നിയുക്ത മെത്രാൻ മോണ്‍. ജോണ്‍ കൊച്ചുതുണ്ടിലിനു റന്പാൻ സ്ഥാനം
നിയുക്ത മെത്രാൻ മോണ്‍. ജോണ്‍ കൊച്ചുതുണ്ടിലിനു റന്പാൻ സ്ഥാനം
Saturday, August 19, 2017 12:38 PM IST
അ​ടൂ​ർ: മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ കൂ​രി​യ​യു​ടെ നി​യു​ക്ത മെ​ത്രാ​ൻ മോ​ണ്‍. ഡോ.​ ജോ​ണ്‍ കൊ​ച്ചു​തു​ണ്ടി​ലി​നു റ​ന്പാ​ൻ സ്ഥാ​നം ന​ൽ​കി. അ​ടൂ​ർ പു​തു​ശേ​രി​ഭാ​ഗം സെ​ന്‍റ് ജോ​ണ്‍സ് ദേ​വാ​ല​യ​ത്തി​ൽ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്കാ ബാ​വ​യു​ടെ പ്ര​ധാ​ന കാ​ർ​മി​ക​ത്വ​ത്തി​ൽ ഇ​ന്ന​ലെ രാ​വി​ലെ ന​ട​ന്ന കു​ർ​ബാ​ന മ​ധ്യേ​യാ​ണു യൂ​ഹാ​നോ​ൻ എ​ന്ന പേ​രി​ൽ മോ​ണ്‍.​ ജോ​ണ്‍ കൊ​ച്ചു​തു​ണ്ടി​ലി​നു റ​ന്പാ​ൻ സ്ഥാ​നം ന​ൽ​കി​യ​ത്.

പൂ​ർ​ണ​സ​ന്ന്യാ​സ പ​ട്ട​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ്ഥാ​ന​വ​സ്ത്ര​വും മ​സ്ന​പ്സാ​യും (ശി​രോ​വ​സ്ത്രം) അ​ര​ക്കെ​ട്ടും ധ​രി​പ്പി​ച്ചു മു​ഖ്യ​കാ​ർ​മി​ക​ൻ അ​ഭി​ന​വ റ​ന്പാ​ന്‍റെ പാ​ദ​ങ്ങ​ൾ ക​ഴു​കി ചെ​രി​പ്പ് അ​ണി​യി​ക്കു​ക​യും തോ​ളി​ൽ വ​ഹി​ക്കാ​ൻ മ​ര​ക്കു​രി​ശും ക​ഴു​ത്തി​ല​ണി​യാ​ൻ കു​രി​ശു​മാ​ല​യും ന​ൽ​കി​യ​തോ​ടെ​യുമാ​ണു ശു​ശ്രൂ​ഷ​ക​ൾ പൂ​ർ​ത്തിയായ​ത്.
രാ​വി​ലെ വി​ശു​ദ്ധ കു​ർ​ബാ​ന​യോ​ടെ​യാ​ണു ശു​ശ്രൂ​ഷ​ക​ൾ ആ​രം​ഭി​ച്ച​ത്.

പ​ത്ത​നം​തി​ട്ട രൂ​പ​താ​ധ്യ​ക്ഷ​ൻ യൂ​ഹാ​നോ​ൻ മാ​ർ ക്രി​സോ​സ്റ്റം, മാ​വേ​ലി​ക്ക​ര രൂ​പ​താ​ധ്യ​ക്ഷ​ൻ ജോ​ഷ്വാ മാ​ർ ഇ​ഗ്‌​നാ​ത്തി​യോ​സ്, ബ​ത്തേ​രി രൂ​പ​താ​ധ്യ​ക്ഷ​ൻ ജോ​സ​ഫ് മാ​ർ തോ​മ​സ്, തി​രു​വ​ന​ന്ത​പു​രം മേ​ജ​ർ അ​തി​രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ സാ​മു​വേ​ൽ മാ​ർ ഐ​റേ​നി​യോ​സ് എ​ന്നി​വ​ർ കുർബാനയിൽ സ​ഹ​കാ​ർ​മി​ക​രാ​യി​രു​ന്നു.


യൂ​ഹാ​നോ​ൻ റ​ന്പാ​ന്‍റെ മാ​തൃ​ദേ​വാ​ല​യ​ത്തി​ൽ ന​ട​ന്ന ശു​ശ്രൂ​ഷ​ക​ളിൽ വൈ​ദി​ക​രും വി​ശ്വാ​സി​ക​ളും അ​ട​ക്കം നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ത്തു.

വി​കാ​രി ജ​ന​റാ​ൾ​മാ​രാ​യ മോ​ണ്‍. ദാ​നി​യേ​ൽ മാ​ണി​ക്കു​ളം (ഗു​ഡ്ഗാ​വ്), മോ​ണ്‍. മാ​ത്യു മ​ന​ക്ക​ര​ക്കാ​വി​ൽ (തി​രു​വ​ന​ന്ത​പു​രം), മോ​ണ്‍. ജോ​ണ്‍ തു​ണ്ടി​യ​ത്ത് (പ​ത്ത​നം​തി​ട്ട),മോ​ണ്‍. എ​സ്. വ​ർ​ഗീ​സ് (മാ​ർ​ത്താ​ണ്ഡം), മേ​ജ​ർ സെ​മി​നാ​രി റെ​ക്ട​ർ റ​വ. ഡോ. ​കു​ര്യാ​ക്കോ​സ് ത​ട​ത്തി​ൽ, റ​വ. ഗീ​വ​ർ​ഗീ​സ് മ​ണ്ണി​ക്ക​രോ​ട്ട് കോ​ർ എ​പ്പി​സ്കോ​പ്പ, റ​വ. ജോ​ണ്‍ പു​ത്ത​ൻ​വി​ള​യി​ൽ കോ​ർ എ​പ്പി​സ്കോ​പ്പ, റ​വ. ജോ​സ് ചാ​മ​ക്കാ​ലാ​യി​ൽ കോ​ർ എ​പ്പി​സ്കോ​പ്പ തു​ട​ങ്ങി​യ​വ​രും ശു​ശ്രൂ​ഷ​ക​ളി​ൽ സ​ഹ​കാ​ർ​മി​ക​രാ​യി​രു​ന്നു.

യൂ​ഹാ​നോ​ൻ റ​ന്പാ​ന്‍റെ മെ​ത്രാ​ഭി​ഷേ​കം സെ​പ്റ്റം​ബ​ർ 21ന് ​അ​ടൂ​ർ മാ​ർ ഈ​വാ​നി​യോ​സ് ന​ഗ​റി​ൽ പു​ന​രൈ​ക്യ​വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.