മന്ത്രി തോമസ് ചാണ്ടിക്കും അന്‍വർ എംഎൽഎയ്ക്കുമെതിരേ അന്വേഷണം വേണമെന്നു രമേശ് ചെന്നിത്തല
മന്ത്രി തോമസ് ചാണ്ടിക്കും അന്‍വർ എംഎൽഎയ്ക്കുമെതിരേ അന്വേഷണം വേണമെന്നു രമേശ് ചെന്നിത്തല
Monday, August 21, 2017 1:00 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: ഗ​​താ​​ഗ​​ത മ​​ന്ത്രി തോ​​മ​​സ് ചാ​​ണ്ടി​​ക്കും നി​​ല​​മ്പൂ​​ര്‍ എം​​എ​​ല്‍എ പി.​​വി അ​​ന്‍വ​​റി​​നും എ​​തി​​രേ ഉ​​യ​​ര്‍ന്ന ആ​​രോ​​പ​​ണ​​ങ്ങ​​ളെക്കുറിച്ച് സ​​മ​​ഗ്ര​​മാ​​യ അ​​ന്വേ​​ഷ​​ണം ന​​ട​​ത്ത​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ടു പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല മു​​ഖ്യ​​മ​​ന്ത്രി​​ക്കു ക​​ത്ത് ന​​ല്‍കി.കാ​​യ​​ല്‍ കൈ​​യേ​​റ്റം, സ​​ര്‍ക്കാ​​ര്‍ ഭൂ​​മി കൈ​​യേ​​റി റി​​സോ​​ര്‍ട്ട് നി​​ര്‍മാ​​ണം, സ​​ര്‍ക്കാ​​ര്‍ ഫ​​ണ്ട് ദു​​രു​​പ​​യോ​​ഗ​​പ്പെ​​ടു​​ത്തി റി​​സോ​​ര്‍ട്ടി​​ലേ​​ക്കു​​ള്ള റോ​​ഡ് നി​​ര്‍മാ​​ണം, ദേ​​വ​​സ്വം ഭൂ​​മി അ​​ന​​ധി​​കൃ​​ത​​മാ​​യി കൈ​​യ​​ട​​ക്ക​​ല്‍ തു​​ട​​ങ്ങി​​യ ഗു​​രു​​ത​​ര​​മാ​​യ ആ​​രോ​​പ​​ണ​​ങ്ങ​​ളാ​​ണു തോ​​മ​​സ് ചാ​​ണ്ടി​​ക്കു നേ​​രെ ഉ​​യ​​ര്‍ന്നി​​രി​​ക്കു​​ന്ന​​ത്.

അ​​തു പോ​​ലെ ത​​ന്നെ ഗു​​രു​​ത​​ര​​മാ​​ണു പി.​​വി. അ​​ന്‍വ​​റി​​നെ​​തി​​രേ ഉ​​യ​​ര്‍ന്നി​​രി​​ക്കു​​ന്ന ആ​​രോ​​പ​​ണ​​ങ്ങ​​ളും. കൂ​​ട​​ര​​ഞ്ഞി പ​​ഞ്ചാ​​യ​​ത്തി​​ലെ പ​​രി​​സ്ഥി​​തി​​ലോ​​ല പ്ര​​ദേ​​ശ​​ത്ത് കു​​ന്നു​​ക​​ള്‍ ഇ​​ടി​​ച്ചു നി​​ര​​ത്തി വാ​​ട്ട​​ര്‍ തീം ​​പാ​​ര്‍ക്ക് പ​​ണി​​യു​​ക​​യും ത​​ട​​യ​​ണ കെ​​ട്ടി നീ​​രൊ​​ഴു​​ക്ക് ത​​ട​​സ​​പ്പെ​​ടു​​ത്തു​​ക​​യും ചെ​​യ്തു​​വെ​​ന്നാ​​ണ് അ​​ന്‍വ​​റി​​നെ​​തി​​രേ ഉ​​യ​​ര്‍ന്നി​​ട്ടു​​ള്ള ആ​​രോ​​പ​​ണം. ഒ​​രു മ​​ന്ത്രി​​യും എം​​എ​​ല്‍എ​​യും നി​​യ​​മ​​വി​​രു​​ദ്ധ പ്ര​​വ​​ര്‍ത്ത​​ന​​ങ്ങ​​ള്‍ക്കു നേ​​തൃ​​ത്വം ന​​ല്‍കു​​ന്നു​​വെ​​ന്ന​​ത് അ​​തീ​​വ ഗൗ​​ര​​വ​​തര​​മാ​​ണെ​​ന്നും ഇ​​തേ​​ക്കു​​റി​​ച്ച് അ​​ന്വേ​​ഷ​​ണ​​ത്തി​​ന് സ​​ര്‍ക്കാ​​ര്‍ ഉ​​ത്ത​​ര​​വി​​ട​​ണ​​മെ​​ന്നും ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല ആ​​വ​​ശ്യ​​പ്പെ​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.