രാ​ജ​ഗി​രി​യി​ല്‍ രാ​ജ്യാ​ന്ത​ര സ​മ്മേ​ള​നം
Sunday, August 20, 2017 11:20 AM IST
കൊ​​​ച്ചി: ‘അ​​​ഡ്വാ​​​ന്‍​സ​​​സ് ഇ​​​ന്‍ കം​​പ്യൂ​​​ട്ടിം​​​ഗ് ആ​​​ന്‍​ഡ് ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ന്‍​സ്’ എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ല്‍ രാ​​​ജ​​​ഗി​​​രി സ്കൂ​​​ള്‍ ഓ​​​ഫ് എ​​​ന്‍​ജി​​​നി​​​യ​​​റിം​​​ഗ് ആ​​​ന്‍​ഡ് ടെ​​​ക്നോ​​​ള​​​ജി സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന ഏ​​​ഴാ​​​മ​​​ത് രാ​​​ജ്യാ​​​ന്ത​​​ര സ​​​മ്മേ​​​ള​​​നം എ​​​റ​​​ണാ​​​കു​​​ളം രാ​​​ജ​​​ഗി​​​രി എ​​​ൻ​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജ് കാ​​​മ്പ​​​സി​​​ല്‍ നാ​​​ളെ തു​​​ട​​​ങ്ങും. ​​

പ്യൂ​​​ട്ടിം​​​ഗ് ആ​​​ന്‍​ഡ് ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ന്‍​സ്’ എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ല്‍ രാ​​​ജ​​​ഗി​​​രി സ്കൂ​​​ള്‍ ഓ​​​ഫ് എ​​​ന്‍​ജി​​​നി​​​യ​​​റിം​​​ഗ് ആ​​​ന്‍​ഡ് ടെ​​​ക്നോ​​​ള​​​ജി സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന ഏ​​​ഴാ​​​മ​​​ത് രാ​​​ജ്യാ​​​ന്ത​​​ര സ​​​മ്മേ​​​ള​​​നം എ​​​റ​​​ണാ​​​കു​​​ളം രാ​​​ജ​​​ഗി​​​രി എ​​​ൻ​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജ് കാ​​​മ്പ​​​സി​​​ല്‍ നാ​​​ളെ തു​​​ട​​​ങ്ങും. 24 വ​​​രെ ന​​​ട​​​ക്കു​​​ന്ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ കം​​പ്യൂ​​​ട്ട​​​ര്‍ സ​​​യ​​​ന്‍​സ്, വി​​​വ​​​ര സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ, ഇ​​​ല​​​ക്‌​​ട്രോ​​​ണി​​​ക്സ് എ​​​ന്നീ മേ​​​ഖ​​​ല​​​ക​​​ളി​​​ലെ നൂ​​​ത​​​ന സാ​​​ങ്കേ​​​തി​​​ക​​വി​​​ദ്യ​​​ക​​​ളും ക​​​ണ്ടു​​​പി​​​ടി​​​ത്ത​​​ങ്ങ​​​ളും വെ​​​ല്ലു​​​വി​​​ളി​​​ക​​​ളും ച​​​ര്‍​ച്ച​​​ചെ​​​യ്യും. ‘ഡി​​​സ​​​റ​​​പ്റ്റീ​​​വ് ടെ​​​ക്നോ​​​ള​​​ജീ​​​സ്’ എ​​​ന്ന​​​താ​​​ണു സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന്‍റെ പ്ര​​​മേ​​​യം.


ലോ​​​ക​​​ത്തി​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ല്‍നി​​​ന്നു​​ള്ള പ്ര​​​തി​​​നി​​​ധി​​​ക​​​ള്‍ പ​​​ങ്കെ​​​ടു​​​ക്കും. 22ന് ​​​ന​​​ട​​​ക്കു​​​ന്ന സ​​​മ്മേ​​​ള​​​നം ദേ​​​ശീ​​​യ സൂ​​​പ്പ​​​ര്‍ കം​​പ്യൂ​​​ട്ടിം​​​ഗ് മി​​​ഷ​​​ന്‍ ഇ​​​ന്ത്യ അ​​​ധ്യ​​​ക്ഷ​​​ന്‍ പ്ര​​​ഫ. എ​​​ന്‍.​​​ബാ​​​ല​​​കൃ​​​ഷ്ണ​​​ന്‍ ഉ​​​ദ്ഘാ​​​ട​​​നം​​ചെ​​​യ്യും.

ഓ​​​സ്ട്രേ​​​ലി​​​യ​​​യി​​​ലെ കാ​​​ന്‍​ബെ​​​റ സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​യി​​ലെ പ്ര​​​ഫ​. ധ​​​ര്‍​മേ​​​ന്ദ്ര ശ​​​ര്‍​മ, ജ​​​ര്‍​മ​​​നി എ​​​ല​​​ന്‍ സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​യി​​ലെ പ്ര​​​ഫ​. ഡോ. ​​​ജ​​​ര്‍​ഹെ​​​ന്‍ ട്രോ​​​സ്റ്റ്, ഓ​​​ക്‌​​ലാ​​​ന്‍​ഡ് എ​​​ന്‍​ഇ​​​എ​​​സ്ഐ സി​​​സ്റ്റം ഇ​​​ന്‍റ​​​ഗ്രേ​​​റ്റ​​​ര്‍ ജോ​​​ഡി ബ്ലാ​​​സ്കോ പ​​​ല്ലേ​​​ഴ്സ് എ​​​ന്നി​​​വ​​​ര്‍ പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും. 114 പ്ര​​​ബ​​​ന്ധം സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ അ​​​വ​​​ത​​​രി​​​പ്പി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.