‍സ​ണ്‍, യൂ​ന​സ്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീസ​ർ​മാ​രാ​യ ബി. ​ആ​ന​ന്ദ​രാ​ജ്, ജി​ൻ​സ​ണ്‍, രാ​ധാ​കൃ​ഷ്ണ​ൻ, ഷി​ജ, ഡെ​ൻ​സ​ണ്‍ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.


ക​ഞ്ചാ​വ് വി​ൽ​പ്പന​യ്ക്കി​ടെ ഇന്നലെ അ​ടി​മാ​ല​യി​ലും ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ലാ​യി. അ​ടി​മാ​ലി പ്രി​യ​ദ​ർ​ശി​നി കോ​ള​നി​യി​ൽ താ​മ​സി​ക്കു​ന്ന ബൈ​ജു(35), അ​ടി​മാ​ലി സ്വ​ദേ​ശി റ​ഷീ​ദ്(44) എ​ന്നി​വ​രെ​യാ​ണ് അ​ടി​മാ​ലി എ​സ്ഐ സ​ന്തോ​ഷ് സ​ജീ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള​ള പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഇ​വ​രി​ൽ​നി​ന്നു 35 ഗ്രാം ​ക​ഞ്ചാ​വും പി​ടി​കൂ​ടി. സ്ഥി​ര​മാ​യി ക​ഞ്ചാ​വ് വി​ൽ​പ​ന ന​ട​ത്തി​വ​രു​ന്ന​വ​രാ​ണ് ഇ​വ​രെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.