തിരുവനന്തപുരം: കേരളത്തിന്റെ പൈതൃക സ്വത്തായ കോവളം കൊട്ടാരവും അനുബന്ധ ഭൂമിയും സ്വകാര്യ ഗ്രൂപ്പിന് അടിയറവച്ച സംസ്ഥാന സർക്കാർ തീരുമാനത്തിനെതിരെ സാമൂഹിക- സാംസ്കാരിക- രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന ജനകീയ പ്രതിഷേധ കൂട്ടായ്മ നടക്കും.
23നു വൈകുന്നേരം 4.30നു പാളയം രക്തസാക്ഷി മണ്ഡപത്തിനു സമീപമാണു കൂട്ടായ്മ.
കെപിസിസി മുൻ പ്രസിഡന്റ് വി.എം. സുധീരന്റെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ കവയിത്രി സുഗതകുമാരി, തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ് ഡോ. എം. സൂസപാക്യം, പാളയം ഇമാം വി.പി. സുഹൈബ് മൗലവി, പി. ഗോപിനാഥൻ നായർ, സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ, സ്വാമി അശ്വതി തിരുന്നാൾ, ഡോ. എൻ. രാധാകൃഷ്ണൻ, കാനായി കുഞ്ഞിരാമൻ, പാച്ചല്ലൂർ അബ്ദുൾ സലീം മൗലവി, ഡോ.ജോർജ് ഓണക്കൂർ, സംസ്കാര സാഹിതി മുൻ ചെയർമാൻ പാലോട് രവി, അഡ്വ. ഹരീഷ് വാസുദേവൻ, സൂര്യ കൃഷ്ണമൂർത്തി, കാട്ടൂർ നാരായണപിള്ള തുടങ്ങിയവർ പങ്കെടുക്കുമെന്നു സംഘാടക സമിതി കണ്‍വീനർ ഡോ. എം.ആർ. തന്പാൻ അറിയിച്ചു.
എംഎൽഎമാരായ കെ.മുരളീധരൻ, വി.ഡി. സതീശൻ, പി.ടി. തോമസ്, വി.ടി.ബൽറാം, വി.എസ് ശിവകുമാർ, ടി.എ. അഹമ്മദ് കബീർ, കെ.എം. ഷാജി, എൻ. ഷംസുദ്ദീൻ, ടി.വി. ഇബ്രാഹിം, അനൂപ് ജേക്കബ്, കെ.എസ്. ശബരിനാഥൻ, അനിൽ അക്കര, ഐ.സി. ബാലകൃഷ്ണൻ, വി.പി. സജീന്ദ്രൻ, എൽദോസ് കുന്നപ്പിള്ളി എന്നിവരും പങ്കെടുക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.