ഇന്ത്യൻ സൈക്യാട്രിക് സൊസൈറ്റി സമ്മേളനത്തിനു സമാപനം
Sunday, August 20, 2017 11:45 AM IST
കു​മ​ര​കം: ഇ​ന്ത്യ​ൻ സൈക്യാ ട്രിക് സൊ​സൈ​റ്റി​യു​ടെ പു​തി​യ പ്ര​സി​ഡ​ന്‍റാ​യി ഡോ.​വ​ർ​ഗീ​സ് പി.​പു​ന്നൂ​സ്, വൈ​സ്പ്ര​സി​ഡ​ന്‍റാ​യി ഡോ.​കെ.​ര​വി​കു​മാ​ർ, ജ​ന​റ​ൽ​സെ​ക്ര​ട്ട​റി​യാ​യി ഡോ.​രാ​ധാ​കൃ​ഷ്ണ​ൻ എം.​പി, ട്ര​ഷ​റ​റാ​യി ഡോ.​ജി.​മോ​ഹ​ന്‍‌‌​റോ​യ്, എ​ഡി​റ്റ​റാ​യി ഡോ.​ഷാ​ഹു​ൽ അ​മീ​ൻ എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

ഇ​ന്ന​ലെ രാ​വി​ലെ കൗ​മാ​ര മ​ന​സ് - ക്ലി​നി​ക്ക​ൽ അ​നു​ഭ​വ​ങ്ങ​ൾ​ക്ക​പ്പു​റം എ​ന്ന വി​ഷ​യ​ത്തി​ൽ പ്ര​ഫ.​ജ​യിം​സ് ടി.​ആ​ന്‍റ​ണി പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഡോ.​റോ​യി ഏ​ബ്ര​ഹാം ക​ള്ളി​വ​യ​ലി​ൽ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. തു​ട​ർ​ന്നു ന​ട​ന്ന യു​വ​ഗ​വേ​ഷ​ക​ർ​ക്കാ​യു​ള്ള സെ​ഷ​നി​ൽ ഡോ.​അ​ജി​ത് പ്രേം​നാ​ഥ് (എം​ഇ​എ​സ് മെ​ഡി​ക്ക​ൽ​കോ​ള​ജ് പെ​രി​ന്ത​ൽ​മ​ണ്ണ) ര​ക്താ​തി​സ​മ്മ​ർ​ദ​വും മാ​ന​സി​ക ഘ​ട​ക​ങ്ങ​ളും എ​ന്ന വി​ഷ​യ​ത്തി​ലും ഡോ.​ഫി​സോ​സ് (കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ​കോ​ള​ജ്) ബൈ​പോ​ളാ​ർ ഒ​ബ്സ​സീ​വ് കം​പ​ൾ​സീ​വ് ത​ക​രാ​റു​ക​ളു​ടെ ചി​കി​ത്സ എ​ന്ന വി​ഷ​യ​ത്തി​ലും ഡോ.​ശ്രീ​ജ സ​ഹ​ദേ​വ​ൻ (എം​ഒ​എ​സ്‌‌​സി മെ​ഡി​ക്ക​ൽ​കോ​ള​ജ്, കോ​ല​ഞ്ചേ​രി), ഡോ.​ലാ​ൽ​ച​ന്ദ്. എ (​മെ​ഡി​ക്ക​ൽ​കോ​ള​ജ് തി​രു​വ​ന​ന്ത​പു​രം) എ​ന്നി​വ​ർ പ്ര​ബ​ന്ധ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു.


മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള ക്വി​സ് മ​ത്സ​ര​ത്തി​ൽ മ​ന്ന മ​രി​യ ടോം​സ്- മേ​ഘ്ന ജോ​സ​ഫ് (തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ​കോ​ള​ജ്), ഡി.​ന​ന്ദ-​എ.​എ​സ്.​അ​ന​ശ്വ​ര (ട്രാ​വ​ൻ​കൂ​ർ മെ​ഡി​ക്ക​ൽ​കോ​ള​ജ്), പ്രി​യ റേ​ച്ച​ൽ ജോ​സ​ഫ് (എ​സ്എം​സി​ഐ മെ​ഡി​ക്ക​ൽ​കോ​ള​ജ് കാ​ര​ക്കോ​ണം) എ​ന്നി​വ​ർ ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് സ്ഥാ​ന​ങ്ങ​ൾ നേ​ടി.

മു​ന്നൂ​റോ​ളം മാ​ന​സി​കാ​രോ​ഗ്യ വി​ദ​ഗ്ധ​ർ സ​മ്മേ​ള​ന​ത്തി​ൽ സം​ബ​ന്ധി​ച്ചു. കു​ട്ടി​ക​ളു​ടെ​യും കൗ​മാ​ര​ക്കാ​രു​ടെ​യും മാ​ന​സി​കാ​രോ​ഗ്യ പ​രി​ച​ര​ണ​ത്തി​ന് മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന ക​ർ​മ​പ​രി​പാ​ടി​ക​ൾ​ക്ക് രൂ​പം ന​ൽ​കാ​ൻ സൊ​സൈ​റ്റി തീ​രു​മാ​നി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.