വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് വി​ദ്യാ​ർ​ഥി മ​രി​ച്ചു
വൈ​ദ്യു​താ​ഘാ​ത​മേ​റ്റ്  വി​ദ്യാ​ർ​ഥി മ​രി​ച്ചു
Saturday, August 19, 2017 11:53 AM IST
മു​ഹ​മ്മ: ബ​ന്ധു​വീ​ട്ടി​ൽ വി​രു​ന്നിനെത്തിയ വി​ദ്യാ​ർ​ഥി വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് മ​രി​ച്ചു. ആ​ല​പ്പു​ഴ ഗു​രു​മ​ന്ദി​രം​വാ​ർ​ഡി​ൽ മ​ണി​യ​ന്‍റെ മ​ക​നും ആ​ല​പ്പു​ഴ ടി​ഡി സ്കൂ​ളി​ലെ ഒ​ന്പ​താം​ക്ലാ​സ് വി​ദ്യാ​ർ​ഥി​യുമായ ​അ​മിത്താണ് (13)​മ​രി​ച്ച​ത്.

ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നോ​ടെ മ​ണ്ണ​ഞ്ചേ​രി ക​ണ​ക്കൂ​ർ ക്ഷേ​ത്ര​ത്തി​നു കി​ഴ​ക്കു​വ​ശ​ത്തെ പാ​ട​ത്ത് പൊ​ട്ടി​വീ​ണ വൈ​ദ്യു​തി ക​ന്പി​യി​ൽ നി​ന്നാ​ണ് വൈ​ദ്യു​താ​ഘാ​ത​മേ​റ്റ​ത്. വൈ​ദ്യു​ത​ക​ന്പി പൊ​ട്ടി​വീ​ണ വി​വ​രം നാ​ട്ടു​കാ​ർ കെഎ​സ്ഇ​ബി ക​ല​വൂ​ർ സെ​ക്ഷ​ൻ ഓ​ഫീ​സി​ൽ വി​ളി​ച്ച​റി​യി​ച്ചി​ട്ടും ലൈ​ൻ ഓ​ഫ് ചെ​യ്യാ​തി​രു​ന്ന​താ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. അ​തേ​സ​മ​യം ലൈ​ൻ​ക​ന്പി പൊ​ട്ടി​വീ​ണ വി​വ​രം ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ ആ​രും ഓ​ഫീ​സി​ൽ അ​റി​യി​ച്ചി​ട്ടി​ല്ലെ​ന്ന് ക​ല​വൂ​ർ സെ​ക്ഷ​ൻ അ​സി. എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ പ​റ​ഞ്ഞു. മൃ​ത​ദേ​ഹം ആ​ല​പ്പു​ഴ​യി​ലെ സ്വ​കാ​ര്യാ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു​ശേ​ഷം ഇ​ന്ന് വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ക്കും. അമ്മ: സോണിയ. സഹോദരങ്ങൾ: അമിൻകുമാർ, അമിത.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.