വി​മാ​ന​ത്താ​വ​ള​ത്തി​ലെ ഗോ​ഡൗ​ണി​ൽ തീ ​പ​ട​ർ​ന്നു
Sunday, August 20, 2017 11:57 AM IST
കൊച്ചി: അന്താ​​​രാ​​​ഷ്‌​​​ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലെ ഗോ​​​ഡൗ​​​ണി​​​ൽ തീ ​​​പ​​​ട​​​ർ​​​ന്ന് അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി​​​ക്കാ​​​യി സൂ​​​ക്ഷി​​​ച്ചി​​​രു​​​ന്ന ഫ​​​ർ​​​ണി​​​ച്ച​​​റു​​​ക​​​ൾ ക​​​ത്തി​​​ന​​​ശി​​​ച്ചു. ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ചെ നാ​​​ല​​​ര​​​യോ​​​ടെ​​​യാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. പോ​​​ലീ​​​സ് എ​​​യ്ഡ്പോ​​​സ്റ്റി​​​നു പി​​​ന്നി​​​ൽ ഫ​​​ർ​​​ണി​​​ച്ച​​​റു​​​ക​​​ൾ സൂ​​​ക്ഷി​​​ച്ചി​​​രു​​​ന്ന ഗോ​​​ഡൗ​​​ണി​​​ലാ​​​ണു തീ ​​​പ​​​ട​​​ർ​​​ന്ന​​​ത്. ഇ​​​വി​​​ടെ​​നി​​​ന്നു തീ​​​യും പു​​​ക​​​യും ഉ​​​യ​​​രു​​​ന്ന​​​തു​​​ ക​​​ണ്ട പോ​​​ലീ​​​സു​​​കാ​​​രാ​​​ണു വി​​​വ​​​രം അ​​​ഗ്നി​​​ശ​​​മ​​​ന​​സേ​​​ന​​​യെ അ​​​റി​​​യി​​​ച്ച​​​ത്.


വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലെ അ​​​ഗ്നി​​​ശ​​​മ​​​ന​​​സേ​​​നാ വി​​​ഭാ​​​ഗം അ​​​ര​​​മ​​​ണി​​​ക്കൂ​​​ർ സ​​​മ​​​യ​​​മെ​​​ടു​​​ത്തു തീ​​​യ​​​ണ​​​ച്ചു. ടി ​​​വ​​​ൺ ടെ​​​ർ​​​മി​​​ന​​​ലി​​​ലെ ഫ​​​ർ​​​ണി​​​ച്ച​​​റു​​​ക​​​ളാ​​​ണ് അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി​​​ക്കാ​​​യി ഗോ​​​ഡൗ​​​ണി​​​ൽ സൂ​​​ക്ഷി​​​ച്ചി​​​രു​​​ന്ന​​​ത്.ഷോ​​​ർ​​​ട്ട് സ​​​ർ​​​ക്യൂ​​​ട്ടാണു കാ​​​ര​​​ണ​​​മാ​​​യ​​​തെ​​​ന്നാ​​ണു പ്രാ​​​ഥ​​​മി​​​ക നി​​​ഗ​​​മ​​​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.